സ്ത്രീകൾ പശുക്കളാകുന്ന പരസ്യം; രൂക്ഷവിമർശനത്തിന് ശേഷം വിവാദ പരസ്യം പിൻവലിച്ച് കമ്പനി
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

സ്ത്രീകൾ പശുക്കളാകുന്ന പരസ്യം; രൂക്ഷവിമർശനത്തിന് ശേഷം വിവാദ പരസ്യം പിൻവലിച്ച് കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2021, 07:58 pm IST
FacebookTwitterWhatsAppTelegram

സിയോൾ: ദക്ഷിണ കൊറിയയിലെ ഏറ്റവും മികച്ചതായി കരുതപ്പെടുന്ന ഡയറി ബ്രാൻഡുകളിലൊന്നായ സിയോൾ മിൽക്കിന്റെ പുതിയ പരസ്യം വിവാദത്തിൽ. കടുത്ത വിമർശനമുയർന്നതോടെ പരസ്യം പിൻവലിച്ച് തൽകാലം തടിതപ്പിയിരിക്കുകയാണ് അധികൃതർ.

പാലിന്റെ പരസ്യത്തിൽ സ്ത്രീകളെ ചിത്രീകരിച്ചതിനെതിരെയാണ് രാജ്യത്തെമ്പാടും വിമർശനമുയർന്നത്. സ്ത്രീകൾ പശുവായി മാറുന്നതായി പരസ്യത്തിൽ ചിത്രീകരിച്ചതാണ് വിവാദത്തിന് കാരണം. ലിംഗവിവേചനം ചൂണ്ടിക്കാട്ടി ശക്തമായ വിമർശനം ഉയർന്നതോടെ സിയോൾ മിൽക്ക് ബ്രാൻഡ് അധികൃതർ യൂട്യൂബിൽ നിന്ന് പരസ്യം പിൻവലിക്കുകയും സ്ത്രീകളോട് ക്ഷമചോദിക്കുകയും ചെയ്തു.

യൂട്യൂബിൽ നിന്ന് പരസ്യം പിൻവലിച്ചെങ്കിലും വീഡിയോ ഇപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. വനപ്രദേശത്തിലൂടെ ഒരാൾ ക്യാമറയുമായി നടക്കുന്നതാണ് വീഡിയോയുടെ തുടക്കം. ഇതിനിടെ ഒരു കൂട്ടം സ്ത്രീകൾ യോഗ ചെയ്യുന്നതും അരുവികളിൽ നിന്ന് വെള്ളം കുടിക്കുന്നതുമെല്ലാം യുവാവ് കാണുന്നു. ഇത് ക്യാമറയിൽ പകർത്താൻ അയാൾ ശ്രമിക്കുന്നു. ഇതിനിടെ നിലത്ത് കിടക്കുന്ന ഒരു കമ്പിൽ തട്ടി ഇയാൾ വീഴാൻ പോകുന്നു. ഈ ശബ്ദം കേട്ട ഭാഗത്തേക്ക് സ്ത്രീകൾ തിരിഞ്ഞുനോക്കുന്നു. ഇതുകണ്ട യുവാവ് ഞെട്ടി പോകുന്നു. സ്ത്രീകളെല്ലാം പശുക്കളായി മാറി. താൻ ഇത്രയും നേരം കണ്ടുകൊണ്ടിരുന്നത് സ്ത്രീകളെ അല്ലായിരുന്നുവെന്നും പശുക്കളെ ആയിരുന്നുവെന്നും ക്യാമറമാൻ തിരിച്ചറിയുന്നു. ഇവിടെ പരസ്യം അവസാനിക്കുന്നു.

പരസ്യവാചകം പരസ്യത്തിന് ഒടുവിലാണ് എത്തുന്നത്. ‘ശുദ്ധമായ ജലം, ജൈവാഹാരം, 100 ശതമാനം സംശുദ്ധമായ സിയോൾ പാൽ.. ചിയോങ്‌യാങ്ങിലെ അതിമനോഹരമായ പ്രകൃതിയിൽ നിന്നും ജൈവമായ പാൽ..’ എന്നാണ് പരസ്യവാചകം. നവംബർ 29നാണ് പരസ്യം റിലീസ് ചെയ്തത്. പരസ്യ സംപ്രേഷണം മൂലം ബുദ്ധിമുട്ട് നേരിട്ട എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്ന് ഒടുവിൽ കമ്പനി അധികൃതർ വ്യക്തമാക്കി.

ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies