ലവ് ആൻഡ് ലവ് ഓൺലി; 77കാരനെ പ്രണയിച്ച് 20കാരി; ഓൺലൈൻ പരിചയം വിവാഹത്തിലേക്ക്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലവ് ആൻഡ് ലവ് ഓൺലി; 77കാരനെ പ്രണയിച്ച് 20കാരി; ഓൺലൈൻ പരിചയം വിവാഹത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2021, 11:11 pm IST
FacebookTwitterWhatsAppTelegram

പ്രണയത്തിന് കണ്ണില്ല മൂക്കില്ല എന്നൊക്കെ പറയുന്നതുപോലെ പ്രായം ഒരു പ്രശ്‌നമല്ലെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്. വിവാഹം കഴിക്കാനും ഒരുമിച്ച് ജീവിക്കാനും പ്രണയിക്കാനുമൊക്കെ ആഗ്രഹിക്കുന്ന രണ്ട് പേരാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. 77കാരനായ ഡേവിഡും 20കാരിയായ ജോയും.

ഓൺലൈനിലൂടെയാണ് ഡേവിഡിനെ ജോ പരിചയപ്പെടുന്നത്. ഒരു ഡേറ്റിങ് ആപ്പ് വഴി ഇരുവരും അടുപ്പത്തിലായി. നേരിട്ട് ഇതുവരെ കണ്ടിട്ടില്ലെങ്കിലും തങ്ങളുടെ പ്രണയത്തെ ചെറുതാക്കി കാണരുതെന്നാണ് ഡേവിഡിനും ജോയ്‌ക്കും പറയാനുള്ളത്.

മ്യാൻമർ സ്വദേശിയാണ് ജോ. ഇപ്പോൾ വിദ്യാർത്ഥിയാണ്. ഇനി ഡേവിഡിനെ നേരിട്ട് കാണുമ്പോൾ വിവാഹമുണ്ടാകുമെന്നാണ് ജോ പറയുന്നത്. ലണ്ടനിലെ സംഗീത നിർമാതാവായ ഡേവിഡിനെ 18 മാസം മുമ്പാണ് ജോ പരിചയപ്പെടുന്നത്. അടുപ്പമായത് മുതൽ ജോയുടെ പഠന ചിലവെല്ലാം വഹിക്കുന്നത് ഡേവിഡാണ്.

പഠനത്തിന് ശേഷമായിരിക്കും വിവാഹമെന്ന് ജോ പറയുന്നു. പാസ്‌പോർട്ടിനും വിസയ്‌ക്കുമായി കാത്തിരിക്കുകയാണ്. കിട്ടികഴിഞ്ഞാൽ ലണ്ടനിലേക്ക് പോകും അവിടെയാകും ഇരുവരുടെയും വിവാഹം. രണ്ട് പേർ പ്രണയത്തിലാകുന്നതിനെ വിശകലനം ചെയ്യുന്നത് എന്തിനാണെന്ന് ഡേവിഡ് ചോദിക്കുന്നു. മനസുകൊണ്ട് വളരെ ചെറുപ്പമാണെന്നും പ്രായം കുറഞ്ഞ പങ്കാളികൾ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും ഡേവിഡ് പ്രതികരിച്ചു. പ്രായവ്യത്യാസത്തേക്കാൾ തങ്ങൾക്കിടയിലുള്ള ശക്തമായ അടുപ്പത്തിനും അഗാധമായ പ്രണയത്തിനുമാണ് പ്രാധാന്യം നൽകുന്നതെന്ന് ജോയും പറയുന്നു. ഇനിയുള്ള ജീവിതം ഒന്നിച്ച് ജീവിച്ച് തീർക്കുമെന്നും ഇരുവരും വ്യക്തമാക്കി.

ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies