ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഭാര്യ കാരി ജോണ്‍സണും പെണ്‍കുഞ്ഞ് പിറന്നു. ലണ്ടന്‍ ആശുപത്രിയില്‍ വച്ച് കാരി ആരോഗ്യവതിയായ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കിയ വിവരം ഇരുവരുടേയും ഔദ്യോഗിക വക്താവാണ് പുറത്ത് വിട്ടത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഇവര്‍ പറഞ്ഞു.
കാരിയും അവരുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ സന്തോഷ വാര്‍ത്ത പങ്കുവച്ചിട്ടുണ്ട്. കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കുന്നതിനൊപ്പം, രാജ്യത്തിന്റെ കാര്യങ്ങളും അദ്ദേഹം ഉത്തരവാദിത്തത്തോടെ നിറവേറ്റുമെന്നും ഔദ്യോഗിക വക്താവിന്റെ പ്രസ്താവനയില്‍ പറയുന്നു.
ബോറിസിന്റേയും കാരിയുടേയും രണ്ടാമത്തെ കുഞ്ഞാണിത്. 2020 ഏപ്രിലിലാണ് ഇവരുടെ ആദ്യത്തെ കുട്ടിയായ വില്‍ഫ്രഡ് ജനിച്ചത്. കുഞ്ഞ് ജനിച്ചതിന് ശേഷം ഈ വര്‍ഷം മെയിലാണ് കാരിയും ബോറിസും വിവാഹിതരാകുന്നത്. ബോറിസിന്റെ മൂന്നാം വിവാഹമാണിത്. രണ്ടാമത്തെ ഭാര്യയില്‍ നാല് കുട്ടികളാണ് ബോറിസ് ജോണ്‍സനുള്ളത്.
Comments