ഹെറിട്ടേജ് പബ്ബുള്ള കുഞ്ഞു ദ്വീപിന് ഒരു രാജാവിനെ വേണം;തയ്യാറാണെങ്കിൽ നേരെ ദ്വീപിലേക്ക് വണ്ടിപിടിച്ചോളൂ; വീഡിയോ കാണാം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹെറിട്ടേജ് പബ്ബുള്ള കുഞ്ഞു ദ്വീപിന് ഒരു രാജാവിനെ വേണം;തയ്യാറാണെങ്കിൽ നേരെ ദ്വീപിലേക്ക് വണ്ടിപിടിച്ചോളൂ; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2021, 06:01 pm IST
FacebookTwitterWhatsAppTelegram

രാജാവ്.. ഒരു നാടിനെ മുഴുവൻ ഭരിക്കുന്നവൻ.ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്‌ക്കും വേണ്ടി പ്രവർത്തിച്ച് മണിമാളികയ്‌ക്കകത്ത് അംഗരക്ഷകരുടേയും അനുയായികളുടേയും നടുക്കിരുന്ന് അധികാരത്തിന്റെ എല്ലാ സുഗലോലുപതയിലും ജീവിക്കുന്നയാൾ.എന്ത് രസമുള്ള പരിപാടിയാണല്ലേ ഒരു രാജാവാവുക എന്നാൽ.

ഈ പറയുന്ന അത്ര എളുപ്പമുള്ള കാര്യമല്ല ഒരു രാജാവാകുന്നതും ഒരു രാജ്യത്തിന്റെ മുഴുവൻ ചുമതലകൾ വഹിക്കുന്നതും.വളരെ അപൂർവം ആളുകൾക്ക് ലഭിക്കുന്ന ഭാഗ്യമാണത്,കഷ്ടം തന്നെയല്ലേ.. എന്നാൽ രാജാവാകാനുള്ള ഒരവസരം ലഭിച്ചാലോ.. നേരമിരുട്ടി വെളുക്കുമ്പോൾ ഒരു രാജാവായാൽ എങ്ങനെയുണ്ടാവും വമ്പൻ രാജ്യമൊന്നുമൊന്നുമല്ലായെങ്കിലും വിദൂരത്തിലുള്ള, അൻപത് ഏക്കർ വിസ്തീർണ്ണത്തിലുള്ള ഒരു ദ്വീപും അവിടുത്തെ കോട്ടയും ചേർന്നുള്ള ദ്വീപിലെ ഒരു രാജാവ്. വിദൂരം എന്നു കേൾക്കുമ്പോൾ സൗകര്യങ്ങളൊന്നുമില്ല എന്നു കരുതേണ്ട! അടിപൊളി ഹെറിറ്റേജ് പബ്ബും നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കോട്ടയും പിന്നെ ഒരു ഫെറിയും ദ്വീപിനുണ്ട്. പുത്തൻ രാജാവിനായി കാത്തിരിക്കുന്ന ദ്വീപിന്റെ വിശേഷങ്ങളിലേക്ക്…

ബ്രിട്ടനിലെ ഫർനെസ് പെനിൻസുലയുടെ അറ്റത്ത്, കുംബ്രിയയുടെ തീരത്ത് ആണ് നമ്മുടെ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഒരു ഫെറി വഴി മാത്രം പ്രവേശിക്കാൻ കഴിയുന്ന മനോഹരമായ ഈ ദ്വീപിന്റെ പേര് പൈൽ ദ്വീപ് എന്നാണ്. ഏകദേശം 50 ഏക്കർ വിസ്തൃതിയിൽ ആണിത് വ്യാപിച്ചുകിടക്കുന്നത്.പറഞ്ഞു തുടങ്ങിയാൽ അത്ര പെട്ടന്നൊന്നും തീരുന്നതല്ല ദ്വീപിന്റെ വിശേഷങ്ങൾ. യൂറോപ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും വിദൂര പബ്ബ് ഈ ദ്വീപിൽ ആണ് സ്ഥിതി ചെയ്യുന്നത്. ഒരു ഹെറിറ്റേജ് പബ്ബ് ആണിവിടെ ഉള്ളത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കോട്ടയും ഈ ദ്വീപിലുണ്ട്. ഇപ്പോൾ ഇംഗ്ലണ്ടിലെ ബാരോ ബറോ കൗൺസിൽ പബ്ബിനായി ഒരു ഭൂവുടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്, അദ്ദേഹത്തെ ‘പീലിന്റെ രാജാവ്’ എന്നും പ്രഖ്യാപിക്കും.

ഒരുപാട് ഉത്തരവാദിത്തങ്ങളാണ് രാജാവിന് ഇവിടെ ചെയ്യുവാനുള്ളത് എന്നാണ് വിവരം. രാജസ്ഥാനത്തിന് അർഹത നേടുന്നതിന്, ഒരാൾക്ക് സ്ഥിരതയും കാലാവസ്ഥാ വ്യതിയാനങ്ങൾ, ഒറ്റപ്പെടൽ, വൈദ്യുതി പ്രശ്‌നങ്ങൾ എന്നിവയുമായി പൊരുത്തപ്പെടാനുള്ള കഴിവും ഉണ്ടായിരിക്കണമെന്നാണ് അതോറിറ്റിയുടെ തീരുമാനം.കൂടാതെ, അദ്ദേഹം ദ്വീപിന്റെ അറ്റകുറ്റപ്പണികൾ നോക്കേണ്ടതുണ്ട്. ഏറ്റവും പ്രധാന കാര്യം, ദ്വീപിന്റെ പാരമ്പര്യമനുസരിച്ച്, രാജാവ് എല്ലാവർക്കും പാനീയങ്ങൾ പകരുകയും ഭക്ഷണം വിളമ്പുകയും വേണം.

മറ്റൊരു കൗതുകരമായ കാര്യം പരിധിയില്ലാതെ ബിയർ അകത്താക്കുവാനുള്ള അർഹത ഇവിടുത്തെ രാജാവിനുണ്ടെന്നാണത്രേ.. എത്ര ബിയർ വേണമെങ്കിലും കുടിക്കാൻ അവസരം അദ്ദേഹത്തിന് ലഭിക്കും. മാത്രമല്ല, വിചിത്രമായ ഒരു പാരമ്പര്യവും ദ്വീപ് പിന്തുടരുന്നുണ്ട്. പുതിയ രാജാവിനെ കിരീടധാരണം ചെയ്യുമ്പോൾ രാജാവ് ഹെൽമറ്റ് ധരിച്ച് വാളുമായി കസേരയിൽ ഇരുന്നു മദ്യത്തിൽ കുളിക്കുന്നതാണത്. കൗതുകവും ആവേശവും ഇരട്ടിച്ചോ… ഇതെല്ലാം കേട്ടിട്ടും നിങ്ങൾക്ക് ഈ രാജകീയ ചുമതലകൾ നിറവേറ്റാൻ കഴിയുമെന്ന് കരുതുന്നുവെങ്കിൽ, നിങ്ങൾക്ക് ഈ സ്ഥാനത്തേക്ക് അപേക്ഷിക്കാൻ ശ്രമിക്കാം. വെബ് ഡെസ്‌ക് ജനം ടിവി ഡോട്ട് കോം.

ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രണയമെഴുതിയ തീരങ്ങളും പ്രകൃതിയും: കോഴിക്കോട്ടെ 8 മനോഹര ‘സേവ് ദി ഡേറ്റ്’ ഇടങ്ങൾ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

Latest News

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies