പാലക്കാട് സഞ്ജിത്തിന്റെ കൊലപാതകം; ഹൈക്കോടതി ഇടപെടൽ; അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാലക്കാട് സഞ്ജിത്തിന്റെ കൊലപാതകം; ഹൈക്കോടതി ഇടപെടൽ; അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2021, 04:43 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: പാലക്കാട് ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ ഹൈക്കോടതി ഇടപെടുന്നു. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകി. സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യ അർഷിക നൽകിയ ഹർജിയിലാണ് കോടതി നടപടി.

ജനുവരി 14 ന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും തുടരന്വേഷണം സി.ബി.ഐയ്‌ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമേ കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനയിൽ പങ്കെടുത്തവരെ പിടികൂടാനാകൂവെന്നും ഹർജിയിൽ അർഷിക ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ മാസം 15 നാണ് ബൈക്കിൽ ഭാര്യയ്‌ക്കൊപ്പം ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തിയത്. വാഹനമിടിപ്പിച്ച് വീഴ്‌ത്തിയ ശേഷം ഭാര്യയുടെ മുൻപിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തിൽ പോലീസ് ഇരുട്ടിൽതപ്പുകയാണെന്നും രാഷ്‌ട്രീയ സ്വാധീനത്തിൽ അന്വേഷണം വൈകിപ്പിക്കുകയാണെന്നും ആക്ഷേപം ശക്തമാണ്.

കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ രണ്ട് പേരെയും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒരാളെയും മാത്രമാണ് അറസ്റ്റ് ചെയ്തത്. അഞ്ച് പേരടങ്ങുന്ന സംഘമാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്. ആദ്യം മുതൽ തന്നെ പോലീസ് അന്വേഷണം ഇഴച്ചുനീക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഒരാഴ്ച തികയുമ്പോഴാണ് മുണ്ടക്കയത്ത് നിന്നും ആദ്യ അറസ്റ്റുകൾ നടത്തിയത്. എന്നാൽ ഇതിന് ശേഷവും കാര്യമായ പുരോഗതി അന്വേഷണത്തിൽ കൈവരിക്കാനോ കൃത്യത്തിൽ പങ്കെടുത്ത കൂടുതൽ പ്രതികളെ പിടിക്കാനോ പോലീസിന് കഴിഞ്ഞിട്ടില്ല.

Tags: sanjith murderSanjith palakkadSanjith Wife Highcourt petition
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies