രാജ്യത്തിന്റെ സൈന്യാധിപൻ മരിക്കുമ്പോൾ ആഘോഷമാക്കുന്ന ക്രിമിനലുകളെ അറസ്റ്റ് ചെയ്യണം; ബിപിൻ റാവത്തിന്റെ മരണത്തിൽ ആഹ്ലാദിക്കുന്നവരോടുളള രോഷമടക്കാനാവാതെ ശ്രീകുമാരൻ തമ്പി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജ്യത്തിന്റെ സൈന്യാധിപൻ മരിക്കുമ്പോൾ ആഘോഷമാക്കുന്ന ക്രിമിനലുകളെ അറസ്റ്റ് ചെയ്യണം; ബിപിൻ റാവത്തിന്റെ മരണത്തിൽ ആഹ്ലാദിക്കുന്നവരോടുളള രോഷമടക്കാനാവാതെ ശ്രീകുമാരൻ തമ്പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2021, 11:41 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തെ തുടർന്ന് സമൂഹമാദ്ധ്യമങ്ങളിൽ വരുന്ന ആഹ്ളാദ പ്രകടനത്തെ വിമർശിച്ച് പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. അപകട വാർത്ത പരന്നതിന് പിന്നാലെ പലയാളുകളും യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെട്ട് ആവേശം കൊള്ളുകയും ‘ഹഹഹ’ റിയാക്ഷൻ നൽകുകയും അപകടത്തെ ഒരു ആഘോഷമാക്കി മാറ്റുകയും ചെയ്യുന്ന കാഴ്ച അത്യധികം ദുഃഖിപ്പിച്ചതായും അദ്ദേഹം പ്രതികരിച്ചു. ഒരിക്കലും ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കരുതെന്നും സൈബർ പോലീസ് ഇവരെ കണ്ടെത്തി നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും ശ്രീകുമാരൻ ആവശ്യപ്പെട്ടു.

രാജ്യത്തിന് ഇന്ന് കറുത്ത ദിനമാണ്. ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും അദ്ദേഹത്തിന്റെ പത്‌നിയുമടക്കം 13 പേർ ഈ ഭൂമി വിട്ടുപോയിരിക്കുകയാണ്. ഭാരതത്തിന് ആദ്യമായിട്ടായിരുന്നു ഒരു സംയുക്ത സൈനിക മേധാവിയെ ലഭിച്ചത്. അദ്ദേഹത്തിന്റെ വിയോഗ വാർത്ത ആഘോഷമാക്കിയ പലരുടെയും പ്രതികരണങ്ങൾ അത്യധികം നടുക്കത്തോടെയാണ് കാണേണ്ടി വന്നത്. ഇത്തരക്കാരെ പിടികൂടി പോലീസ് കേസെടുക്കാൻ തയ്യാറാകണം. എല്ലാ ഭാരതീയരും സംഘടിച്ച് ഈ രാജ്യദ്രോഹികളെ ഒറ്റപ്പെടുത്തണം. ഭാരതത്തിന്റെ വായുവും അന്നവും കഴിച്ചുകൊണ്ട് രാജ്യത്തെ തന്നെ അപമാനിക്കുകയും അപഹസിക്കുകയും ചെയ്യുന്നവർ ക്രിമിനലുകളാണ്. അവരെ കണ്ടെത്തി കേസെടുക്കയും പോലീസ് അറസ്റ്റ് ചെയ്യുകയും വേണമെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

ഭാരതത്തിന്റെ അഭിമാനമായ സൈനിക മേധാവിക്കും അദ്ദേഹത്തോടൊപ്പം അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും രാജ്യം നേരിട്ട ഏറ്റവും വലിയ നഷ്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച 13 പേരെയും ഈ രാഷ്‌ട്രവും ഇവിടുത്തെ ജനങ്ങളും എന്നുമോർക്കുമെന്നും അവരുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും ശ്രീകുമാരൻ തമ്പി പ്രതികരിച്ചു.

Tags: SREEKUMARAN THAMBIbipin rawat death
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies