കൊച്ചി : സ്ത്രീധന പീഡവുമായി ബന്ധപ്പെട്ട് ആലുവയിൽ ആത്മഹത്യ ചെയ്ത് മൊഫിയ പർവീണിന്റെ ഭർത്താവ് സുഹൈലിന് തീവ്രവാദി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി മോഫിയയുടെ പിതാവ്. ആത്മഹത്യ കേസിൽ ഒന്നാം പ്രതിയായ സുഹൈലിന്റെ മുൻകാല ചരിത്രവും വിദേശ ബന്ധങ്ങളും സാമ്പത്തിക സ്രോതസ്സും ഉൾപ്പെടെ പുറത്ത് വരാനുണ്ടെന്ന് പിതാവ് പറഞ്ഞു. ഇയാളുടെ തീവ്രവാദി ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും പിതാവ് ആവശ്യപ്പെട്ടു. ഒരു സ്വകാര്യ മാദ്ധ്യമത്തിനോടാണ് ഇക്കാര്യം അറിയിച്ചത്.
പ്രതിക്ക് വിദേശ രാജ്യങ്ങളിലെ പലരുമായും ബന്ധമുണ്ടെന്നും അറബി അനായാസം കൈകാര്യം ചെയ്യുന്നതിനാൽ തീവ്രവാദ പ്രവർത്തനങ്ങളിൽ ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായും പിതാവ് പറയുന്നു. പ്രതിയുടെ കൈയ്യിലുള്ള ഫോൺ നമ്പറുകളിൽ ഒരെണ്ണം പകൽ സമയങ്ങളിൽ എപ്പോഴും സ്വിച്ച് ഓഫായിരിക്കും എന്ന് മകൾ പറഞ്ഞിട്ടുണ്ട്. മകൾ ഇത് ചോദ്യം ചെയ്തപ്പോൾ തനിക്ക് പല ഇടപാടുകളുമുണ്ടെന്ന് പറഞ്ഞ് അവളെ അയാൾ മർദ്ദിച്ചിരുന്നു.
അതിനാൽ പ്രതി ഉപയോഗിച്ചിരുന്ന മുഴുവൻ ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്ത് പരിശോധിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. മൊഫിയയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ഫോണും പരിശോധിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments