സേനാത്തലവൻ വീര ചരമം പ്രാപിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചവരേക്കാൾ പേടിക്കേണ്ടത് മൗനാനുവാദം നൽകുന്ന ഭരണകൂടത്തെ; സർക്കാരിനെയും സംസ്ഥാന പോലീസ് മേധാവിയെയും വിമർശിച്ച് സന്ദീപ് വാചസ്പതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സേനാത്തലവൻ വീര ചരമം പ്രാപിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചവരേക്കാൾ പേടിക്കേണ്ടത് മൗനാനുവാദം നൽകുന്ന ഭരണകൂടത്തെ; സർക്കാരിനെയും സംസ്ഥാന പോലീസ് മേധാവിയെയും വിമർശിച്ച് സന്ദീപ് വാചസ്പതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2021, 08:28 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തെ തുടർന്ന് സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നു വന്ന ആഹ്‌ളാദ പ്രകടനത്തിൽ സർക്കാരിനെയും സംസ്ഥാന പോലീസ് മേധാവിയെയും വിമർശിച്ച് സന്ദീപ് വാചസ്പതി. ഇത്തരത്തിൽ സന്തോഷ പ്രകടനം നടത്തിയവരെക്കാൾ സമൂഹം ഭയക്കേണ്ടത് ഇതിന് മൗനാനുവാദം നൽകുന്ന ഭരണകൂടത്തെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംഭവത്തിൽ ഒരു ചെറു വിരൽ പോലും അനക്കാൻ ഭരണകൂടം തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. കേരളാ സർക്കാരിനെ നിയന്ത്രിക്കുന്നത് തീവ്രവാദികളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഇന്നലെ വരെ ഈ രാഷ്‌ട്രത്തിന് സുരക്ഷ ഉറപ്പാക്കാൻ സ്വജീവിതം ഹോമിച്ച സേനാത്തലവൻ വീര ചരമം പ്രാപിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചവരേക്കാൾ പേടിക്കേണ്ടത് അതിന് മൗനാനുവാദം നൽകുന്ന ഭരണ കൂടത്തെയാണ്. രാഷ്‌ട്രത്തിന്റെ സൈനിക മേധാവിയുടെ മരണം പോലും അവഹേളിക്കപ്പെട്ടത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് മുഖ്യമന്ത്രിക്കോ മന്ത്രിസഭയ്‌ക്കോ തോന്നാത്തത് എന്തു കൊണ്ടാണ്? വെറും ഇമോജികൾക്കപ്പുറത്ത് അവയിലെല്ലാം തീവ്രവാദ വിത്തുകൾ ഒളിഞ്ഞിരിക്കുന്നത് കാണാതെ പോകുന്നത് ആരെ ഭയന്നിട്ടാണ്?’ എന്ന് സന്ദീപ് വാചസ്പതി ചോദ്യമുന്നയിച്ചു.

രാഷ്‌ട്ര വിരുദ്ധത, തീവ്രവാദം ഇവയൊന്നും ചോദ്യം ചെയ്യാൻ മുഖ്യമന്ത്രിക്കേ പോലീസ് അധികാരികൾക്കോ ബാധ്യത ഇല്ലാതെ പോകുന്നത് ആ ഭരണകൂടം തീവ്രവാദത്തിന്റെ ഉപോത്പന്നം ആകുമ്പോഴാണ്. കേരളാ സർക്കാരിനെ നിയന്ത്രിക്കുന്നത് തീവ്രവാദികൾ ആണെന്നതിന് ഇതിലും വലിയ തെളിവ് വേണോ? രാഷ്‌ട്ര വിരുദ്ധത തടയാൻ സ്വമേധായ ബാധ്യത ഉള്ള പോലീസ് ആരുടെ നിർദ്ദേശത്തിനാണ് കാക്കുന്നത്?

ഐ.പി.എസ്, എ. കെ. ജി സെന്ററിൽ നിന്ന ദാനം കിട്ടിയതല്ലെന്ന് സംസ്ഥാന പോലീസ് മേധാവി മനസിലാക്കണം. ഉണ്ണുന്ന ചോറിനോട്, ഇരിക്കുന്ന കസേരയോട് എന്തെങ്കിലും ബാധ്യത ഉണ്ടെങ്കിൽ ദേശദ്രോഹികൾക്കെതിരെ സ്വമേധയാ കേസെടുക്കണം. അതിന് ആരുടെയും അനുമതി വേണ്ട. പിണറായി ഭരണം പോപ്പുലർ ഫ്രണ്ട് തീവ്രവാദികളുടെ സംഭാവന ആകാം. അതുകൊണ്ട് അവർക്കെതിരെ നീങ്ങാൻ അദ്ദേഹത്തിന് ചില വൈഷമ്യങ്ങൾ ഉണ്ടാകാം. പക്ഷെ ഡിജിപി കസേര ഭരണഘടനാ ദത്തമാണെന്ന് സന്ദീപ് വാചസ്പതി ഓർമ്മിപ്പിച്ചു.

ബുദ്ധിയിലും മനസിലും പച്ചവെളിച്ചം കയറിയിട്ടില്ലെങ്കിൽ, ഇല്ലെങ്കിൽ മാത്രം, ഈ രാഷ്‌ട്ര ദ്രോഹികൾക്കെതിരെ കേസെടുക്കാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദ്ദേശം നൽകണം. അതിന് താങ്കൾക്ക് ബാധ്യത ഉണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി മനസിലാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: sandeep vachaspatiBipin Rawat Helicopter Crash
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies