സുകേഷിന്റെ കൂട്ടിൽ ജാക്വിലിന് പുറമെ മറ്റ് നടിമാരും; ബോളിവുഡിലെ ഒട്ടേറെ താരങ്ങൾക്ക് ആഡംബര സമ്മാനങ്ങൾ നൽകിയിരുന്നതായി ഇ.ഡി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുകേഷിന്റെ കൂട്ടിൽ ജാക്വിലിന് പുറമെ മറ്റ് നടിമാരും; ബോളിവുഡിലെ ഒട്ടേറെ താരങ്ങൾക്ക് ആഡംബര സമ്മാനങ്ങൾ നൽകിയിരുന്നതായി ഇ.ഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2021, 11:36 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് പുറമെ ഒട്ടേറെ പ്രമുഖ താരങ്ങൾക്ക് ഇയാൾ ആഡംബര സമ്മാനങ്ങൾ നൽകിയിരുന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. വ്യത്യസ്ത പേരുകളിലാണ് സുകേഷ് സമ്മാനങ്ങൾ അയച്ചിരുന്നതെന്നും ഇ.ഡി വ്യക്തമാക്കി.

അനേകം ബോളിവുഡ് നടിമാർക്ക് സുകേഷ് സമ്മാനങ്ങൾ അയച്ചിരുന്നു. ജാക്വിലിന് മുൻപ് മറ്റ് നടിമാരുടെ സൗന്ദര്യത്തിൽ മയങ്ങിയാണ് ഇയാൾ സമ്മാനങ്ങൾ അയച്ചിരുന്നത്. എന്നാൽ പല പ്രമുഖ താരങ്ങളും ഇയാളുടെ സമ്മാനങ്ങൾ സ്വീകരിക്കാൻ തയ്യാറായില്ല. തുടർന്നാണ് മറ്റ് പേരുകളിൽ സമ്മാനങ്ങൾ സുകേഷ് അയക്കാൻ തുടങ്ങിയതെന്ന് ഇ.ഡി പറയുന്നു.

സാമ്പത്തിക തട്ടിപ്പ് കേസിൽ സുകേഷ് പിടിയിലായതോടെയാണ് പ്രമുഖ നടിമാർ ഇയാളെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നത്. ഇതിനുശേഷമാണ് നടിമാർക്ക് വ്യാജ പേരുകളിൽ ലഭിച്ചിരുന്ന ആഡംബര സമ്മാനങ്ങൾ ഇയാൾ നൽകിയതാണെന്ന് തിരിച്ചറിഞ്ഞത്. മുൻപ് ശേഖർ രത്‌നാവേല എന്ന പേരിലാണ് ഇയാൾ ജാക്വിലിനെ സമീപിച്ചതെന്നും ഇ.ഡി കൂട്ടിച്ചേർത്തു.

വില കൂടിയ സമ്മാനങ്ങളാണ് സുകേഷ് ജാക്വിലിന് നൽകിയത്. ഇരുവരും പരസ്പരം കാണുകയും, യാത്ര ചെയ്യുന്നതും പതിവായിരുന്നു. നടിയ്‌ക്ക് പത്ത് കോടിയിലധികം വിലയുള്ള സമ്മാനങ്ങളാണ് സുകേഷ് നൽകിയത്. ആഡംബര കാറുകളടക്കം ഇയാൾ സമ്മാനിച്ചിരുന്നതായി ഇ.ഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോൾ സുകേഷ് ഇ.ഡിക്ക് മൊഴിയും നൽകി.

തട്ടിപ്പ് കേസിൽ സുകേഷ് ജയിലിൽ കഴിഞ്ഞിരുന്ന സമയങ്ങളിലും ഇയാൾ ജാക്വിലിനുമായി ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നു. 2021 ജനുവരി മുതൽ ഇവർ തമ്മിൽ പല ഇടപാടുകളും നടന്നതായി ഇഡിയുടെ കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ജാക്വിലിന് കോടികൾ വിലമതിക്കുന്ന സമ്മാനങ്ങളാണ് പ്രതി നൽകിയത്. വജ്രാഭരണങ്ങൾ, ഒൻപത് ലക്ഷത്തിന്റെ നാല് പേർഷ്യൻ പൂച്ച കുഞ്ഞുങ്ങൾ, 52 ലക്ഷത്തിന്റെ ഒരു കുതിര എന്നിവയാണ് ജാക്വിലിന് ഇയാൾ സമ്മാനിച്ചത്. കൂടാതെ, സുകേഷ് ജാമ്യത്തിലിറങ്ങിയ സമയത്ത് ചാർട്ടേർഡ് വിമാനത്തിൽ ഇരുവരും യാത്ര ചെയ്തിരുന്നു എന്നും ഇ.ഡി വെളിപ്പെടുത്തി.

സുകേഷുമായി അടുത്ത ബന്ധം പുലർത്തുന്ന മറ്റൊരു നടിയാണ് നോറ ഫത്തേഹി. ഇവർക്കായി ഒരു ബിഎംഡബ്ല്യൂ കാറും ആപ്പിളിന്റെ വിലകൂടിയ ഫോണും സുകേഷ് നൽകിയതായി ഇ.ഡി പറഞ്ഞിരുന്നു.

Tags: Jacqueline Fernandez
Share
Tweet
SendShare

More News from this section

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

Latest News

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies