റോം: ഡസൻ കണക്കിന് കങ്കാരുക്കളെ കൊന്ന നിലയിൽ കണ്ടെത്തി. ഓസ്ട്രേലിയയിലെ മെൽബണിലെ ജനവാസ മേഖലയിലാണ് കങ്കാരുക്കളെ കണ്ടെത്തിയത്. തലയും അവയവങ്ങളും അറുത്ത് മാറ്റിയ നിലയിൽ കങ്കാരുക്കളുടെ ജഡങ്ങൾ കൂട്ടിയിട്ടിരിക്കുന്നതായാണ് കണ്ടെത്തിയത്. അധികൃതരുടെ അനുമതിയോടെ കങ്കാരുക്കളുടെ എണ്ണം കുറയ്ക്കുന്നതിനായി കൊന്നൊടുക്കിയതാകാമെന്നാണ് സൂചന.
ചേൺസൈഡ് പാർക്ക് എന്ന പ്രദേശത്തെ ഒരു വയലിന് സമീപമാണ് ഇരുപതിൽ അധികം കങ്കാരുക്കളുടെ ജഡങ്ങൾ കണ്ടെത്തിയത്. പ്രദേശവാസിയായ യുവതിയാണ് സംഭവം ആദ്യം കാണുന്നത്. ഉടൻ തന്നെ ഇവർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തലകളും കൈകാലുകളും അറുത്ത് മാറ്റിയ നിലയിലായിരുന്നു ജഡങ്ങളെന്ന് സ്ത്രീ പറഞ്ഞു. ചില കങ്കാരുക്കളുടെ ചെവികളും നഖങ്ങളും മുറിച്ചു നീക്കപ്പെട്ട നിലയിലായിരുന്നു.
അതിക്രൂരമായ നിലയിലാണ് കങ്കാരുക്കളെ കൊന്നത്. മറ്റൊരു സ്ഥലത്ത് വെച്ച് ക്രൂരമായി കൊന്ന ശേഷം പ്രദേശത്ത് കൊണ്ട് തള്ളുകയായിരുന്നു. വിക്ടോറിയയിൽ ഈസ്റ്റേൺ, വെസ്റ്റേൺ ഇനത്തിൽപ്പെട്ട േ്രഗ കങ്കാരുക്കളെ വാണിജ്യ ആവശ്യങ്ങൾക്കായി കൊല്ലുന്നതിന് നിയമാനുമതിയുണ്ട്. 2019 ഒക്ടോബറിലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. അതേസമയം ഇവയെ കൊല്ലുന്നത് മനുഷ്യത്വപരമായ രീതിയിലാകണമെന്ന് നിർദ്ദേശമുണ്ട്. കൂടാതെ അംഗീകാരം ലഭിച്ചവർക്ക് മാത്രമെ ഇവയെ കൊല്ലാൻ അനുമതിയുള്ളൂ.
Comments