‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2026, 12:06 pm IST
Facebook
Twitter
WhatsAppTelegram

വാഷിങ്ടൺ: 2026ലെ നൊബേൽ സമാധാന പുരസ്‌കാരം ഇന്ത്യൻ വംശജയും ദക്ഷിണാഫ്രിക്കൻ നിയമവിദഗ്ധയുമായ നവി പിള്ളയ്‌ക്ക് നൽകിയതിനെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുരസ്‌കാരത്തിന് അർഹൻ താനായിരുന്നുവെന്നും സമിതിയുടെ തീരുമാനം അപമാനകരമാണെന്നും ട്രംപ് ആരോപിച്ചു. വെള്ളിയാഴ്ച ന്യൂയോർക്കിലെ സിറാക്കൂസിൽ അനുയായികളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു പ്രതികരണം.

നൊബേൽ സമാധാന പുരസ്‌കാര നിർണയത്തിലെ തീരുമാനം ‘അപമാനകരവും നാണക്കേടുണ്ടാക്കുന്നതുമാണെന്ന്’ വിശേഷിപ്പിച്ച ട്രംപ്, പുരസ്‌കാരത്തിന്റെ വിശ്വാസ്യത സമിതി തന്നെ തകർത്തുവെന്നും കുറ്റപ്പെടുത്തി. തീരുമാനത്തിലൂടെ നോർവേയുടെ പ്രതിച്ഛായയിൽ മായാത്ത കളങ്കം വീണെന്നും അദ്ദേഹം പറഞ്ഞു.

നവി പിള്ളയെ വ്യക്തിപരമായി അറിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് പ്രതികരണം ആരംഭിച്ചത്. പുരസ്‌കാരം ലഭിച്ചതിൽ അവരെ അഭിനന്ദിച്ചെങ്കിലും, അമേരിക്കയ്‌ക്കും തന്റെ നേതൃത്വത്തിനുമായിരുന്നു അംഗീകാരം ലഭിക്കേണ്ടിയിരുന്നതെന്ന് അദ്ദേഹം വാദിച്ചു.

“ഈ വ്യക്തിയെക്കുറിച്ച് ഞാൻ മുമ്പ് കേട്ടിട്ടില്ല. എങ്കിലും അഭിനന്ദനങ്ങൾ. എന്നാൽ, പ്രസിഡന്റ് എന്ന നിലയിൽ ഞാൻ പ്രതിനിധീകരിക്കുന്ന അമേരിക്കയ്‌ക്കായിരുന്നു നൊബേൽ സമാധാന പുരസ്‌കാരം ലഭിക്കേണ്ടിയിരുന്നത്. പക്ഷേ, അത് ലഭിച്ചില്ല,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ജനാധിപത്യവിരുദ്ധരും നാഗരികതയുടെ ശത്രുക്കളുമായ ചില തീവ്ര ആശയക്കാർ നൊബേൽ സമാധാന പുരസ്‌കാരത്തിന്റെ വിശ്വാസ്യത തകർത്തുവെന്നും ട്രംപ് ആരോപിച്ചു.

2025 ജനുവരിയിൽ വീണ്ടും വൈറ്റ് ഹൗസിലെത്തിയതിന് പിന്നാലെ നൊബേൽ സമാധാന പുരസ്‌കാരം ലഭിക്കണമെന്ന ആഗ്രഹം ട്രംപ് പലവട്ടം പ്രകടിപ്പിച്ചിട്ടുണ്ട്.  നോർവേ ആസ്ഥാനമായ നൊബേൽ സമിതി സ്വതന്ത്രമായാണ് പുരസ്‌കാര ജേതാവിനെ തീരുമാനിക്കുന്നതെന്ന് നോർവേ പ്രധാനമന്ത്രി യൊനാസ് ഗാർ സ്റ്റോറേ കഴിഞ്ഞ വർഷം ട്രംപിനോട് വിശദീകരിച്ചിരുന്നു.

വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ ട്രംപിന് നൊബേൽ മെഡൽ സമ്മാനിച്ച സംഭവവും ഇപ്പോൾ വീണ്ടും ചർച്ചയാകുന്നുണ്ട്. ജനുവരിയിൽ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്‌ക്കിടെയാണ് മച്ചാഡോ തന്റെ മെഡൽ ട്രംപിന് കൈമാറിയത്.

 

 

 

Tags: Navi PillayDonald Trump Nobel Peace Prize2026 Nobel Peace PrizeTrump Nobel Prize ReactionNorwegian Nobel Committee
Share
Tweet
SendShare

More News from this section

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

Latest News

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന് മാതൃക; ഡൽഹിയിലെ പ്രതിഷേധം രാജ്യത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കാനുള്ള നീക്കം; സി. സദാനന്ദൻ മാസ്റ്റർ

തിരുനാവായ കുംഭമേളയ്‌ക്കെതിരായ ഇടത് നേതാക്കളുടെ വിമർശനം; മഹാമാഘം വൻ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവ്: വിഎച്ച്പി

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

ശ്രീനിവാസനും ഈ ബഹുമതിയിൽ ഒപ്പമുണ്ട്’; കാലിക്കറ്റ് സർവകലാശാലയുടെ ആദരം അനുഗ്രഹമായി സ്വീകരിക്കുന്നു; സിനിമ നൽകിയ ഭാഗ്യങ്ങൾ എണ്ണിപ്പറഞ്ഞ് സത്യൻ അന്തിക്കാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies