കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2026, 09:37 am IST
Facebook
Twitter
WhatsAppTelegram

പൂനെ: കഴുത്തിനടിയിൽ ഇലക്ട്രിക് ഹോട്ട് ബാഗ് വച്ച് ഉറങ്ങിയ ഐടി എൻജിനീയറെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂനെയിലെ വഡ്ഗാവ് ഷേരിയിലെ സോമനാഥ് നഗറിൽ താമസിച്ചിരുന്ന രോഹൻ കുബാഡി (30) ആണ് മരിച്ചത്. ഇലക്ട്രിക് ഹോട്ട് ബാഗിലുണ്ടായ തകരാറിനെ തുടർന്ന് വൈദ്യുതാഘാതമേറ്റതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. എന്നാൽ മരണകാരണം സ്ഥിരീകരിച്ചിട്ടില്ല.

ഒക്ടോബർ 9നാണ് സംഭവം പുറത്തറിയുന്നത്.  ഏകദേശം മൂന്ന് മാസം മുമ്പാണ് വാടകവീട്ടിലേക്ക് രോഹൻ കുബാഡി താമസം മാറിയത്. ഫ്ലാറ്റിൽനിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുടമ ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് ചന്ദൻ നഗർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിശോധനയിൽ രോഹന്റെ കഴുത്തിനടിയിൽ ഇലക്ട്രിക് ഹോട്ട് ബാഗ് കണ്ടെത്തി. കഴുത്തുവേദനയ്‌ക്ക് ആശ്വാസം ലഭിക്കാനായി ഉപയോഗിച്ചതാകാമെന്നാണ് കരുതുന്നത്. ഉറക്കത്തിനിടെ ഹോട്ട് ബാഗിന് വൈദ്യുതത്തകരാർ മരണത്തിന് കാരണമായോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

ഇലക്ട്രിക് ഹോട്ട് ബാഗുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം

കഴുത്തുവേദന, നടുവേദന, വയറുവേദന എന്നിവയ്‌ക്ക് ആശ്വാസം തേടി പലരും ഹോട്ട് ബാഗുകൾ ഉപയോഗിക്കാറുണ്ട്. റീചാർജ് ചെയ്യാവുന്ന ഇലക്ട്രിക് ഹോട്ട് ബാഗുകൾക്കും ഇപ്പോൾ പ്രചാരമേറെയാണ്. എന്നാൽ ഉപകരണത്തിലെ തകരാറുകളോ അശ്രദ്ധമായ ഉപയോഗമോ അപകടങ്ങൾക്ക് കാരണമാകാം.

നിർമാതാവിന്റെ നിർദേശങ്ങൾ പാലിച്ചുമാത്രം ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുക. ചാർജ് ചെയ്യുന്നതിനിടെ ഉപയോഗിക്കരുതെന്ന് നിർദേശിച്ചിട്ടുള്ള  ഉപകരണങ്ങൾ അങ്ങനെ ഉപയോഗിക്കാതിരിക്കുക. ഇലക്ട്രിക് ചൂടുവെള്ള ബാഗ് കഴുത്തിനടിയിലോ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തോ വച്ച് ഉറങ്ങുന്നതും ഒഴിവാക്കണം. ഉപകരണത്തിൽ ചോർച്ചയോ കേടുപാടുകളോ കണ്ടാൽ ഉപയോഗം നിർത്തണം.

ഹോട്ട് ബാഗ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ
 1. ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക: നിർമ്മാതാവിന്റെ നിർദേശപ്രകാരം മാത്രം ചാർജ് ചെയ്യുക. നിശ്ചിത സമയത്തിനു ശേഷം പ്ലഗ് ഊരുക. ചാർജിലിരിക്കുമ്പോൾ ബാഗ് ഉപയോഗിക്കരുത്.
2. വയറും പ്ലഗും പരിശോധിക്കുക: വയർ പൊട്ടിയിട്ടുണ്ടോ, പ്ലഗിൽ കേടുപാടുകളുണ്ടോ, കണക്ടർ അയഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കുക. കേടായ ഉപകരണം ഉപയോഗിക്കരുത്.
 3. ശരീരത്തിൽ നേരിട്ട് വയ്‌ക്കരുത്:  ചൂട് അധികമായാൽ പൊള്ളലുണ്ടാകാം. കവറോടെയോ നേർത്ത തുണിയുടെ മുകളിലോ ഉപയോഗിക്കുക. ഒരേ ഭാഗത്ത് ദീർഘനേരം വയ്‌ക്കാതിരിക്കുക.
 4. കിടക്കയിലോ തലയിണയ്‌ക്കടിയിലോ വയ്‌ക്കരുത്: ശരീരഭാരംകൊണ്ട് ബാഗ് അമരുകയോ ചൂട് പുറത്തുപോകാതെ അമിതമായി ഉയരുകയോ ചെയ്യാം. കിടക്കുമ്പോൾ ബാഗ് ശരീരത്തിനടിയിലോ കഴുത്തിനടിയിലോ വയ്‌ക്കുന്നത് ഒഴിവാക്കുക.
 5. വെള്ളത്തിൽനിന്ന് അകറ്റി സൂക്ഷിക്കുക: കൈകൾ നനഞ്ഞിരിക്കുമ്പോൾ പ്ലഗോ കണക്ടറോ തൊടരുത്. നനഞ്ഞ പ്രതലത്തിൽ ചാർജ് ചെയ്യരുത്.
 6. അസാധാരണ ചൂട് എന്നിവ ശ്രദ്ധിക്കുക: ബാഗ് വീർക്കുകയോ ചോർച്ചയുണ്ടാകുകയോ അസാധാരണമായ മണം വരികയോ ചെയ്താൽ ഉടൻ ഉപയോഗം നിർത്തുക. സ്വയം തുറന്ന് നന്നാക്കാൻ ശ്രമിക്കരുത്.
 7. ഉപയോഗിച്ചുകൊണ്ട് ഉറങ്ങരുത്: ഉറക്കത്തിനിടെ ബാഗ് അമരുകയോ അമിതചൂട് മൂലം പൊള്ളലേൽക്കുകയോ ചെയ്യാം. ഉറങ്ങുന്നതിന് മുമ്പ് ബാഗ് മാറ്റിവയ്‌ക്കുക.
 8. നിർദേശങ്ങൾ കൃത്യമായി പാലിക്കുക: ഓരോ മോഡലിന്റെയും ചാർജിങ് രീതി വ്യത്യസ്തമായിരിക്കാം. ചാർജിങ് സമയം, ഉപയോഗരീതി, പരമാവധി ചൂട് എന്നിവ സംബന്ധിച്ച നിർദേശങ്ങൾ പാലിക്കുക. കുട്ടികൾക്ക് മുതിർന്നവരുടെ മേൽനോട്ടത്തിൽ മാത്രം ഉപയോഗിക്കാൻ നൽകുക.

Tags: Hot BagElectric Hot bag
Share
Tweet
SendShare

More News from this section

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

കുൽഗാമിൽ ആയുധവേട്ട; അഞ്ച് ഭീകരർ അറസ്റ്റിൽ, പിടിയിലായവരിൽ തജാമുൽ ഹുസൈൻ മിറും റഹ്മത്ത് അലി നൈക്കൂവും

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

Latest News

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

റിപ്പോർട്ടർ ടിവിയോട് സാമ്പത്തിക രേഖകൾ ഹാജരാക്കാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദ്ദേശം; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

‘ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്കായി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ രാജ്യമല്ല ,ദേശീയ സുരക്ഷയ്‌ക്കാണ് മുൻഗണന’; ഇലോൺ മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies