യുഎഇ:അബുദാബിയിൽ വെള്ളി, ശനി ദിവസങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റും ലൈസൻസ് കേന്ദ്രങ്ങളും പ്രവർത്തിക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു. ജനുവരി മുതൽ വെള്ളിയാഴ്ച ഉച്ച മുതൽ ശനി, ഞായർ ദിവസങ്ങൾ വാരാന്ത്യ അവധിയായി യു എ ഇ സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്.
മുസഫയിലെ ടെസ്റ്റിങ് ആൻഡ് ലൈസൻസിങ് കേന്ദ്രത്തിൽ ശനി രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ ഡ്രൈവിങ് ടെസ്റ്റുണ്ടാകും. അൽഐൻ അൽ സലാമ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചക്ക് രണ്ടു മുതൽ രാത്രി എട്ടു വരെ ഡ്രൈവിങ്, വാഹന ലൈസൻസ് സേവനങ്ങൾ ലഭിക്കും.
മസ്യാദിലെ കേന്ദ്രത്തിൽ ശനി രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ ഡ്രൈവിങ് ടെസ്റ്റുണ്ടാകും. അൽഐൻ അൽ സലാമ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചക്ക് രണ്ടു മുതൽ രാത്രി എട്ടു വരെ ഡ്രൈവിങ്, വാഹന ലൈസൻസ് സേവനങ്ങൾ ലഭിക്കും. മസ്യാദിലെ കേന്ദ്രത്തിൽ ശനി രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ ഡ്രൈവിങ് ടെസ്റ്റുണ്ടാകും.
Comments