ജനമനസ്സുകൾ കീഴടക്കി മോദിയുടെ കാശി സന്ദർശനം; സുരക്ഷ നോക്കാതെ ജനങ്ങൾക്കിടയിലേയ്ക്ക്; പ്രത്യേക ഇരിപ്പിടം മാറ്റി തൊഴിലാളികൾക്കൊപ്പം തറയിൽ ഇരുന്ന് ഗ്രൂപ്പ് ഫോട്ടോ; വീര പുരുഷൻമാരെ അനുസ്മരിച്ച് പ്രഭാഷണം; മനം നിറഞ്ഞ് കാശി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജനമനസ്സുകൾ കീഴടക്കി മോദിയുടെ കാശി സന്ദർശനം; സുരക്ഷ നോക്കാതെ ജനങ്ങൾക്കിടയിലേയ്‌ക്ക്; പ്രത്യേക ഇരിപ്പിടം മാറ്റി തൊഴിലാളികൾക്കൊപ്പം തറയിൽ ഇരുന്ന് ഗ്രൂപ്പ് ഫോട്ടോ; വീര പുരുഷൻമാരെ അനുസ്മരിച്ച് പ്രഭാഷണം; മനം നിറഞ്ഞ് കാശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2021, 09:29 pm IST
FacebookTwitterWhatsAppTelegram

വാരണാസി: കാലം സാക്ഷി… ചരിത്രം സാക്ഷി.. ഭാരതത്തിന്റെ ആത്മാവ് ഉറങ്ങുന്ന വാരണാസിയിലെ മണ്ണ് ഇന്ന് സാക്ഷ്യം വഹിച്ചത് ചരിത്ര മുഹൂർത്തത്തിന്…. കാശി വിശ്വനാഥ ക്ഷേത്രവും ഗംഗാ നദിയും തമ്മിൽ ബന്ധിപ്പിക്കുന്ന കാശിധാം ഇടനാഴി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത് പ്രൗഡ ഗംഭീരമായ ചടങ്ങിൽ.

ഗംഗാ തീരത്തുനിന്നും കാശി വിശ്വനാഥ സന്നിധിയിലേയ്‌ക്ക് ഇനി മുതൽ എളുപ്പത്തിൽ ഭക്ത ജനങ്ങൾക്ക് എത്തിച്ചേരാനാകും. ആത്മീയതയുടെ തപോഭൂമിയായ കാശിയിൽ എത്തുന്ന ഭക്തരെ കാത്തിരിക്കുന്നത് ഇനി മികച്ച അടിസ്ഥാന സൗകര്യങ്ങളായിരിക്കും.

കേവലം ഒരു ഉദ്ഘാടന സന്ദർശനമായിരുന്നില്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാശി യാത്ര. വാരണാസിയുടെ മണ്ണും മനസ്സും തൊട്ടറിഞ്ഞുള്ള തീർത്ഥാടനമായിരുന്നു നരേന്ദ്ര മോദി നടത്തിയത്. ക്ഷേത്ര നഗരിയുടെ ഇരുവങ്ങളിലും ആബാലവൃദ്ധം ജനങ്ങൾ പ്രധാനമന്ത്രിയെ സ്വീകരിക്കാനും ഒരുനോക്ക് കാണാനും കാത്തുനിൽക്കുകയായിരുന്നു.

പുഷ്പവൃഷ്ടി നടത്തിയും ജയ് വിളിച്ചും രാഷ്‌ട്ര സേവകന് വാരണാസിക്കാർ സ്വാഗതമോതി. തന്റെ സുരക്ഷ കണക്കിലെടുക്കാതെ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വാതിൽ തുറന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത മോദിയുടെ നടപടി അപൂർവ്വ കാഴ്ചയായി. എന്നുമാത്രമല്ല തലപ്പാവും ഷാളുമായി കാത്തുനിന്നവരെ അത് തന്നെ അണിയിക്കാൻ അനുവദിക്കുകയും ചെയ്ത് ജനമനസ്സുകൾ കീഴടക്കി നരേന്ദ്ര മോദി.

രാവിലെ വാരണാസിയിൽ എത്തിയ നരേന്ദ്ര മോദിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദി ബെൻപട്ടേൽ ഉൾപ്പെടെയുള്ളവർ ചേർന്ന് സ്വീകരിച്ചു. കാലഭൈരവ ക്ഷേത്ര ദർശനത്തോടെയായിരുന്നു പരിപാടികളുടെ തുടക്കം. കാലഭൈരവ സ്തുതിയും മണിനാദവും മുഴങ്ങിയ അന്തരീക്ഷത്തിൽ ഭഗവാന് പൂജകൾ അർപ്പിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനോടൊപ്പം ഖിർക്കിയ ഘാട്ടിലെത്തി ഗംഗാ നദിയിലൂടെ ബോട്ട് യാത്ര നടത്തി.

ഡബിൾ ഡക്കർ ബോട്ടിൽ അരമണിക്കൂർ നീണ്ട യാത്ര അവസാനിച്ചത് ലളിത ഘാട്ടിൽ. മഹാനദിയുടെ തീരത്ത് തന്നെ കാണാനെത്തിയവരെ പ്രധാനമന്ത്രി കൈകൾ വീശി അഭിവാദ്യം ചെയ്തു. പിന്നീട് ഗംഗയിൽ പുണ്യ സ്നാനത്തിന് ശേഷം ഗംഗാ ജലവുമായാണ് നരേന്ദ്രമോദി കാശി വിശ്വ നാഥ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലെ പ്രത്യേക പൂജയിൽ പുരോഹിതർക്കൊപ്പം പങ്ക് ചേർന്നു.

കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയ്‌ക്ക് ജീവൻ നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ച നിർമ്മാണ തൊഴിലാളികളേയും ആദരിച്ചു. ഓരോ തൊഴിലാളികളുടേയും അടുത്ത് ചെന്ന് പുഷ്പവൃഷ്ടി നടത്തുകയും കൂടെ ഇരുന്ന് ചിത്രങ്ങളെടുക്കുകയും ചെയ്തു. ദൂരെ മാറിയിരുന്ന തൊഴിലാളികളെ അടക്കം അടുത്ത് വിളിച്ചിരുത്തിയ ശേഷമായിരുന്നു ചിത്രങ്ങളെടുത്തത്. നിർമാണ തൊഴിലാളികളടക്കം ക്ഷേത്രത്തിന് പുതിയ രൂപം നൽകാൻ പ്രവർത്തിച്ച 2,500 പ്രവർത്തകരോടൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ഉച്ചഭക്ഷണം.

ഇതിനുശേഷമാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. ഹർ ഹർ മഹാദേവ് എന്ന് വിളിച്ചുകൊണ്ടായിരുന്നു ഉദ്ഘാടന പ്രസംഗം നരേന്ദ്ര മോദി തുടങ്ങിയത്. ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടേയും കരുത്തിന്റെ പ്രതീകമായി കാശീ വിശ്വനാഥന്റെ മണ്ണ് മാറിയിരിക്കുകയാണെന്നും ചുരുങ്ങിയ സമയം കൊണ്ട് ജനങ്ങൾ നടത്തിയ പരിശ്രമമാണ് ഈ നേട്ടം കൈവരിക്കാൻ കാരണമെന്നും പ്രസംഗത്തിൽ മോദി വ്യക്തമാക്കി.

ഉത്തർപ്രദേശിലെ ലളിതാ ഘട്ടിനെ കാശി വിശ്വനാഥ് ക്ഷേത്ര പരിസരത്തുള്ള മന്ദിർ ചൗക്കുമായി ബന്ധിപ്പിക്കുന്നതാണ് കാശി-വിശ്വനാഥ ഇടനാഴി. 399 കോടി ചെലവിലാണ് ആദ്യഘട്ട പദ്ധതി പൂർത്തിയാക്കിയത്. വാരണാസിയുടെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതിയ്‌ക്ക് 2019 ലാണ് തുടക്കം കുറിച്ചത്. ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ, കേന്ദ്രമന്ത്രിമാർ, ബിജെപി ദേശീയ ഭാരവാഹികൾ, സന്യാസി ശ്രേഷ്ഠൻമാർ, സംസ്ഥാന മന്ത്രിമാർ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി.

Tags: Narendra ModiYogi Adityanathkashi viswanatha temple
ShareTweetSendShare

More News from this section

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies