ഉപയോഗിച്ച ടോയ്‌ലറ്റ് പേപ്പർ, ചീഞ്ഞളിഞ്ഞ ഭക്ഷണം, മനുഷ്യ വിസർജ്ജ്യം; അരയോളം പൊക്കത്തിൽ വീടിനുള്ളിൽ മാലിന്യം; എട്ടിന്റെ പണി തന്ന് കടന്നുകളഞ്ഞ് വാടകക്കാരി
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഉപയോഗിച്ച ടോയ്‌ലറ്റ് പേപ്പർ, ചീഞ്ഞളിഞ്ഞ ഭക്ഷണം, മനുഷ്യ വിസർജ്ജ്യം; അരയോളം പൊക്കത്തിൽ വീടിനുള്ളിൽ മാലിന്യം; എട്ടിന്റെ പണി തന്ന് കടന്നുകളഞ്ഞ് വാടകക്കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2021, 02:39 pm IST
FacebookTwitterWhatsAppTelegram

വാടകക്കാർ വീടൊഴിഞ്ഞു പോകുമ്പോൾ വീട്ടുടമസ്ഥന് ‘പണി’ കൊടുക്കുന്നത് അപൂർവ സംഭവമൊന്നുമല്ല. എന്നാൽ ഒരു 15 ലക്ഷം രൂപയുടെ ചിലവുണ്ടാക്കി ഉടമസ്ഥന് എട്ടിന്റെ പണി കൊടുത്ത വാടകക്കാരി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 18 വർഷം തുടർച്ചയായി നിന്ന വാടകക്കാരിയാണ് ഉടമസ്ഥനെ ചതിച്ച് കടന്നുകളഞ്ഞത്.

വാടകവീടിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ചിരിയടക്കാൻ കഴിയാതെയാണ് ദൃശ്യങ്ങൾ ആളുകൾ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. കാരണം ആ വീട് ഒരു വീടേ അല്ലാതെ മാറിക്കഴിഞ്ഞുവെന്ന് വേണം പറയാൻ. മുകളിൽ നിന്ന് പൂഴി വാരിയെറിഞ്ഞാൽ നിലം തൊടില്ലെന്ന് ഉപമിക്കുന്നത് പോലെയാണ് വീടിന്റെ ഉപരിതലത്തിന്റെ അവസ്ഥ.

മൂന്ന് മുറികളുള്ള വീടുമുഴുവനും മാലിന്യ കൂമ്പാരമാണ്. ഉപയോഗിച്ച ടോയ്‌ലെറ്റ് പേപ്പർ മുതൽ ചീഞ്ഞളിഞ്ഞ ഭക്ഷണം വരെ കൂമ്പാരത്തിലുണ്ട്. തറയിലും ഭിത്തിയിലും തുടങ്ങി എവിടെയൊക്കെ സ്ഥലമുണ്ടോ അവിടെയെല്ലാം മലിനമാക്കി. മനുഷ്യവിസർജ്യം പോലും അങ്ങിങ്ങായി കിടന്നിരുന്നു. മേൽക്കൂര മുഴുവൻ ചിലന്തിവല മൂടിക്കിടക്കുകയാണ്. ചുമരിൽ അറയ്‌ക്കുന്ന എന്തോ ദ്രാവകവും തേച്ചുവെച്ചിട്ടുമുണ്ട്. ആ വീടിനകത്ത് പ്രവേശിക്കുന്നത് പോയിട്ട് അതിനെക്കുറിച്ച് ചിന്തിക്കുന്നത് പോലും കഴിയാത്ത അവസ്ഥ. ഒരു മനുഷ്യന്റെ നടുവിനോളം പൊക്കത്തിലാണ് മാലിന്യ കൂമ്പാരം. പുറത്തുനിന്നും ഇറക്കുമതി ചെയ്ത് മാലിന്യങ്ങൾ വീടിനകത്ത് നിക്ഷേപിച്ചതായും ഉടമസ്ഥൻ സംശയിച്ചു.

ഒടുവിൽ ഗതികെട്ട് ശുചീകരണ തൊഴിലാളിയെ വിളിച്ച ഉടമസ്ഥൻ ഞെട്ടി. മാലിന്യങ്ങൾ എടുത്തുമാറ്റി വീട് വൃത്തിയാക്കാൻ ക്ലീനർ ചോദിച്ചത് 15000 പൗണ്ടാണ്. അതായത് ഏകദേശം 15 ലക്ഷം ഇന്ത്യൻ രൂപ. പെട്ടുപോയെന്ന് മനസിലാക്കിയ വീട്ടുടമസ്ഥൻ ഉടൻ സുഹൃത്തിനെ വിവരമറിയിച്ചു. സുഹൃത്ത് നിർദേശിച്ച പ്രകാരം പോലീസിൽ പരാതിപ്പെടുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. എട്ടിന്റെ പണിതന്ന വാടകക്കാരിയെ തേടുകയാണ് പോലീസ്.

കേൾക്കുന്നവർക്ക് അൽപം തമാശയൊക്കെ തോന്നുമെങ്കിലും തീർത്തും നിർഭാഗ്യകരമായ ഈ അവസ്ഥയുണ്ടായത് യുകെ സ്വദേശിയായ ഡാനി ഹെർനോണിന് ആണ്. നിർഭാഗ്യവാനായ ആ ഉടമസ്ഥന് 54 വയസാണ് പ്രായം. യുകെയിലെ ഗ്രേറ്റർ മാഞ്ചസ്റ്ററിലാണ് വാടക്കാരി പരമാവധി വൃത്തിക്കേടാക്കി തിരിച്ചുനൽകിയ വാടക വീട് സ്ഥിതിചെയ്യുന്നത്.

 

 

ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies