മോസ്കോ: റഷ്യ-അമേരിക്ക ആയുധ നയത്തിൽ പ്രസ്താവനയുമായി പുടിൻ. കഴിഞ്ഞയാഴ്ച ബൈഡനുമായി വെർച്വൽ യോഗത്തിൽ സമവായത്തിന് തയ്യാറാകാത്തതിന് പിന്നാലെയാണ് ആയുധ നയത്തിൽ തീരുമാനം അറിയിച്ചത്. തങ്ങളുടെ ആവശ്യത്തിനുള്ള ആയുധം നിർമ്മിക്കുന്നതിൽ നിന്ന് ആർക്കും വിലക്കാനാകില്ലെന്നും പുടിൻ വ്യക്തമാക്കി.
ആണവായുധ വിഷയത്തിൽ അമേരിക്കയുടെ നയത്തെ എതിർക്കുന്നില്ല. ആണവായുധം എത്രകണ്ട് നിർമ്മിക്കണം, എത്രയെണ്ണം സൂക്ഷിക്കണം എന്ന കാര്യത്തിൽ അമേരിക്കയുമായി ഒരു ധാരണയുണ്ട്. അത് തുടരും. എന്നാൽ രാജ്യത്തിന്റെ പ്രതിരോധത്തെ കണക്കിലെടുത്ത് വിവിധ ആയുധങ്ങൾ ഉണ്ടാക്കാതെ നിർവ്വാഹമില്ലെന്നും പുടിൻ വ്യക്തമാക്കി.
ഇന്ന് ലോകത്തിലെ എല്ലാ സൈനിക ശക്തികളുടെ കയ്യിലും തങ്ങളുടെ കയ്യിലുള്ള അതേ ശേഷിയുള്ള ആയുധങ്ങളുണ്ട്. നിലവിൽ തങ്ങളുടെ കയ്യിലുള്ള ഹൈപ്പർസോണിക് ആയുധങ്ങളെ വെല്ലുന്നവ 2018ന് ശേഷം ഒരു രാജ്യവും വികസിപ്പിച്ചിട്ടില്ലെന്നും പുടിൻ പറഞ്ഞു.
Comments