ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാൻ സ്വീഡനിൽ നിന്ന് ഇന്ത്യയിലെത്തി പതിനാറുകാരി
Wednesday, October 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home News India

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാൻ സ്വീഡനിൽ നിന്ന് ഇന്ത്യയിലെത്തി പതിനാറുകാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2021, 07:49 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാൻ പതിനാറകാരി താണ്ടിയത് ആയിരക്കണക്കിന് കിലോമീറ്ററുകൾ.സ്വീഡൻ സ്വദേശിയായ പതിനാറുകാരിയാണ് സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പത്തൊൻപത്കാരനെ കാണാൻ മുംബൈയിലെത്തിയത്.തക്ക സമയത്ത് പോലീസ് ഇടപെട്ടതോടെ പെൺകുട്ടിയെ കുടുംബത്തെ ഏൽപ്പിക്കാനും നാട്ടിലേക്ക് തിരിച്ചയക്കാനും സാധിച്ചു.

സ്വീഡനിൽ നിന്ന് പെൺകുട്ടിയെ കാണാതായതായി ഇൻറർപോളിൽ നിന്ന് യെല്ലോ നോട്ടീസ് മുംബൈ പോലീസിന് ലഭിച്ചിരുന്നു. ഇതോടെ പോലീസ് അന്വേഷണം തുടങ്ങി.നഗരത്തിൽ നിന്ന് കുട്ടിയെ അന്വേഷിച്ച് കണ്ടെത്തി പോലീസ് സംഘം സ്വീഡനിലുള്ള കുടുംബത്തെ വിവരമറിയിച്ചു. തുടർന്ന് കുട്ടിയുടെ കുടുംബം സ്വീഡനിൽ നിന്ന് ഇന്ത്യയിലെത്തുകയും ചെയ്തു.

കഴിഞ്ഞ നവംബർ 27നാണ് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പരാതിയുമായി സ്വീഡൻ പോലീസിനെ സമീപിച്ചത്. തുടർന്ന് പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

സ്വീഡിഷ് പെൺകുട്ടി ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തും അന്വേഷണം വ്യാപിപ്പിച്ചത്.മുംബൈ സ്വദേശിയുമായി പെൺകുട്ടി കുറച്ചു നാളായി പരിചയത്തിലായിരുന്നു. സാങ്കേതികവിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ സുഹൃത്തായ യുവാവിനെ പോലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിനൊടുവിൽ പെൺകുട്ടി കഴിയുന്ന സ്ഥലം യുവാവ് വെളിപ്പെടുത്തി. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം പെൺകുട്ടിയെ കസ്റ്റഡിയിലെടുത്ത് മുംബൈയിലെ ദോംഗ്രിയിലുള്ള ചിൽഡ്രൻസ് ഹോമിലേയ്‌ക്ക് മാറ്റുകയായിരുന്നു

തുടർന്ന് മുംബൈ പോലീസ് സ്വീഡിഷ് എംബസിയ്‌ക്കും ഇൻറർപോളിനും ഇതു സംബന്ധിച്ച് വിവരം കൈമാറുകയും ചെയ്തു. കുട്ടിയെ മടക്കിക്കൊണ്ടു പോകാനായി വെള്ളിയാഴ്ച പെൺകുട്ടിയുടെ കുടുംബം സ്വീഡനിൽ നിന്ന് മുംബൈയിലെത്തി. നടപടികൾക്ക് ശേഷം കുട്ടിയെ കുടുംബത്തിന് കൈമാറിയെന്നും കുട്ടിയുമായി കുടുംബം തിരിച്ചു സ്വീഡനിലേയ്‌ക്ക് തന്നെ പോയെന്നും പോലീസ് വ്യക്തമാക്കി. ടൂറിസ്റ്റ് വിസയിലാണ് കുട്ടി ഇന്ത്യയിലെത്തിയത്.

Tags: Instagram friend
Share
Tweet
SendShare

More News from this section

പ്രതിരോധ മേഖലയില്‍ നിര്‍ണായക നീക്കം; പ്രചണ്ഡിനും രുദ്രയ്‌ക്കും തദ്ദേശീയ 20 എംഎം പീരങ്കി നിര്‍മ്മിക്കാന്‍ ഇന്ത്യ

അനുമതിയില്ലാതെ ജന്തര്‍ മന്ദറില്‍ പ്രതിഷേധം; ഇരുവരും ജെന്‍സിയുമല്ല; സിജെപി നേതാക്കള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം, ബാരിക്കേഡ് മറികടന്നതിലും ചോദ്യം

ദുര്‍ഗാ പൂജയ്‌ക്കിടെ സനാതന ധർമത്തെ അധിക്ഷേപിക്കുന്ന പുസ്തകങ്ങൾ വിറ്റഴിക്കാനുള്ള സിപിഎം നീക്കത്തിന് കോടതിയുടെ താക്കീത്

ലക്ഷ്യമിട്ടത് സല്‍മാന്‍ ഖാനെ, സുരക്ഷ മറികടക്കാനായില്ല; ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെച്ചത് എന്തിന്? നിര്‍ണായക വെളിപ്പെടുത്തലുമായി ക്രൈംബ്രാഞ്ച്

ദാമ്പത്യ തർക്കത്തിനിടെ യുവാവ് മരിച്ച നിലയിൽ; മരണത്തിന് മുമ്പ് 13 മിനിറ്റ് വീഡിയോ, ഭാര്യയ്‌ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ

സി.ജെ.പി നേതാക്കൾക്കെതിരായ രണ്ടാമത്തെ കേസും ക്രൈംബ്രാഞ്ചിന്; സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കുമെതിരായ അന്വേഷണം ശക്തമാകുന്നു

Latest News

കേരളത്തില്‍ അഞ്ച് ദിവസം മഴ മുന്നറിയിപ്പ്; ഇന്ന് 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നലിനും സാധ്യത

കോട്ടയത്ത് ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട്, നാല് ദിവസം കൂടി ജാഗ്രതാ നിര്‍ദേശം

കോവളം സ്പാ പീഡനക്കേസ്: സ്പാ ശൃംഖലയിലെ പ്രധാന കണ്ണി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപ്; നാല് ബാങ്ക് അക്കൗണ്ടുകളില്‍ അസ്വാഭാവിക ഇടപാടുകള്‍

ശ്രീകൃഷ്ണ ജയന്തി, ഗണേശോത്സവം ഒന്നും ഒത്തില്ല! ഒടുവിൽ സിപിഎം പാർട്ടി ഓഫിസിൽ വിദ്യാരംഭച്ചടങ്ങും

ഡയാലിസിസിന് പോയ രോഗിയുടെ വീട്ടിൽ മോഷണം; നാലര പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കവർന്നു

കോട്ടയത്ത് ബസ് കയറി സ്‌കൂട്ടര്‍ യാത്രികരായ രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം; അപകടം പാമ്പാടി പതിമൂന്നാം മൈലില്‍

എന്തൊക്കെയായിരുന്നു!!! പാറ്റകളുമായി ഇനി ബന്ധമില്ലെന്ന് ഫ്രെഡി ഫ്രാൻസിസ്; പിരിയാൻ കാരണം ഫണ്ടും രാഷ്‌ട്രീയ നിലപാടുകളുമെന്ന് വിശദീകരണം

ഷൊർണൂർ റെയിൽവേ ട്രാക്കിൽ സിമന്റ് കട്ട വെച്ചത് താനെന്ന് മൊഴി; ബിഹാർ സ്വദേശി അറസ്റ്റിൽ; ജോലി ലഭിക്കാത്തതിലെ മാനസിക സമ്മർദമെന്ന് വിശദീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies