കുടുംബം ഉപേക്ഷിച്ചു, നാട്ടുകാർ ഒറ്റപ്പെടുത്തി; ചെയ്യാത്ത തെറ്റിന് മദ്ധ്യവയസ്‌ക്കൻ നരകയാതന അനുഭവിച്ചത് 19 വർഷം; ഒടുവിൽ സത്യം തെളിഞ്ഞപ്പോൾ ജയിൽ മുക്തൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുടുംബം ഉപേക്ഷിച്ചു, നാട്ടുകാർ ഒറ്റപ്പെടുത്തി; ചെയ്യാത്ത തെറ്റിന് മദ്ധ്യവയസ്‌ക്കൻ നരകയാതന അനുഭവിച്ചത് 19 വർഷം; ഒടുവിൽ സത്യം തെളിഞ്ഞപ്പോൾ ജയിൽ മുക്തൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2021, 05:07 pm IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: മൂന്ന് കൊലക്കുറ്റങ്ങൾ തലയിൽ ചുമത്തി നിരപരാധിയായ മദ്ധ്യവയസ്‌ക്കനെ ജയിലിൽ അടച്ചത് 19 വർഷം. ഒടുവിൽ കോടതിക്ക് സത്യം ബോധ്യമായപ്പോൾ ജയിൽ മുക്തനായിരിക്കുകയാണ് ഹബീൽ സിന്ധു എന്ന നിർദോഷി.

ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ബലറാംപൂർ ഗ്രാമവാസിയാണ് ഹബീൽ സിന്ധു എന്ന വ്യക്തി. 2003ലാണ് കൊലപാതക കേസിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഒരു കുട്ടിയടക്കം അയൽവാസികളായ മൂന്ന് പേരെ കൊലപ്പെടുത്തി എന്ന് ആരോപിച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

2005ലാണ്, ഒഡീഷയിലെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ഹബീലിന് ജീവപര്യന്തം തടവ് വിധിച്ചത്. മൂന്ന് കൊലപാതകങ്ങളും ഇയാൾ തന്നെയാണ് ചെയ്തത് എന്ന് വക്കീലന്മാരും വാദിച്ചു. എന്നാൽ തന്റെ നിരപരാധിത്വം തെളിയിക്കണമെന്ന് ഹബീൽ തീരുമാനിച്ചു. ഇതിനായി ഹൈക്കോടതിയിൽ ഇയാൾ ഹർജി നൽകി.

കേസിന്റെ ഗൗരവം മനസിലാക്കിയ കോടതി, സത്യം തെളിയിക്കാനായി അമിക്കസ് ക്യൂറിയെ നിയമിച്ചു. 32 പേജുള്ള അന്വേഷണ റിപ്പോർട്ട് പരിശോധിച്ച കോടതി, കേസിൽ ഹബീലിന് പങ്കില്ലെന്ന് കണ്ടെത്തി. ഇയാൾക്കെതിരെ അഭിഭാഷകർ നിരത്തിയ തെളിവുകൾ അടിസ്ഥാന രഹിതമാണെന്ന് ബോധ്യപ്പെട്ട കോടതി 19 വർഷങ്ങൾക്ക് ശേഷം ഹബീലിനെ ജയിൽ മുക്തനാക്കുകയായിരുന്നു.

‘ കോടതി എന്റെ നിരപരാധിത്വം മനസിലാക്കിയതിൽ അതിയായ സന്തോഷം ഉണ്ട്. ജീവിതത്തിലെ വിലയേറിയ 19 വർഷങ്ങൾ ഞാൻ ജയിലിൽ നരകയാതന അനുഭവിച്ചു. എന്റെ നിരപരാധിത്വം മനസിലാക്കാതെ കുടുംബം എന്നെ വെറുത്തു. നാട്ടുകാർ ഒറ്റപ്പെടുത്തി. ഇനി നാട്ടിൽ തിരിച്ചെത്തി കൃഷി ചെയ്ത് അന്തസായി ജീവിക്കണം’ ഹബീൽ പറഞ്ഞു.

Tags: Odisha man
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies