തിരുവനന്തപുരം:റേഷന്‍കാര്‍ഡിനു പുറമെ വോട്ടര്‍ ഐഡിയും ആധാറുമായി ബന്ധിപ്പിച്ചപ്പോള്‍ ഹാലിളക്കം കേരളത്തിലാണ്.ബംഗ്ലാദേശികളെ ബംഗാളികളാക്കിയും അതിഥി തൊഴിലാളികളെ ആതിഥേയരാക്കിയും വോട്ടര്‍മാരെ സൃഷ്ടിച്ച കേരളത്തില്‍ വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിച്ചാല്‍ പലതലകളും ഉരുളും. കാലങ്ങളായി പാര്‍ട്ടി ഗ്രാമങ്ങള്‍ പരീക്ഷിച്ച കള്ളവോട്ടും ഇരട്ടവോട്ടുംഅപ്രത്യക്ഷമാകും.ഇരുപത് ലക്ഷത്തോളം വോട്ടര്‍മാരാണ് പുതിയ തെരഞ്ഞെടുപ്പ് നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് അപ്രത്യക്ഷമാവുക.നാലരലക്ഷം ഇരട്ടവോട്ടുകളുണ്ടായിരുന്നുവെന്ന് കഴിഞ്ഞനിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ആരോപിച്ചിരുന്നു.
ഇടതു-ജിഹാദി സംഘങ്ങളാണ് വ്യാജവോട്ടര്‍മാരെ ഉപയോഗിച്ചിരുന്നത്. പാര്‍ട്ടിഗ്രാമങ്ങളില്‍ മരിച്ചവര്‍ വോട്ടുചെയ്യാനെത്തുന്നത് പതിവായിരുന്നു.മരിച്ച പ്രിയപ്പെട്ടവരെ കാണാന്‍ തിരഞ്ഞെടുപ്പുനാളില്‍ പോളിങ് ബൂത്തിലെത്തിയാല്‍ മതിയെന്ന ട്രോളുണ്ടായത് അങ്ങനെയാണ്.യഥാര്‍ത്ഥവോട്ടര്‍മാരെത്തുമ്പോഴേക്കും തങ്ങളുടെ വോട്ടുചെയ്തുപോയതായി അറിയുന്നവര്‍ ഇപ്പോള്‍ മൂക്കത്ത് വിരല്‍ വയ്‌ക്കാറുമില്ല.
സമാനമായ സാഹചര്യം ഉണ്ടായത് ആധാര്‍ റേഷന്‍കാര്‍ഡുമായി ബന്ധിപ്പിച്ചപ്പോഴാണ്.അന്ന് രാജ്യത്തുനിന്ന് അപ്രത്യക്ഷമായത് 12 ശതമാനം റേഷന്‍കാര്‍ഡുകളാണ്.അനാഥാലയങ്ങളുടെ പേരിലും അഗതിമന്ദിരങ്ങളുടെ പേരിലും തലയെണ്ണി റേഷന്‍ കൈക്കലാക്കിയത് നിലച്ചു.അതോടെ അസഹിഷ്ണുതയും പടര്‍ന്നു. വോട്ടര്‍ ഐഡിയുടെ കാര്യത്തിലും സംഭവിക്കുക മറിച്ചോന്നുമല്ല.വോട്ടര്‍ഐഡി-ആധാര്‍ബന്ധനം സത്യത്തിലേക്കൊരു സേതുബന്ധനമാകും.ഇതുവഴി പത്തുശതമാനം വോട്ടുകള്‍ അപ്രത്യക്ഷമാകും.അതോടെ പലര്‍ക്കും അനായാസം ജയിച്ചുകയറുക പ്രയാസമാകും.അതുകൊണ്ടുതന്നെയാണ് പ്രതിപക്ഷകക്ഷികള്‍ രാജ്യസഭയില്‍ പ്രതിഷേധിച്ച് പുറത്തിറങ്ങിയത്.കള്ളവോട്ടുതടയുന്ന നിയമത്തെ എതിര്‍ക്കുന്നവര്‍ കളളത്തരത്തിന് കൂട്ടുനില്‍ക്കുന്നവരാണെന്ന് കിരണ്‍ റിജുജുവിന് പറയേണ്ടി വന്നതും അതുകൊണ്ടാണ്.തൊണ്ണൂറു കോടിയോളം വോട്ടര്‍മാരില്‍ നിന്ന് തൊണ്ണൂറുലക്ഷം വോട്ടുകളാണ് കുറയുക.രാജ്യവിരുദ്ധശക്തികള്‍ക്ക് കുടപിടിക്കുന്നവും അസ്ഥിരപ്പെടുത്താന്‍ പടയൊരുക്കുന്നവരും ഇനി പുളിക്കും.
പട്ടികയില്‍ പേരുള്ളവരും പുതുതായി പേരുചേര്‍ക്കുന്നവരും നിശ്ചിത തിയതിക്കുള്ളില്‍ ആധാര്‍നമ്പര്‍ നല്‍കണം.വോട്ടര്‍പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നതിന് പുതിയസെര്‍വറും പോര്‍ട്ടലും സോഫ്റ്റ് വെയറും സ്ഥാപിക്കും.പുതിയ സോഫ്ട് വെയറിന്റെ സഹായത്തോടെ കള്ളവോട്ടും വോട്ടിരട്ടിപ്പും ഒഴിവാക്കാന്‍ നടപടിയെടുക്കും.നാഷണല്‍ വോട്ടേഴ്‌സ് സര്‍വ്വീസ് പോര്‍ട്ടലിലൂടെയാണ് വോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കുക.വിവരശേഖരണത്തിനും നടപടിക്രമങ്ങള്‍ അറിയിക്കുന്നതിനുമായി ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ എസ്എംഎസ് സംവിധാനം ഏര്‍പ്പെടുത്തും.
2015 മുതല്‍ തുടക്കമിട്ട പദ്ധതിയില്‍ ഇതുവരെ 30 കോടി വോട്ടര്‍മാരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ വോട്ടര്‍മാരുടെ മൂന്നിലൊന്നു മാത്രമെ ആകുന്നുള്ളു.ഇതിനെതിരെ നല്‍കിയ കേസില്‍ സുപ്രീംകോടതി സ്‌റ്റേനല്‍കി.പുതിയ തിരഞ്ഞെടുപ്പു പരിഷ്‌കരണ ബില്‍ നിയമമാകുന്നതോടെ രാജ്യത്തെ മുഴുവന്‍ വോട്ടര്‍മാരും ഇതില്‍ ഉള്‍പ്പെടും.വ്യാജവോട്ടും വോട്ടിരട്ടിപ്പും ഒഴിവാകും.ആന്ധ്രയില്‍ നടപ്പാക്കിയപ്പോള്‍ 27 ലക്ഷം പേരാണ് ഒഴിവായത്.കേരളം കാത്തിരിക്കുന്നതും മറ്റൊന്നല്ല.















