2024 ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും; സീറ്റുകൾ കോൺഗ്രസ് തൂത്തുവാരും; ബിജെപിയെ രാജ്യത്ത് നിന്നും തുടച്ചുനീക്കുമെന്ന് ഹരീഷ് റാവത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2024 ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും; സീറ്റുകൾ കോൺഗ്രസ് തൂത്തുവാരും; ബിജെപിയെ രാജ്യത്ത് നിന്നും തുടച്ചുനീക്കുമെന്ന് ഹരീഷ് റാവത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2021, 11:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി ; 2024 ൽ രാഹുൽ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരത്തിലേറുമെന്ന് കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റുകൾ തൂത്തുവാരും. ബിജെപിയെ രാജ്യത്ത് നിന്നും തുടച്ചുനീക്കുമെന്നും ഹരീഷ് റാവത്ത് അവകാശപ്പെട്ടു. കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം നടത്തി മണിക്കൂറുകൾക്കുള്ളിലാണ് റാവത്ത് കളംമാറ്റി ചവിട്ടുന്നത്.

തെരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടി നേതാക്കൾ തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്ന് ഹരീഷ് റാവത്ത് പറഞ്ഞിരുന്നു. താൻ പിന്തുടരേണ്ടവർ തന്നെ തന്റെ കൈകൾ ബന്ധിച്ചിരിക്കുകയാണ് . നാം സഞ്ചരിക്കേണ്ട സമുദ്രത്തിൽ അധികാരികൾ മുതലകളെ തുറന്നുവിട്ടുവെന്നും ഹരീഷ് റാവത്ത് ട്വിറ്ററിൽ കുറിച്ചിരുന്നു. പാർട്ടി നേതൃത്വത്തിന്റെ അവഗണനയെ പരസ്യമാക്കിക്കൊണ്ടുള്ളതായിരുന്നു കോൺഗ്രസ് നേതാവിന്റെ പരാമർശം.

ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയെ പുകഴ്‌ത്തിക്കൊണ്ട് റാവത്ത് രംഗത്തെത്തിയത്. ബിജെപിയെ മുഴുവനായും തകർക്കണമെങ്കിൽ ഓരോ സംസ്ഥാനങ്ങളിൽ നിന്നും പാർട്ടിയെ ഇല്ലാതാക്കേണ്ടത് അനിവാര്യമാണ്. 2024 ആകുമ്പോഴേക്കും കോൺഗ്രസ് എല്ലാ ബിജെപി ഭരണ സംസ്ഥാനങ്ങളും പിടിച്ചെടുക്കും. ഉത്തരാഖണ്ഡിൽ കോൺഗ്രസ് ഭരണത്തിലേറും. ഉത്തരാഖണ്ഡിൽ ബിജെപിയെ പരാജയപ്പെടുത്തിയാൽ ഗുജറാത്തിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും അത് സാധിക്കുമെന്നും ഹരീഷ് റാവത്ത് അവകാശപ്പെടുന്നു.

2022 ൽ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആശ്വാസ വിജയം പോലും നേടാനാകില്ലെന്നാണ് രാഷ്‌ട്രീയ നിരീക്ഷണം. പഞ്ചാബ് കോൺഗ്രസിൽ തമ്മിലടി നിലനിൽക്കുകയും അമരീന്ദർ സിംഗ് ബിജെപിയുമായി സഖ്യത്തിലേർപ്പെടുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്തും കോൺഗ്രസിന്റെ നിലനിൽപ്പും പ്രതിസന്ധിയിലാണ്. ബിജെപിക്കെതിരെ മികച്ച പ്രതിപക്ഷ സഖ്യം ഉണ്ടാക്കാൻ പോലും കോൺഗ്രസിന് കഴിയാത്ത സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുമെന്ന് റാവത്ത് വീരവാദം മുഴക്കുന്നത്.

Tags: harish rawat
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies