കാശി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാശി സന്ദർശനത്തിന്റെ വാർത്തകൾ അവസാനിക്കുന്നില്ല. ഔദ്യോഗിക പരിപാടികൾക്ക് ശേഷം ഇന്നലെ രാത്രി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമൊത്ത് കാശിയുടെ തെരുവിൽ നടക്കാനിറങ്ങിയ പ്രധാനമന്ത്രി പ്രദേശത്തെ വികസന പദ്ധതികളും നേരിട്ടെത്തി വിലയിരുത്തി. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
ഇന്നലെ പ്രധാനമന്ത്രിക്ക് കാശി നിവാസികൾ സ്വീകരണം നൽകുന്നതും തലപ്പാവ് അണിയിക്കുന്നതും കാശിഥാം ഇടനാഴിക്ക് വേണ്ടി ജോലിയെടുത്ത തൊഴിലാളികളെ പ്രധാനമന്ത്രി പുഷ്പവൃഷ്ടി നടത്തുന്നതിന്റെയും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു രാത്രി നടത്തം.
ബനാറസ് റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ നടക്കുന്ന വികസനങ്ങൾ പ്രധാനമന്ത്രി നേരിട്ടെത്തി വിലയിരുത്തി. ഈ പവിത്രമായ നഗരത്തിൽ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് തന്റെ പരിശ്രമമെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രി ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
രാജ്യത്തെ റെയിൽവേ കണക്ടിവിറ്റി മെച്ചപ്പെടുത്താനും വൃത്തിയും ആധുനീകവുമായ യാത്രാ സൗഹൃദ റെയിൽവേ സ്റ്റേഷനുകൾ നിർമിക്കാനുമാണ് ശ്രമമെന്ന് ബനാറസ് റെയിൽവേ സ്റ്റേഷനിൽ നിന്നുളള ചിത്രങ്ങൾക്കൊപ്പം പ്രധാനമന്ത്രി കുറിച്ചു.
അർദ്ധരാത്രി 12 മണിയോടെയും ഒന്നരയോടെയുമാണ് ട്വിറ്റർ അക്കൗണ്ടിലൂടെ പ്രധാനമന്ത്രിയുടെ സന്ദർശന ചിത്രങ്ങൾ പുറത്തുവന്നത്. അതിന് മുൻപ് കാശിയിലെത്തിയ ബിജെപി മുഖ്യമന്ത്രിമാരുമായും ഉപമുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി ചർച്ചയും നടത്തിയിരുന്നു.
Inspecting key development works in Kashi. It is our endeavour to create best possible infrastructure for this sacred city. pic.twitter.com/Nw3JLnum3m
— Narendra Modi (@narendramodi) December 13, 2021
Comments