രാജ്യത്തിന്റെ അഭിമാനമുയർത്തിയ ഭാവിനയ്ക്ക് സ്നേഹസമ്മാനം; പ്രത്യേകം രൂപകൽപന ചെയ്ത എംജി ഹെക്ടർ; സന്തോഷമുണ്ടെന്ന് താരം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തിന്റെ അഭിമാനമുയർത്തിയ ഭാവിനയ്‌ക്ക് സ്നേഹസമ്മാനം; പ്രത്യേകം രൂപകൽപന ചെയ്ത എംജി ഹെക്ടർ; സന്തോഷമുണ്ടെന്ന് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2021, 03:20 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ടോക്കിയോ പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ അഭിമാന താരമായി മാറിയ ഭാവിന പട്ടേലിന് പ്രത്യേക സമ്മാനവുമായി എംജി മോട്ടോഴ്‌സ്. ഭാവിനയ്‌ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത എംജി ഹെക്ടർ എസ്.യു.വിയാണ് നിർമ്മാതാക്കൾ താരത്തിന് സമ്മാനിച്ചത്. ഇന്റർനെറ്റ് കണക്ടഡായ എസ്.യു.വി, എംജിയുടെ ടെക്നിക്കൽ വിഭാഗം മേധാവി ജയന്താ ദേബ് ആണ് ഭാവിനയ്‌ക്ക് കൈമാറിയത്.

സാധാരണ ഹെക്ടറിൽ നിന്നും വ്യത്യസ്തമായാണ് ഈ വാഹനം നിർമ്മിച്ചിരിക്കുന്നത്. വാഹനത്തിൽ, കൈകൊണ്ട് നിയന്ത്രിക്കാൻ സാധിക്കുന്ന ലിവറിലാണ് ആക്‌സിലറേറ്ററിന്റെയും, ബ്രേക്കിന്റയും പ്രവർത്തനം എന്ന് എംജി മോട്ടോഴ്‌സ് അറിയിച്ചു. ഭാവിനയ്‌ക്ക് സുരക്ഷിതവും ഉല്ലാസകരവുമായ ഡ്രൈവിംഗ് അനുഭവം ഉറപ്പ് വരുത്താൻ അനേകം മാറ്റങ്ങളും പ്രത്യേകമായി നിർമ്മിച്ച ഹെക്ടറിൽ വരുത്തിയിട്ടുണ്ട്. വഡോദര മാരത്തണുമായി സഹകരിച്ചാണ് എംജി മോട്ടോഴ്‌സ് വാഹനത്തിന് രൂപമാറ്റം വരുത്തിയത്.

‘എന്റേത് എന്ന് പൂർണമായി വിളിക്കാൻ സാധിക്കുന്ന, എനിക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ ഒരു വാഹനം സമ്മാനിച്ച എംജി മോട്ടോഴ്‌സിന് നന്ദി. ഏറെ സന്തോഷമുണ്ട്. ഇതിനു പിന്നിൽ പ്രവർത്തിച്ച വഡോദര മാരത്തണിനോടും ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു’ വാഹനം ഏറ്റുവാങ്ങിയ ഭാവിന പറഞ്ഞു.

ഫെബ്രുവരി 11നാണ് ഹെക്ടറിന്റെ നവീകരിച്ച പതിപ്പ് എംജി മോട്ടോഴ്‌സ് പുറത്തിറക്കിയത്. ഐ-സ്മാർട്ട് സംവിധാനത്തോടു കൂടിയ ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഇത് ഇംഗ്ലീഷ് കൂടാതെ ഹിംഗ്ലീഷ്(ഹിന്ദി-ഇംഗ്ലീഷ്) വോയ്സ് കമാൻഡുകൾ പിന്തുണയ്‌ക്കുന്ന. വാഹനത്തിന്റെ സൺറൂഫ് തുറക്കുക, താപനില ക്രമീകരിക്കുക, നാവിഗേഷൻ സജ്ജീകരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താൻ കാറിന്റെ സിസ്റ്റത്തോട് കമാൻഡ് ചെയ്യാൻ ഇത് സഹായകരമാണ്.

പെട്രോൾ-ഡീസൽ എഞ്ചിനുകൾക്കൊപ്പം ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനുകളിലാണ് എം.ജി. ഹെക്ടർ എത്തുന്നത്. 141 ബി.എച്ച്.പി. പവർ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ, 168 ബി.എച്ച്.പി. പവർ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡ്യുവൽ ക്ലെച്ച് ഓട്ടോമാറ്റിക്, സി.വി.ടി. ഓട്ടോമാറ്റിക് എന്നീ ട്രാൻസ്മിഷൻ ഓപ്ഷനുകളും ഹെക്ടറിൽ നൽകിയിട്ടുണ്ട്.

എംജി മോട്ടോഴ്‌സിന് പുറമെ, ടാറ്റാ മഹീന്ദ്ര, റെനോ എന്നീ വാഹന നിർമ്മാതാക്കളും 2020 ടോക്കിയോ ഒളിംപിക്‌സ്, പാരാലിമ്പിക്‌സ് മത്സരത്തിൽ വിജയം കൈവരിച്ച താരങ്ങൾക്ക് കാറുകൾ സമ്മാനിച്ചിട്ടുണ്ട്.

Tags: Bhavina Patel
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies