ന്യൂഡല്‍ഹി: ഓമിക്രോണ്‍ വ്യാപനം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യം കടുത്തജാഗ്രതയില്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കനുസരിച്ച് കൊറോണ വകഭേദമായ ഒമിക്രോണ്‍ 236 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ 65 കേസുകള്‍ റിപ്പോര്‍ട്ടുചെയ്തതിന് പിന്നാലെ ഡല്‍ഹി 64, തെലങ്കാന 24, കര്‍ണാടക 19, രാജസ്ഥാന് 21, കേരള 15 എന്നിങ്ങനെ ഒമിക്രോണ്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പുതുതായി 7495 പേര്‍ക്ക് കൂടി കൊറോണ ബാധിച്ചതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 3,47,65,976 ഉയര്‍ന്നു. ഒറ്റ ദിവസം 434 പേര് രോഗം ബാധിച്ച് മരിച്ചതോടെ മരണനിരക്ക് 4,78,759 ആയിട്ടുണ്ട്.
നിലവില്‍ സജീവരോഗികളുടെ എണ്ണം 78,291. മൊത്തം കേസുകളുടെ 0.23 ശതമാനമാണ് ഇത്. 2020ന് ശേഷമുള്ള കുറഞ്ഞ നിരക്കാണ് ഇത്.

രോഗമുക്തരുടെ എണ്ണം 98.40 ശതമാനമാണ്. ഇത് 2020ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.















