വരുൺ സിങ് എത്തിയത് റോഡ് മാർഗ്ഗം സഞ്ചരിക്കാനുള്ള വാഹന വ്യൂഹവുമായി; അവസാന നിമിഷം തിരഞ്ഞെടുത്തത് ഹെലികോപ്റ്റർ യാത്ര
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വരുൺ സിങ് എത്തിയത് റോഡ് മാർഗ്ഗം സഞ്ചരിക്കാനുള്ള വാഹന വ്യൂഹവുമായി; അവസാന നിമിഷം തിരഞ്ഞെടുത്തത് ഹെലികോപ്റ്റർ യാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2021, 07:03 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: കൂനൂരില്‍ സംയുക്ത സേന മേധാവി ഉള്‍പ്പെടെയുള്ളവര്‍ മരിച്ച അപകടത്തിന് മുന്‍പായി ഹെലികോപ്റ്റര്‍ സാങ്കേതിക തകരാര്‍ പരിശോധിക്കാനായി 26 മണിക്കൂര്‍ പറന്നിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഈ യാത്രയില്‍ നേരിട്ടിരുന്നില്ല. ഹെലികോപ്റ്റര്‍ സൂലൂരിലേക്കും തിരിച്ച് വെല്ലിങ്ടണിലേക്കുമുള്ള ഡ്രൈ റിഹേഴ്‌സല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെയാണ് ബിപിന്‍ റാവത്തിനും സംഘത്തിനുമുള്ള യാത്രയ്‌ക്ക് വഴിയൊരുങ്ങിയത്. ഭരണത്തലവന്മാരുടേയും ഉന്നത സേനാമേധാവികളുടേയും സന്ദര്‍ശനത്തിന് മുന്‍പായി ഇത്തരത്തില്‍ ഡ്രൈ റിഹേഴ്‌സല്‍ നടത്തണം എന്നതാണ് ചട്ടം.

വിശദമായ പരിശോധനയായിരിക്കും ഡ്രൈ റിഹേഴ്‌സല്‍ സമയത്ത് നടത്തുന്നത്. ഉന്നത ഉദ്യോഗസ്ഥരുമായി പറക്കേണ്ടുന്ന സഞ്ചാരപാത, ഹെലിപാഡ് ലാന്‍ഡിങ് തുടങ്ങിയവയെല്ലാം പരിശോധിക്കും. ഇത്തരത്തില്‍ കൂനൂരില്‍ നിന്ന് വെല്ലിങ്ടണിലേക്കുള്ള യാത്രാപഥവും, വെല്ലിങ്ടണ്‍ ഹെലിപാഡിലെ ലാന്‍ഡിങുമെല്ലാം റിഹേഴ്‌സലില്‍ പരിശോധിച്ചിരുന്നു. റിഹേഴ്‌സലില്‍ ഹെലികോപ്റ്റര്‍ പറത്തുന്ന പൈലറ്റ് തന്നെയായിരിക്കും വി.ഐ.പിയുമായി പോകുമ്പോഴും കോപ്റ്റര്‍ പറത്തുന്നത്. ഒടുവില്‍ സാങ്കേതിക പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കി കോപ്റ്റര്‍ സീല്‍ ചെയ്യും. പിന്നീട് വി.ഐ.പി എത്തുന്ന ദിവസം മാത്രമാണ് ഇത് ഉപയോഗിക്കുക.

അതേസമയം ബിപിന്‍ റാവത്ത് ഉള്‍പ്പട്ട സംഘത്തെ റോഡ് മാര്‍ഗ്ഗം വെല്ലിങ്ടണില്‍ എത്തിക്കാനുള്ള സജ്ജീകരണങ്ങളും തയ്യാറാക്കിയിരുന്നുവെന്നാണ് വിവരം. വ്യോമമാര്‍ഗ്ഗമുള്ള യാത്രയില്‍ ഏതെങ്കിലും വിധത്തിലുള്ള തടസ്സം നേരിടുകയാണെങ്കില്‍ ഈ രീതിയിലായിരിക്കും യാത്ര നടത്തുന്നത്. ഇതിന്റെ ഭാഗമായി ബിപിന്‍ റാവത്തിനും സംഘത്തിനും യാത്ര ചെയ്യാനുള്ള വാഹന വ്യൂഹവുമായിട്ടാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് വെല്ലിങ്ടണില്‍ നിന്നും എത്തിയത്. എന്നാല്‍ അവസാന നിമിഷം ഈ തീരുമാനം മാറ്റി ഹെലികോപ്റ്ററിലെ യാത്ര തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. സമയലാഭം കണക്കിലെടുത്തായിരുന്നു തീരുമാനമെന്നാണ് വിവരം.

Tags: india CDS Bipin RawatVARUN SINGHchopper crashed near Coonoor
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies