അന്യഗ്രഹജീവികളെത്തും; മാരക വൈറസ് ഭൂമിയെ ആക്രമിക്കും;പ്രവചനം പിഴയ്‌ക്കാത്ത വാംഗ മുത്തശ്ശി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അന്യഗ്രഹജീവികളെത്തും; മാരക വൈറസ് ഭൂമിയെ ആക്രമിക്കും;പ്രവചനം പിഴയ്‌ക്കാത്ത വാംഗ മുത്തശ്ശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2021, 02:54 pm IST
Facebook
Twitter
WhatsAppTelegram

തന്റെ അപൂർവ്വ പ്രവചനങ്ങൾകൊണ്ട് ശ്രദ്ധ നേടിയ ബൾഗേറിയക്കാരി ബാബാ വാംഗ മുത്തശ്ശിയെ അത്രപെട്ടെന്ന് മറക്കാൻ സാധിക്കില്ല. വേൾഡ് ട്രേഡ് സെന്റർ ആക്രമിക്കപ്പെടുമെന്നും ബറാക് ഒബാമ അമേരിക്കൻ പ്രസിഡന്റ് ആകുമെന്നും വർഷങ്ങൾക്ക് മുൻപേ പ്രവചിച്ച മുത്തശ്ശി എന്നും മനുഷ്യന് അത്ഭുതമായിരുന്നു. എന്നാൽ ഇപ്പോൾ 2022 നെക്കുറിച്ചുള്ള മുത്തശ്ശിയുടെ പ്രവചനം ജനങ്ങളിൽ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. 2022 ൽ ലോകത്തെ കാത്തിരിക്കുന്നത് മഹാദുരന്തമാണെന്നാണ് മുത്തശ്ശിയുടെ പ്രവചനം. കൊറോണ മഹാമാരിയിൽ നിന്നും കരകയറി പുതിയ പ്രതീക്ഷകൾ തരുന്ന പുതിയ വർഷത്തെ വരവേൽക്കാനിരിക്കെയാണ് മുത്തശ്ശിയുടെ അമ്പരപ്പിക്കുന്ന പ്രവചനങ്ങൾ പുറത്തുവരുന്നത്.

ബാബാ വാംഗയെന്ന വിളിപ്പേരുള്ള വാംഗേലിയ പാണ്ഡീവ ഗുസ്തെറോവ എന്ന മുത്തശ്ശി വർഷങ്ങൾക്ക് മുൻപാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ മുത്തശ്ശിയുടെ പ്രവചന രേഖകളിൽ നിന്നാണ് ഇത് കണ്ടെടുത്തത്. പുതുവർഷത്തിൽ അന്യഗ്രഹ ജീവികൾ ഭൂമിയെ ആക്രമിക്കുമെന്നും മാരകമായ വൈറസ് പൊട്ടിപ്പുറപ്പെടുമെന്നും മുത്തശ്ശി നേരത്തെ പ്രവചിച്ചിട്ടുണ്ട്. പ്രകൃതി ക്ഷോഭങ്ങൾ ഏഷ്യയേയും ഓസ്ട്രേലിയയേയും ബാധിക്കുമെന്ന സൂചനയും ഈ മുത്തശ്ശി നേരത്തെ നൽകിക്കഴിഞ്ഞു.

ബൾഗേറിയയിൽ ഏറെ പ്രശസ്തയാണ് ബാബാ വാംഗ. 85-ാം വയസ്സിലും നല്ല ഓർമ്മശക്തിയുണ്ടായിരുന്ന മുത്തശ്ശി തന്റെ 12-ാം വയസ്സിലാണ് ആദ്യ പ്രവചനം നടത്തിയത്. വലിയ കൊടുങ്കാറ്റുണ്ടാകുമെന്നായിരുന്നു ആദ്യ പ്രവചനം. അത് സത്യമായി തീർന്നതോടെ ആളുകൾ മുത്തശ്ശിയുടെ ദിവ്യ ശക്തിയെ വിശ്വസിക്കാൻ തുടങ്ങി. 1996 ലാണ് മുത്തശ്ശി അന്തരിച്ചത്. മരിക്കുംമുൻപ് 5079 വർഷം വരെയുള്ള പ്രവചനം നടത്തിയിട്ടാണ് ബാബാ വാംഗ മൺമറഞ്ഞത്. ആ വർഷത്തോടെ ലോകം അവസാനിക്കുമെന്നും വാംഗ രേഖപ്പെടുത്തിയിട്ടുണ്ട്.

സോവിയറ്റ് യൂണിയന്റെ തകർച്ച, 2004 ലെ തായ്‌ലാന്റിൽ നടന്ന സുനാമി, ഡയാന രാജകുമാരിയുടെ അപകട മരണം എന്നിവയും ബാബ വാംഗയുടെ പ്രവചനങ്ങളിൽ ചിലതാണ്. എന്നാൽ കൊറോണയ്‌ക്ക് ശേഷം 2022 ൽ ലോകത്തെ ഞെട്ടിക്കുന്ന ബുദ്ധിമുട്ടുകൾ ആളുകൾ നേരിടേണ്ടി വരുമെന്നാണ് മുത്തശ്ശി രേഖപ്പെടുത്തിയിരിക്കുന്നത്.

കൊറോണ മഹാമാരിയിൽ നിന്നും കരകയറുന്ന ലോകത്ത് പുതിയൊരു വൈറസ് പൊട്ടിപ്പുറപ്പെടുമെന്ന് മുത്തശ്ശി പ്രവചിച്ചിട്ടുണ്ട്. സൈബീരിയയിൽ മരവിച്ച നിലയിലിരിക്കുന്ന മാരക വൈറസിനെ ഗവേഷക സംഘം കണ്ടെത്തും. അത് ജനജീവിതം മാറ്റി മറിക്കുമെന്നും മുത്തശ്ശി പ്രവചിച്ചിട്ടുണ്ട്. ഇന്ത്യയിൽ പാടശേഖരങ്ങളിൽ വെട്ടുക്കിളി ആക്രമണം വർദ്ധിക്കുകയും ജനങ്ങൾ ഭക്ഷണം കിട്ടാതെ അലയുമെന്നും പ്രവചനമുണ്ട്.

ലോകം ഇനി അമ്പരപ്പിക്കുന്ന ജലക്ഷാമമാണ് നേരിടാൻ പോകുന്നതെന്ന് ചെറുപ്പത്തിലേ തന്നെ വാംഗ പ്രവചിച്ചിരുന്നു. വെർച്വൽ റിയാലിറ്റി ലോകത്താകെ വ്യാപിക്കുമെങ്കിൽ 2022 ൽ ഇത് പൂർണമായും ആളുകളെ പിടിച്ചടക്കുമെന്ന് മുത്തശ്ശി പ്രവചിച്ചിട്ടുണ്ട്. ഭൂമിയിൽ അന്യഗ്രഹ ജീവികൾ എത്തുമെന്നും മുത്തശ്ശി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഔമുവാമുവ’ എന്നറിയപ്പെടുന്ന ഒരു ഛിന്നഗ്രഹത്തെ ഭൂമിയിലെ ജീവൻ അന്വേഷിക്കാൻ അന്യഗ്രഹജീവികൾ അയയ്‌ക്കുമെന്നാണ് വംഗ പറഞ്ഞത്.

മുത്തശ്ശിയുടെ എല്ലാ പ്രവചനങ്ങളും പിന്നീട് സത്യമായി മാറിയിട്ടുളളതിനാൽ ഇനി വരാനിരിക്കുന്ന ദുരന്തങ്ങളെ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് ശാസ്ത്ര ലോകം.

Tags: baba vanga
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies