മുംബൈ: ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണെന്ന് ഹർഭജൻ സിംഗ് പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹത്തിന് ആശംസയുമായി മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. ഇന്ത്യൻ ക്രിക്കറ്റിൽ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് ഹർഭജൻ സിംഗ് എന്ന് ശ്രീശാന്ത് കുറിച്ചു. ട്വിറ്ററിലൂടെയാണ് ശ്രീശാന്ത് ഭാജിക്ക് ആശംസകൾ നേർന്നത്.
‘ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ് താങ്കൾ. താങ്കളെ പരിചയപ്പെടാനും, അടുത്തറിയാനും ഒന്നിച്ച് മത്സരത്തിൽ പങ്കെടുക്കാനും സാധിച്ചതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. ഭാജിപ്പാ….താങ്കളുടെ സൗഹൃദം ഞാൻ എന്നും സൂക്ഷിക്കും’ ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചു.
@harbhajan_singh Ur gonna be the one of the best ever played cricket not just for india but in world of cricket..it’s a huge honour to know u and to have played with you b bhajjipa ….will always cherish the lovely hugs( lucky for me ) before my spells ) lots of love and respect pic.twitter.com/5IgYJk4HcD
— Sreesanth (@sreesanth36) December 24, 2021
ട്വിറ്ററിലൂടെയാണ് ഹർഭജൻ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്്. 1998ൽ ഓസ്ട്രേലിയക്കെതിരായി ഏകദിനത്തിൽ കളിച്ചാണ് ഹർഭജൻ സിംഗ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുന്നത്. 2007ൽ ട്വന്റി20 കപ്പ് നേടിയപ്പോഴും, 2011 ലോകകപ്പ് കരസ്ഥമാക്കിയപ്പോഴും ഹർഭജൻ സിംഗ് ടീമംഗമായിരുന്നു. തന്റെ ക്രിക്കറ്റ് ജീവിതത്തിൽ ഇന്ത്യക്കായി 103 ടെസ്റ്റും 236 ഏകദിനവും 28 ട്വെന്റി ട്വെന്റികളും അദ്ദേഹം കളിച്ചു.
ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ ഓഫ് സ്പിന്നരാണ് ഭാജി എന്ന ഹർഭജൻ സിംഗ്. അനിൽ കുംബ്ലെ, കപിൽ ദേവ് ആർ അശ്വിൻ എന്നിവർക്ക് ശേഷം ഇന്ത്യൻ ടീമിനായി ഏറ്റവും അധികം വിക്കറ്റുകൾ വീഴ്‌ത്തിയ താരമാണ് അദ്ദേഹം















