ഡല്‍ഹിയില്‍ കൊടുംതണുപ്പ്;ഉത്തരാഖണ്ഡില്‍ താപനില പൂജ്യത്തില്‍
Wednesday, September 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡല്‍ഹിയില്‍ കൊടുംതണുപ്പ്;ഉത്തരാഖണ്ഡില്‍ താപനില പൂജ്യത്തില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2021, 12:44 pm IST
Facebook
Twitter
WhatsAppTelegram

ഡല്‍ഹി: രാജ്യതലസ്ഥാനം കൊടുംതണുപ്പിലമരുകയാണ്.ഡല്‍ഹിനിവാസികള്‍ ഉണരുന്നത് തണുത്തുവിറങ്ങലിക്കുന്ന പ്രഭാതങ്ങളിലേക്കാണ്.അന്തരീക്ഷ താപനില നാലു ഡിഗ്രി സെല്‍ഷ്യസിനും താഴെ. 3.1 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില താഴ്ന്നതായി ലോധി റോഡിലെ കാലാവസ്ഥ നിരീക്ഷണകേന്ദ്രം രേഖപ്പെടുത്തി.

തലസ്ഥാനവാസികള്‍ക്ക് പെട്ടന്നൊന്നും തണുപ്പില്‍ നിന്നു മോചനം നേടാനാവില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. തണുപ്പ് അനുദിനം ശക്തമാകുന്നസാഹചര്യത്തില്‍ അടുത്ത മൂന്നു ദിവസം വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ കനത്ത ശൈത്യം നിലനില്‍ക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നല്‍കി.ഡല്‍ഹിയ്‌ക്ക് ഒപ്പം ഉത്തരാഖണ്ഡിലും ഈ മാസം 21 വരെ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്.
ഉത്തരാഖണ്ഡിലെ പലപ്രദേശങ്ങളും മുക്തേശ്വര്‍, മുസ്സോറി, പിതോരാഗര്‍, ന്യൂതെഹ്‌രി എന്നിവിടങ്ങളില്‍ ശൈത്യം പൂജ്യത്തില്‍ തുടരുകയാണ്.

അതെ സമയം കാറ്റിന്റെ ഗതിവേഗം കുറയുന്നതിനാല്‍ ഡല്‍ഹിയിലെ താപനില 19 ഡിഗ്രിയിലെത്തിയേക്കാമെന്നും കാലവസ്ഥപ്രവചനമുണ്ട്.

സിക്കറിനും അമൃത്‌സറിനും പിന്നാലെചുരുവില്‍ മൈനസ് രണ്ട് ഡിഗ്രിക്ക് താഴെയാണ് താപനില.ഡിസംബര്‍ 24,25 തിയതികളില്‍ ചാറ്റല്‍മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ജനറല്‍ ആര്‍.കെ.ജനമണി വ്യക്തമാക്കി. ഉത്തരാഖണ്ഡിന്റെ പലഭാഗത്തും അടുത്തരണ്ടുദിവസങ്ങളിലും പഞ്ചാബിലും ഹരിയാനയിലും 23,24 തിയതികളിലും മൂടല്‍മഞ്ഞിന് സാധ്യതയും പ്രവചിക്കുന്നു.പതിനഞ്ചു കിലോമീറ്റര്‍ വേഗതയില്‍ തണുത്തുവരണ്ട് പ്രവഹിക്കുന്നവടക്കുപടിഞ്ഞാറന്‍ കാറ്റ് വ്യാഴാഴ്ച വരെ തുടരും. ഇതുകാരണം തണുത്തകാലാവസ്ഥയ്‌ക്ക് ഉടന്‍പരിഹാരമാകില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണം വ്യക്തമാക്കുന്നത്.

Tags: DelhiUTTARAKHANDweather broadcasting
Share
Tweet
SendShare

More News from this section

പുറ്റിങ്ങൽ വെടിക്കെട്ട് അപകടക്കേസ്; വിചാരണ സെപ്റ്റംബർ 14 വരെ സ്റ്റേ ചെയ്ത് ഹൈക്കോടതി

മോദിയുടെ മുംബൈ സന്ദർശനത്തിനിടെ തോക്കും വ്യാജ സർക്കാർ ഐഡിയും സഹിതം യുവാക്കൾ പിടിയിൽ, പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടെത്തിയതാണോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു

Rain@ Marvelous Kerala

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ അഞ്ച് ദിവസം മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് — സെപ്റ്റംബർ 12 വരെ ജാഗ്രത

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീർത്തി പരാമർശം; കേസ് റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ഹരജി തള്ളി ബോംബെ ഹൈക്കോടതി, സുപ്രീംകോടതിയെ സമീപിക്കാൻ ആറ് ആഴ്ച സമയം

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വടകര എംഡിഎംഎ കേസ്; രണ്ടാം പ്രതി കീർത്തനയ്‌ക്ക് ഹൈക്കോടതി ജാമ്യം നൽകി

Latest News

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ; പ്രാവത് ദാസിനെ കസ്റ്റഡിയിലെടുത്തത് പശ്ചിമബംഗാളിൽ നിന്ന്, കൊല്ലപ്പെട്ട യുവതി ഭാര്യയല്ലെന്ന് പ്രതിയുടെ മൊഴി

മാധ്യമ പര്യടനത്തിന്റെ രണ്ടാം ദിവസം ബാരാബങ്കിയിൽ പത്മശ്രീ റാം സരൺ വർമ്മയെ സന്ദർശിച്ച് കേരളം മാധ്യമ പ്രതിനിധി സംഘം

 പുതിയ നിക്കാഹ്‌നാമയുമായി ഉത്തരാഖണ്ഡ്; വിവാഹം നടത്താൻ ഖാസിമാർക്ക് രജിസ്ട്രേഷൻ നിർബന്ധം; ജന്തർമന്തറിൽ സമരം ചെയ്യുമെന്ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്

ആമസോൺ വെയർഹൗസുകളിൽ പരിശോധന; കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

പ്രാണി കടിച്ചിട്ടില്ല, പ്രചരിച്ച വാർത്ത തെറ്റാണ്, രോഗാവസ്ഥയ്‌ക്ക് കാരണം മറ്റൊന്ന്: നടൻ രാജേഷ് ശർമ

ഗവേഷണം, നവീകരണം, സ്റ്റാൻഡേർഡൈസേഷൻ; റെയിൽവേയുടെ സാങ്കേതിക ഹൃദയമായ ആർഡിഎസ്ഒയിൽ കേരള മാധ്യമസംഘം, സുരക്ഷയും ഭാവി പദ്ധതികളും വിശദമായി മനസ്സിലാക്കി, ഡയറക്ടർ ജനറൽ പ്രഭാസ് ദൻസാനയുമായി സംവദിച്ചു

1.1 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി; സുഖോയ് യുദ്ധവിമാനത്തിൽ റഷ്യൻ മിസൈൽ സംയോജിപ്പിക്കും; 98% സമാഗ്രികളും ഇന്ത്യയിൽ നിന്ന്

നിധിൻരാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ ജാമ്യഹർജിയിൽ വിധി ബുധനാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies