അഭയ കേസ് ; തോമസ് കോട്ടൂരിന്റെ ശിക്ഷ ഇളവ് ചെയ്യരുത് ; മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി ജോമോൻ പുത്തൻപുരക്കൽ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഭയ കേസ് ; തോമസ് കോട്ടൂരിന്റെ ശിക്ഷ ഇളവ് ചെയ്യരുത് ; മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകി ജോമോൻ പുത്തൻപുരക്കൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2021, 07:49 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം : ശിക്ഷാ വിധിയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടുള്ള അഭയ കൊലക്കേസ് പ്രതി തോമസ് കോട്ടൂരിന്റെ വിടുതൽ ഹർജിയ്‌ക്കെതിരെ പരാതിയുമായി ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരക്കൽ. വിടുതൽ ഹർജി സർക്കാർ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കാണ് ജോമോൻ പരാതി നൽകിയത്. ശിക്ഷയിൽ ഇളവ് നൽകുന്നത് നിമയ വാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും പരാതിയിൽ ജോമോൻ ചൂണ്ടിക്കാട്ടുന്നു.

ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച് അഞ്ച് മാസം ജയിൽവാസം അനുഭവിക്കുന്നതിന് മുൻപുതന്നെ സർക്കാർ തോമസ് കോട്ടൂരിന് പരോൾ അനുവദിച്ചു. 70 വയസ്സ് കഴിഞ്ഞെന്ന് കാണിച്ചാണ് തോമസ് കോട്ടൂർ വിടുതൽ ഹർജി നൽകിയിരിക്കുന്നത്. ഇത് പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകിയാൽ അത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും ജോമോൻ മുഖ്യമന്ത്രിയ്‌ക്ക് നൽകിയ പരാതിയിൽ പറയുന്നു.

1992 ൽ നടന്ന സംഭവത്തിൽ പ്രതികൾ അന്വേഷണ ഏജൻസികളെ സ്വാധീനിച്ച് കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോയി. സംഭവം നടന്ന് 28 വർഷങ്ങൾക്ക് ശേഷമാണ് പ്രതികളെ ശിക്ഷിച്ചത്. എന്നിട്ടിപ്പോൾ പ്രായം ചൂണ്ടിക്കാട്ടി ശിക്ഷയിൽ പ്രതി ഇളവ് ആവശ്യപ്പെട്ടത് ഒരിക്കലും നീതികരിക്കാൻ ആകില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

അതേസമയം കോട്ടൂരിന്റെ ശിക്ഷ ഇളവ് ചെയ്യരുത് എന്ന് ആവശ്യപ്പെട്ട് പോലീസും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇളവ് നൽകുന്നത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും, അതിനാൽ മോചിപ്പിക്കരുതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

Tags: abhaya
Share
Tweet
SendShare

More News from this section

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

Latest News

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies