പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2026, 10:18 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജന്തർ മന്തറിൽ നടത്താൻ നിശ്ചയിച്ച സിജെപി പ്രതിഷേധം തടയാൻ ഡൽഹിയിൽ കർശന സുരക്ഷ. ഇതുവരെ 150 പേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഇവരിൽ 50 പേർ കൊടും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. ഇടത്, ആം ആദ്മി പാർട്ടി പ്രവർത്തകരടക്കം 500ഓളം പേർ പൊലീസ് നിരീക്ഷണത്തിലാണ്.

ഡൽഹിയുടെ അതിർത്തികളിലടക്കം പരിശോധന ശക്തമാക്കിയിട്ടുണ്ട്. അനധികൃതമായി പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്നവരെ തടയാൻ നഗരത്തെ 20 സോണുകളായി തിരിച്ചു. ഓരോ സോണിലും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുക്കുന്നവരെ മാറ്റുന്നതിനായി സ്റ്റേഡിയങ്ങളടക്കം താൽക്കാലിക തടങ്കൽ കേന്ദ്രങ്ങളാക്കി സജ്ജീകരിച്ചിരിക്കുകയാണ്.

പ്രതിഷേധത്തിന് അനുമതി നിഷേധിച്ച സാഹചര്യത്തിൽ തലസ്ഥാനത്ത് സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കി. 35,000ത്തിലധികം ഡൽഹി പൊലീസ്, അർധസൈനിക വിഭാഗം ഉദ്യോഗസ്ഥരെയാണ് വിവിധയിടങ്ങളിലായി വിന്യസിച്ചിരിക്കുന്നത്.

പ്രതിഷേധക്കാരെ തിരിച്ചറിയാനും അനധികൃതമായി ആളുകൾ കൂട്ടംചേരുന്നത് തടയാനും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളാണ് പൊലീസ് ഉപയോഗിക്കുന്നത്. ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനങ്ങൾ, സിസിടിവി ക്യാമറകൾ, ഡ്രോണുകൾ, കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ വിന്യസിച്ച നിരീക്ഷകർ എന്നിവ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമാണ്.

ജന്തർ മന്തറിലും സമീപപ്രദേശങ്ങളിലും അധിക സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ലെ മെറിഡിയൻ ഹോട്ടലിന് സമീപമുള്ള റൗണ്ട് എബൗട്ടിലും ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രശ്നസാധ്യതയുള്ള ഇടങ്ങളിൽ പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തി.

പ്രതിഷേധത്തിനായി നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിൽ ബോഡി ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ വെളിച്ചത്തിലും പ്രവർത്തിക്കാൻ കഴിയുന്ന ക്യാമറകൾ പൊലീസ്-പ്രതിഷേധക്കാരുടെ ഇടപെടലുകൾ റെക്കോർഡ് ചെയ്യും.

പൊലീസിനെതിരെ മോശമായി പെരുമാറിയെന്നോ അതിക്രമം നടത്തിയെന്നോ ഉള്ള ആരോപണങ്ങൾ ഉയരുന്ന സാഹചര്യങ്ങളിൽ യഥാർഥ സംഭവങ്ങൾ പരിശോധിക്കാൻ ദൃശ്യങ്ങൾ സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൊലീസുകാരെയും പൊതുജനങ്ങളെയും സംരക്ഷിക്കുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമാണ് സംവിധാനം.

പ്രതിഷേധക്കാരുടെ പ്രകോപനങ്ങളിൽ പ്രതികരിക്കാതെ സംയമനം പാലിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. അനുമതിയില്ലാത്ത കൂട്ടംചേരലുകൾ അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കസ്റ്റഡിയിലെടുക്കുന്നവരെ മാറ്റുന്നതിനായി ആറ് കേന്ദ്രങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ഛത്രസാൽ സ്റ്റേഡിയം, രാജീവ് ഗാന്ധി സ്റ്റേഡിയം, യമുന സ്പോർട്സ് കോംപ്ലക്സ്, സൂരജ്മൽ സ്റ്റേഡിയം, ദൗലത്പുരിലെ കമ്മ്യൂണിറ്റി സെന്റർ, പാണ്ഡ്രവാലിലെ കമ്മ്യൂണിറ്റി സെന്റർ എന്നിവയാണ് കേന്ദ്രങ്ങൾ.

ഒക്ടോബർ 10ലെ പ്രതിഷേധത്തിനായി ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽനിന്ന് അധിക വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തിയിട്ടുണ്ട്. പ്രതിഷേധവുമായി ബന്ധപ്പെട്ട വിന്യാസത്തിന് കേന്ദ്ര സായുധ പൊലീസ് സേനകൾ ആയുധങ്ങൾ നൽകേണ്ടതില്ലെന്നും നിർദേശം നൽകിയതായി റിപ്പോർട്ടുകളുണ്ട്.

ഡൽഹിയുടെ അതിർത്തികളിൽ പരിശോധന ശക്തമാക്കിയതായി സൗത്ത് ജില്ലാ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അനന്ത് മിത്തൽ അറിയിച്ചു. പ്രതിഷേധത്തിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്ത സംഘടനകളുമായി ബന്ധപ്പെട്ട ആളുകളെ തിരിച്ചറിയുന്നതിനും അനധികൃതമായി നഗരത്തിൽ പ്രവേശിച്ച് കൂട്ടംചേരുന്നത് തടയുന്നതിനുമാണ് പരിശോധനയെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (BNSS) 163-ാം വകുപ്പ് പ്രകാരം പുറപ്പെടുവിച്ച ഉത്തരവുകളെക്കുറിച്ച് പൊതുജനങ്ങൾക്ക് തുടർച്ചയായി അറിയിപ്പ് നൽകുന്നുണ്ടെന്നും ഡ്രോണുകളും സിസിടിവി ക്യാമറകളും ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾ സുരക്ഷാ ക്രമീകരണങ്ങളോട് സഹകരിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.

 

Tags: CJPjanthar mandhar protest
Share
Tweet
SendShare

More News from this section

പാറ്റകളെ ഹിറ്റടിച്ച് ഓടിച്ച് ഡൽഹി പൊലീസ്; ഇന്ത്യവിരുദ്ധ യൂട്യൂബർ ധ്രുവ് റാഠി അറസ്റ്റിൽ; വ്യാജ മാധ്യമപ്രവർത്തകരും കസ്റ്റഡിയിൽ

കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

കുൽഗാമിൽ ആയുധവേട്ട; അഞ്ച് ഭീകരർ അറസ്റ്റിൽ, പിടിയിലായവരിൽ തജാമുൽ ഹുസൈൻ മിറും റഹ്മത്ത് അലി നൈക്കൂവും

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

Latest News

26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പൊലീസ് സേനയിൽനിന്ന് പുറത്ത്; വീണ്ടും ലഹരിക്കേസിൽ പിടിയിൽ, ബക്കറിന്റെ വീട്ടിൽ എംഡിഎംഎയും കഞ്ചാവും

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

റിപ്പോർട്ടർ ടിവിയോട് സാമ്പത്തിക രേഖകൾ ഹാജരാക്കാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദ്ദേശം; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

‘ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്കായി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ രാജ്യമല്ല ,ദേശീയ സുരക്ഷയ്‌ക്കാണ് മുൻഗണന’; ഇലോൺ മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies