കോട്ടയം ; പഠിക്കാതിരുന്നതിന് വീട്ടുകാർ വഴക്ക് പറഞ്ഞതിന്റെ പേരിൽ പതിമൂന്നുകാരി ജീവനൊടുക്കി . തിരുവല്ല നെടുമ്പ്രം കുറ്റിപ്പറമ്പിൽ സന്തോഷ്–സീമ ദമ്പതികളുടെ മകൾ നമിതയാണ് മരിച്ചത്. ഓട്ടാഫീസ് കടവിലാണ് നമിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവല്ല എസ്സിഎസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് .
ഇന്ന് രാവിലെ ഏഴരയ്ക്കാണ് സംഭവം. പഠിക്കാതിരുന്നതിന് വീട്ടുകാർ നമിതയെ വഴക്കു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വീട്ടിൽ നിന്നിറങ്ങി 100 മീറ്റർ അകലെ ഓട്ടാഫീസ് കടവ് പാലത്തിനോടു ചേർന്നുള്ള ആറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് സൂചന . മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിൽ.
Comments