കുറവിലങ്ങാട്: ആനപ്പല്ലുകൾ വിൽക്കാനുള്ള ശ്രമത്തിനിടെ ഒരാളെ വനംവകുപ്പ് പിടികൂടി. ഉഴവൂർ സ്വദേശി തോമസ് പീറ്ററിനെയാണ് വനംവകുപ്പ് പിടികൂടിയത്. മുണ്ടക്കയം വനംവകുപ്പ് ഫ്ളയിങ് സ്ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആനക്കൊമ്പ് വേട്ട നടത്തുന്ന സംഘത്തിലെ അംഗമാണ് ഇയാൾ. വനംവകുപ്പ് തന്ത്രപരമായി നടത്തിയ നീക്കത്തിനൊടുവിലാണ് തോമസിനെ പിടികൂടിയത്.
ആനപ്പല്ലുകൾ വാങ്ങാൻ എന്ന വ്യാജേന വനംവകുപ്പ് ഉദ്യോഗസ്ഥർ ഉഴവൂർ ടൗണിൽ എത്തിയിരുന്നു. ഇവർക്ക് ഇത് കൈമാറാൻ എത്തിയപ്പോഴാണ് പിടിയിലായത്. 25,000 രൂപയാണ് ആനപ്പല്ലിന് വിലയായി നിശ്ചയിച്ചിരുന്നത്. തോമസ് പീറ്റർ നിരവധി കേസുകളിൽ പ്രതിയാണെന്ന് വനം വകുപ്പ് വ്യക്തമാക്കി.
കാട്ടുപോത്തിനെ വേട്ടയാടിയ കേസിലും അറസ്റ്റിലായിട്ടുണ്ട്. ആലത്തൂർ മേഖലയിൽ നിന്ന് ആനയുടെ കൊമ്പും പല്ലുകളും ലഭിച്ചുവെന്നാണ് മൊഴി നൽകിയിരിക്കുന്നത്. ഇയാൾക്ക് അറിയുന്ന ചില ആളുകളുടെ കയ്യിൽ ആനക്കൊമ്പ് ഉണ്ടെന്ന വിവരവും തോമസ് ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.
Comments