സി പി എമ്മിന്റേത് അധികാരത്തിനായി ലീഗിന്റെ തിണ്ണ നിരങ്ങിയ ചരിത്രം.ഇ എം എസ് മുഖ്യമന്ത്രിയായത് ലീഗ് ഉള്ളത് കൊണ്ട്.മറക്കണ്ട;സി പിഎമ്മിന്‌ ലീഗിന്റെ മറുപടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സി പി എമ്മിന്റേത് അധികാരത്തിനായി ലീഗിന്റെ തിണ്ണ നിരങ്ങിയ ചരിത്രം.ഇ എം എസ് മുഖ്യമന്ത്രിയായത് ലീഗ് ഉള്ളത് കൊണ്ട്.മറക്കണ്ട;സി പിഎമ്മിന്‌ ലീഗിന്റെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2021, 01:28 pm IST
FacebookTwitterWhatsAppTelegram

കൊച്ചി:സിപിഎമ്മിന്റെ ലീഗ് വിമർശനങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ മറുപടി നൽകുകയാണ് ലീഗ് മുഖ പത്രം ചന്ദ്രിക.സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണന്റെയും,പിണറായി വിജയന്റെയും വിമർശനത്തിനാണ് സി പി എമ്മിന്റെ ചരിത്രം പറഞ്ഞു കൊണ്ട് അക്കമിട്ട് ചന്ദ്രിക മുഖ പ്രസംഗത്തിലൂടെ മറുപടി നൽകുന്നത്

അധികാരത്തിനായി ലീഗിന്റെ തിണ്ണ നിരങ്ങിയ ചരിത്രമാണ് സിപിഎമ്മിനുള്ളത്.1964ൽ സിപിഎമ്മും,സിപിഐയുമായി കമ്മ്യുണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അധികാരത്തിനായി മുസ്ലിം ലീഗ് നേതാക്കളുടെ തിണ്ണ നിരങ്ങിയ പാരമ്പര്യമാണ് സ്വന്തം പാർട്ടി നേതാക്കൾക്കുള്ളതെന്ന് പുതിയ നേതാക്കൾ വായിച്ച് മനസ്സിലാക്കണമെന്ന് മുഖപ്രസംഗം ഓർമ്മിപ്പിക്കുന്നു.മുസ്ലിം ലീഗ് ഇല്ലായിരുന്നെങ്കിൽ ഇഎംഎസ് ന് രണ്ടാമതൊരിക്കൽ കൂടി മുഖ്യമന്ത്രിയാകാൻ സാധിക്കുമായിരുന്നോയെന്നും നായനാരുടെ കാലത്തും1985 വരെ മുസ്ലിംലീഗായിരുന്നില്ലേ സിപിഎമ്മിന്റെ രാഷ്‌ട്രീയ കൂട്ട് കെട്ടെന്നും ചന്ദ്രിക ചോദിക്കുന്നുണ്ട്.

1967ൽ അധികാരത്തിന് വേണ്ടി ആരോടൊത്താണ് സിപിഎം കൂട്ട്കൂടിയതെന്ന് മറന്നതാണോ അതോ ഹിന്ദുത്വ മേലാളൻന്മാരെ തൃപ്തിപ്പെടുത്തി നാല് വോട്ട് കൂടുതൽ നേടാൻ വേണ്ടിയാണോ പിണറായി വിജയൻ കോടിയേരിയാദികളുടെ തിട്ടൂരമെന്നും ചന്ദ്രിക ചോദിക്കുന്നുണ്ട്.പിണറായി വിജയൻ തുടർ ഭരണം നടത്തുമ്പോൾ ഏത് വർഗീയ പ്രതിനിധിയാണ് തന്റെ മന്ത്രി സഭയിൽ ഉള്ളതെന്ന് ഓർക്കണമെന്നും ചന്ദ്രിക പിണറായിയെ ഓർമ്മിപ്പിക്കുന്നു.

കാൾ മാർക്സിന്റെ താടി വെച്ചുള്ള വർഗീയ കാർഡ് സിപിഎമ്മിന്റെ ഓഫീസിൽ സൂക്ഷിച്ചാൽ മതി എന്ന ഓർമ്മപ്പെടുത്തലോടെയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

ജമാ അത്തെ ഇസ്ലാമിയുടെ ആത്മാവ് ലീഗിൽ പ്രവേശിച്ചുവെന്നും,ലീഗിന് ജിന്നയുടെ ശൈലിയുമാണെന്ന കോടിയേരിയുടെ ദേശാഭിമാനി ലേഖനത്തിനെതിരെയാണ് മുഖപത്രത്തിൽ കൂടി തന്നെ മുസ്ലിം ലീഗ് മറുപടി നൽകുന്നത്.

കേരളത്തിൽ ഇസ്ലാമിക മത മൗലിക വാദത്തിനെതിരെ ഉയർന്ന് വരുന്ന ശക്തമായ ജന രോഷം തിരിച്ചറിഞ്ഞാണ് സി പി എം അടുത്ത കാലത്തായി മുസ്ലിം ലീഗിനും , ജമാ അത്തെ ഇസ്ലാമിക്കും എതിരെ രംഗത്ത് വരുന്നത്.എന്നാൽ പോപ്പുലർ ഫ്രണ്ടിനെതിരെ നേതാക്കൾ തന്ത്ര പരമായ മൗനം പാലിക്കുകയാണ്.ലീഗ് – സിപിഎം ബന്ധത്തിന്റെ ചരിത്രം ചന്ദ്രിക ഓർമ്മിപ്പിക്കുമ്പോൾ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് കൂടിയാണ് ചർച്ചയാവുന്നത്

Tags: Kodiyeri BalakrishnanMuslim leag
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies