വ്യാജ ചെമ്പോല തിട്ടൂരം ; ശങ്കു ടി ദാസിന്റെ പരാതിയിൽ 24 ന്യൂസിന് ഹൈക്കോടതിയുടെ നോട്ടീസ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വ്യാജ ചെമ്പോല തിട്ടൂരം ; ശങ്കു ടി ദാസിന്റെ പരാതിയിൽ 24 ന്യൂസിന് ഹൈക്കോടതിയുടെ നോട്ടീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2021, 09:16 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: വ്യാജ ചെമ്പോല തിട്ടൂരം അവതരിപ്പിച്ച് ശബരിമലയെ അവഹേളിച്ച സംഭവത്തിൽ 24 ന്യൂസ് ചാനലിനെതിരെ അഭിഭാഷകൻ ശങ്കു ടി ദാസ് ഫയൽ ചെയ്ത ക്രിമിനൽ കേസ് ഹൈക്കോടതി സ്വീകരിച്ചു. കേസിൽ ആർ. ശ്രീകണ്ഠൻ നായർക്കും മറ്റ് എതിർകക്ഷികൾക്കും ഹാജരാവാൻ ഹൈക്കോടതി നോട്ടീസ് അയച്ചു.

ഒക്ടോബർ രണ്ടിനാണ് 24 ന്യൂസ് ചാനലിനെതിരെ പോലീസിൽ പരാതി നൽകിയത്. വ്യാജ രേഖ പ്രചരിപ്പിച്ച് ഹിന്ദു സമൂഹത്തിൽ ജാതീയമായ ഭിന്നിപ്പും സ്പർദ്ധയും സൃഷ്ടിക്കാനും ശബരിമല വിശ്വാസികളുടെ ഐക്യം തകർക്കാനും ശ്രമിച്ചെന്ന് ചൂട്ടിക്കാണ്ടിയാണ് പരാതി നൽകിയത്. എന്നാൽ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായിരുന്നില്ല. തുടർന്ന് ശങ്കു ടി ദാസ് പൊന്നാനി കോടതിയെ സമീപിച്ചു. എന്നാൽ തങ്ങളുടെ പരിധിയിൽ അല്ലെന്ന് കാണിച്ച് കോടതി പരാതി മടക്കി അയച്ചു. ഇതിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

കേസിൽ കോടതി സർക്കാരിനും നോട്ടീസ് അയച്ചിട്ടുണ്ട്. സർക്കാർ നിലപാട് വ്യക്തമാക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. ഇത്രയും വലിയ കുറ്റം ചെയ്തിട്ടും അതിന്റെ പേരിൽ ഒരു എഫ്‌ഐആർ പോലും ഞങ്ങളുടെ പേരിൽ നിലവിലുണ്ടോ എന്ന് പൊതു സമൂഹത്തെ പരിഹസിക്കാനുള്ള അവസരം 24 ന്യൂസ് ചാനലിന് നൽകില്ലെന്ന് ശങ്കു ടി ദാസ് ഫേസ്ബുക്കിൽ കുറിച്ചു.

ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

വ്യാജ ചെമ്പോല കേസ് അപ്‌ഡേറ്റ്:
ഞാൻ ഫയൽ ചെയ്ത ക്രിമിനൽ എം.സി ബഹുമാനപ്പെട്ട ഹൈക്കോടതി അഡ്മിറ്റ് ചെയ്തു.
ആർ. ശ്രീകണ്ഠൻ നായർക്കും മറ്റ് എതിർകക്ഷികൾക്കും ഹാജരാവാൻ നോട്ടീസ് അയച്ചു.
ഒക്ടോബർ രണ്ടിനാണ് വ്യാജ ചെമ്പോല ഉപയോഗിച്ച് തെറ്റായ വാർത്ത പ്രചരിപ്പിച്ച് ഹിന്ദു സമൂഹത്തിൽ ജാതീയമായ ഭിന്നിപ്പും സ്പർദ്ധയും സൃഷ്ടിക്കാൻ ശ്രമിച്ച 24 ന്യൂസ് ചാനലിന് എതിരെ സംസ്ഥാന പോലീസ് മേധാവിക്ക് ഞാൻ പരാതി കൊടുക്കുന്നത്.
പരാതി സ്‌പെഷ്യൽ ബ്രാഞ്ച് പരിശോധിച്ച ശേഷം തുടർ നടപടിക്കായി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ഫോർവേഡ് ചെയ്തു.
അവിടെ നിന്ന് തിരൂർ ഡി.വൈ.എസ്.പിക്ക് ഫോർവേഡ് ചെയ്തു.

തിരൂർ ഡി.വൈ.എസ്.പിയുടെ ഓഫീസിൽ ഞാൻ നേരിട്ട് ഹാജർ ആവുകയും മൊഴി കൊടുക്കുകയും ചെയ്തു.
അതിന് ശേഷം അത് വീണ്ടും പൊന്നാനി സർക്കിൾ ഇൻസ്പെക്ടർക്ക് അയക്കുകയും അവിടെ നിന്ന് വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഞാൻ പൊന്നാനി സ്റ്റേഷനിലും ഹാജർ ആയി വീണ്ടും മൊഴി കൊടുക്കുകയും ചെയ്തു.
ഇത്രയും ആയപ്പോളേക്കും മാസം ഒന്ന് കഴിഞ്ഞു.

എന്നിട്ടും പരാതിയിൽ എഫ്.ഐ.ആർ ഇട്ടു കിട്ടിയില്ല.
ഞങ്ങൾ മുകളിൽ നിന്ന് താഴേക്കും വീണ്ടും താഴെ നിന്ന് മുകളിലേക്കും ആലോചിച്ചിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള കുറ്റകൃത്യം ഒന്നും കണ്ടെത്താൻ ആയില്ലെന്നതായിരുന്നു പോലീസിന്റെ നിലപാട്.
പോലീസ് കേസ് എടുക്കില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ ഞാൻ പ്രൈവറ്റ് കംപ്ലയിന്റ് ആയി പൊന്നാനി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു.
Cr.PC 190 (1) (a) പ്രകാരം CMP ഫയൽ ചെയ്തു.

നവംബർ 29ന് ബഹുമാനപ്പെട്ട പൊന്നാനി മജിസ്‌ട്രേറ്റ് കോടതി എന്റെ വാദം കേട്ടു.
എന്നാൽ പരാതിയിൽ ഞാൻ പരാമർശിക്കുന്ന IPC 468, 473 വകുപ്പുകൾ പ്രകാരമുള്ള Forgery നടന്നത് പൊന്നാനി കോടതിയുടെ പരിധിയിൽ അല്ലാത്തത് കൊണ്ട് ഇവിടെ കേസ് എടുക്കാനാവില്ലെന്ന കാരണം ഉന്നയിച്ച് പരാതി മടക്കുകയാണ് ചെയ്തത്.
അത് തെറ്റായതും നിയമ വിരോധമായതും നിലനിൽക്കാത്തതുമായ വിധിയാണെന്ന് ചൂണ്ടി കാട്ടിയാണ് അതിനെതിരെ ഞാൻ ഹൈക്കോടതിയെ സമീപിച്ചത്.

Forgery നടന്നത് എവിടെയാണെന്ന് അറിയണമെങ്കിൽ ആദ്യം അന്വേഷണം ഉണ്ടാവണം.
എവിടെയെങ്കിലും ഒരു FIR ഇട്ട്, പ്രതികളെ ചോദ്യം ചെയ്ത്, തെളിവെടുപ്പ് നടത്തണം.
എന്നാൽ സംസ്ഥാന പോലീസ് മേധാവി മുതൽ താഴോട്ടുള്ള സകല ഉദ്യോഗസ്ഥരുടെയും കൈകളിലൂടെ സഞ്ചരിച്ചിട്ടും ഇവിടെയൊരു അന്വേഷണം പോലും ഉണ്ടായിട്ടില്ല.
പിന്നെങ്ങനെയാണ് Forgery നടന്ന സ്ഥലവും ആ പരിധിയിൽ അധികാരമുള്ള കോടതിയും ഏതാണെന്ന് സാധാരണക്കാരനായ പരാതിക്കാരൻ അറിയുന്നത്?
അത് കൊണ്ട് കേസിൽ ആദ്യം വേണ്ടത് FIR റജിസ്റ്റർ ചെയ്തുള്ള അന്വേഷണമാണ്.

കേരളം മുഴുവൻ പ്രക്ഷേപണം ചെയ്യപ്പെട്ട ഒരു വാർത്തയുടെ വിഷയത്തിൽ എവിടെ FIR ഇടാനും നിയമപരമായി ഒരു തടസ്സവുമില്ല.
ഇക്കാര്യം ഉന്നയിച്ചാണ് ബഹുമാനപ്പെട്ട ഹൈക്കോടതി മുൻപാകെ സീനിയർ അഭിഭാഷകൻ ആയ അഡ്വ. പി. വേണുഗോപാൽ മുഖാന്തിരം ഞാൻ Criminal MC ഫയൽ ചെയ്തത്.
ഇന്നലെ അഡ്മിഷന് വന്ന കേസ് പ്രൈമറി ഹിയറിങ്ങിനു ശേഷം ബഹു ഹൈക്കോടതി അഡ്മിറ്റ് ചെയ്യുകയും എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കുകയും ചെയ്യുകയുണ്ടായി.
ഇനിയവർ ഹാജരായി എന്ത് കൊണ്ട് തങ്ങൾക്കെതിരെ അന്വേഷണം ആവശ്യമില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തണം.
നാലാം എതിർകക്ഷിയായ കേരള സർക്കാരിനും നോട്ടീസ് നൽകിയിട്ടുണ്ട്.
സർക്കാരിന്റെ നിലപാടും കോടതിയെ അറിയിക്കണം.

വ്യാജ ചെമ്പോലയുടെ കാര്യത്തിൽ വെറുതെയൊരു പരാതി കൊടുത്തു കടം കഴിക്കുക മാത്രമല്ല, അതിൽ ഏതറ്റം വരെ പോയിട്ടായാലും നടപടി ഉറപ്പ് വരുത്തും എന്ന് ആദ്യ ദിവസമേ ഞാൻ പറഞ്ഞിരുന്നതാണ്.
ആ പറഞ്ഞതിൽ ഇപ്പോഴും ഞാൻ ഉറച്ചു നിൽക്കുന്നു.
ഇത്രയും വലിയൊരു കുറ്റം ചെയ്തിട്ടും അതിന്റെ പേരിൽ ഒരു എഫ്.ഐ.ആർ എങ്കിലും ഞങ്ങളുടെ പേരിൽ നിലവിലുണ്ടോ എന്ന് പൊതുസമൂഹത്തെ പരിഹസിക്കാനുള്ള അവസരം 24 ന്യൂസുകാർക്ക് കൊടുക്കില്ല.
കേസ് എടുപ്പിക്കുന്നത് വരെ പിറകിൽ തന്നെയുണ്ടാവും.

ബാക്കി കാര്യങ്ങൾ വഴിയേ.

Tags: chembola thittooram24 News ChannelSABARIMALA CHEMBOLA
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies