ഞങ്ങൾ 'കംഫർട്ടബിൾ' ആണെന്ന് പെൺകുട്ടികൾ; നിങ്ങൾ'കംഫർട്ടബിൾ'ആണെങ്കിലും ഞങ്ങൾ 'കംഫർട്ടബിൾ' അല്ലെന്ന് ഇസ്ലാമിക സംഘടനകൾ;ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെയുള്ള പ്രതിഷേധം താലിബാനിസമോ?
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഞങ്ങൾ ‘കംഫർട്ടബിൾ’ ആണെന്ന് പെൺകുട്ടികൾ; നിങ്ങൾ’കംഫർട്ടബിൾ’ആണെങ്കിലും ഞങ്ങൾ ‘കംഫർട്ടബിൾ’ അല്ലെന്ന് ഇസ്ലാമിക സംഘടനകൾ;ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെയുള്ള പ്രതിഷേധം താലിബാനിസമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2021, 02:49 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്:ഹലാൽ വിവാദത്തിന് പിന്നാലെ വസ്ത്ര ധാരണത്തിനെതിരെയും മത മൗലിക വാദികൾ രംഗത്ത് വരുന്നതിന്റെ സൂചനയാണ് കോഴിക്കോട് ബാലുശ്ശേരിയിൽ നടന്ന ഇസ്‍ലാമിക സംഘടനകളുടെ പ്രതിഷേധം.ബാലുശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആണ്‍,പെണ്‍ ഭേദമില്ലാതെ ഒരേ യൂണിഫോം നടപ്പിലാക്കിയതിനെതിരെയാണ് ഇസ്ലാമിക മത മൗലിക വാദികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്

ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂൾ ആണ് ബാലുശ്ശേരി സ്കൂൾ.പുതിയ പരിഷ്‌ക്കാരത്തെ വിദ്യാർത്ഥികളും,അദ്ധ്യാപകരും, രക്ഷിതാക്കളും ആവേശത്തോടെയാണ് സ്വീകരിച്ചത്.ഔദ്യോഗിക പ്രഖ്യാപനം നടക്കുന്നതിന് മുൻപ് തന്നെ,പാന്റ്സും ഷര്‍ട്ടുമണിഞ്ഞ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തിയിരുന്നു.

ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്ന ഹയർ സെക്കണ്ടറി വിഭാഗത്തിൽ ആണ് പരിഷ്‌കരണം നടപ്പിലാക്കിയത് .ചുരിദാറും ഓവര്‍കോട്ടുമെന്ന പഴയ യൂണിഫോമിന് പകരമായാണ് പാന്റ്സും ഷർട്ടും നിലവിൽ വരുന്നത്.വിദ്യാർത്ഥികളോടും ,രക്ഷിതാക്കളുടും ആലോചിച്ച് അവരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് പുതിയ യൂണിഫോം കൊണ്ട് വന്നതെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്

പുതിയ യൂണിഫോമിനെ പെൺകുട്ടികൾ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്.പാന്റിടുന്നതിൽ ഞങ്ങൾക്കും,രക്ഷിതാക്കൾക്കും ഇല്ലാത്ത എതിർപ്പ് മറ്റാർക്കാണെന്നാണ് മിക്ക പെണ്കുട്ടികളുടെയും ചോദ്യം.എന്നാൽ പെൺകുട്ടികളിൽ വസ്ത്ര ധാരണ രീതി അടിച്ചേൽപ്പിക്കുകയാണെന്നാണ് മുസ്ലിം സംഘടനകളുടെ വാദം.കോർഡിനേഷൻ കമ്മിറ്റി എന്ന പേരിൽ ആണ് ഇവർ സ്കൂളിന് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.വിവിധ സുന്നി സംഘടനാ നേതാക്കൾ ആണ് പ്രതിഷേധത്തിന് മുന്നിൽ.

പുതിയ പരിഷ്‌ക്കാരത്തിൽ മതപരമായ വസ്ത്ര രീതി പ്രായോഗികമാവില്ലെന്ന ചിന്തയാണ് ഇസ്ലാമിക മതമൗലിക വാദികളെ പ്രതിഷേധവുമായി രംഗത്ത് വരാൻ പ്രേരിപ്പിച്ചതെന്നാണ് ഉയരുന്ന വിമർശനം.

“വിശ്വാസപരമായ വസ്ത്രധാരണങ്ങളും. ശിരോവസ്ത്രം ധരിക്കുന്ന ഒരുപാട് കുട്ടികൾ നമ്മുടെ സ്ക്കൂളുകളിൽ പഠിക്കുന്നുണ്ട്. പുതിയ പരിഷ്ക്കരണങ്ങളിൽ ശിരോവസ്ത്രം എത്രത്തോളം പ്രായോഗികമാവും എന്ന് ചിന്തിക്കേണ്ടതില്ലല്ലോ ? ഈയിടെയായി ശിരോവസ്ത്രം ധരിക്കാനുള്ള അവകാശങ്ങൾക്ക് വേണ്ടി കോടതിയെ സമീപിച്ചവരെയൊന്നും കാണാതെയാവില്ല ഈ ഉദ്യമത്തിന് സർക്കാർ തയ്യാറായത്. മറിച്ച് എല്ലാ കാലത്തും വിശ്വാസികളുടെ അവകാശങ്ങളെ മുറിപ്പെടുത്തുന്ന കമ്മ്യൂണിസ്റ്റ്മനോഭാവത്തിന്റെ പ്രതിഫലനം കൂടിയാണിത്”
എംഎസ്എഫ്‌-ഹരിത നേതാവ് ഫാത്തിമ തെഹ്‌ലിയ തന്റെ ഫേസ് ബുക്കിൽ കുറിച്ച ഈ വാക്കുകൾ മത പരമായ വിശ്വാസങ്ങളാണ് പ്രതിഷേധത്തിന് പുറകിലെന്ന സൂചന നൽകുന്നുണ്ട് അതെ സമയം ഷാളും മഫ്തയുമടക്കമുള്ള മതപരമായ വേഷങ്ങള്‍ക്കും സ്കൂളിൽ അനുവാദമുണ്ടെന്ന് സ്കൂൾ പ്രിൻസിപ്പാൾ വ്യക്തമാക്കുന്നു.

കേരളത്തിലെ നിരവധി എൻജിനീയറിങ് കോളേജുകളിലും , മറ്റ് പ്രൊഫഷണൽ കോളേജുകളിലും കാലങ്ങളായി പാന്റും ഷർട്ടും യൂണിഫോമായി നിലവിലുണ്ട് .ഭക്ഷണത്തിലും , വസ്ത്രത്തിലും,മതം കലർത്തുന്ന ഇസ്ലാമിക മത മൗലിക വാദികൾ കേരളത്തെ കൊണ്ടെത്തിക്കുന്നത് താലിബാൻ നിയമത്തിലേക്കാണെന്ന ആരോപണം ശക്തമാണ് .
വിഷയത്തിൽ,എസ് എഫ് ഐയും -ഡി വൈ എഫ് ഐ യും സ്വീകരിച്ചിരിക്കുന്ന മൗനവും ശ്രദ്ധേയമാണ്.

Tags: gender equalitymsfharithaProtest March
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies