ബ്രസീലിൽ കഴിഞ്ഞ വർഷം കാട്ടുതീയിൽ കത്തിയെരിഞ്ഞത് 17 ദശലക്ഷത്തിലധികം ജീവജാലങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബ്രസീലിൽ കഴിഞ്ഞ വർഷം കാട്ടുതീയിൽ കത്തിയെരിഞ്ഞത് 17 ദശലക്ഷത്തിലധികം ജീവജാലങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2021, 04:23 pm IST
Facebook
Twitter
WhatsAppTelegram

ബ്രസീലിയ: ബ്രസീലിലെ പന്തനാൽ തണ്ണീർത്തടങ്ങൾ ജീവജാലങ്ങളുടെ ശ്മശാനമാകുന്നതായി പഠനം. ബ്രസീലിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിൽ പന്തനാൽ തണ്ണീർത്തടങ്ങളിൽ 2020ൽ ഉണ്ടായ വൻ കാട്ടുതീയിൽ കൊല്ലപ്പെട്ട ഉരഗവർഗത്തിൽ ഉൾപ്പെടെയുളള കശേരു ജീവികളുടെ എണ്ണം 17 ദശലക്ഷത്തിലധികം വരും. ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ തണ്ണീർത്തടത്തെ കാട്ടുതീ വിഴുങ്ങുകയായിരുന്നു. തീയിൽ അതിന്റെ 30 ശതമാനത്തിലധികം കത്തിതീരുകയും ചെയ്തു.

തീയുമായി നേരിട്ടുള്ള സമ്പർക്കം പുലർത്തിയ ഉരഗങ്ങൾ, പക്ഷികൾ, അതുപോലെ പ്രൈമേറ്റുകൾ എന്നിവ കാട്ടുതീയിൽ നശിച്ചു. ഇതുസംബന്ധിച്ച് നഷ്ടത്തിന്റെ കണക്ക് പിയർ റിവ്യൂഡ് ജേണലായ സയന്റിഫിക് റിപ്പോർട്ട്‌സിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്രസീലിലെ വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിലെ (ഡബ്ല്യുഡബ്ല്യുഎഫ്) സയൻസ് ചീഫ് ഡോ. മരിയാന നപോളിറ്റാനോ ഫെറേറയുടെ അഭിപ്രായത്തിൽ കഴിഞ്ഞ വർഷം ഏകദേശം 22,000 വ്യത്യസ്ത തീപ്പിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കാട്ടുതീയുണ്ടായതിന് ശേഷം 24 മുതൽ 48 മണിക്കൂർ വരെ വയലിലെ കരിഞ്ഞ പ്രദേശങ്ങളിൽ ചത്ത മൃഗങ്ങളുടെ ശവശരീരങ്ങൾ എണ്ണുന്നത് പഠനത്തിന്റെ രീതിശാസ്ത്രത്തിൽ ഉൾപ്പെടുന്നു. തങ്ങൾ കണ്ട ചത്ത മൃഗങ്ങളെയെല്ലാം പരിശോധിച്ചതായി ശാസ്ത്രജ്ഞർ വ്യക്തമാക്കി. സർവേയിൽ കണ്ടെത്തിയ 300 ജീവികളുടെ ഇനം തിരിച്ചറിയുന്നതിൽ ശാസ്ത്രജ്ഞർ വിജയിച്ചു. ബ്രസീലിയയിലെ എംബ്രാപ്പ പന്തനാൽ ഗവേഷണ സ്ഥാപനത്തിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. വാൽഫ്രിഡോ മൊറേസ് തോമാസിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്. ഭൂമിശാസ്ത്രപരമായ വ്യാപ്തി കണക്കിലെടുക്കുമ്പോൾ ദുരന്തത്തിന്റെ വലിപ്പവും കൂടും. ഇവിടെ കൊല്ലപ്പെട്ട പാമ്പുകളുടെ എണ്ണം വളരെ കൂടുതലാണ്.

ഗവേഷണമനുസരിച്ച് ഉരഗങ്ങൾക്ക് ഏറ്റവും അധികം നാശം സംഭവിച്ചിരിക്കുന്നത്. മൊത്തം ചത്ത മൃഗങ്ങളുടെ 79 ശതമാനത്തിൽ അധികം ഉരഗങ്ങളാണ്. സസ്തനികൾ 15ശതമാനത്തിലധികം വരും. അതേസമയം ഉഭയജീവികൾ എണ്ണത്തിന്റെ 4 ശതമാനം വരും. ചത്ത പക്ഷികളുടെ എണ്ണം പ്രതീക്ഷിച്ചതിലും കുറവായിരുന്നുവെന്ന് ഗവേശഷകർ വ്യക്തമാക്കി.

ബ്രസീൽ, പരാഗ്വേ, ബൊളീവിയ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പന്തനാൽ തണ്ണീർത്തടങ്ങൾ ലോകത്തിലെ ഏറ്റവും വലിയ ജൈവവൈവിധ്യമുള്ള സ്ഥലങ്ങളിൽ ഒന്നാണ്. 140,000-160,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ദശലക്ഷക്കണക്കിന് ജീവിവർഗങ്ങൾ വസിക്കുന്നു, ജാഗ്വാർ, ആന്റീറ്ററുകൾ, ദേശാടന പക്ഷികൾ എന്നിവ ഉൾപ്പെടുന്നു. ഗവേഷകരുടെ അഭിപ്രായത്തിൽ പതിവായി ഉണ്ടാകുന്ന കാട്ടുതീ മനുഷ്യൻ പ്രേരിതമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും ദൃശ്യമായ അനന്തരഫലങ്ങളിൽ ഒന്നാണ്. കശേരു ജീവികൾ

Tags: reptileswildfire
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies