രൺജീത് ശ്രീനിവാസന്റെ വീട് സന്ദർശിച്ച് ഖുശ്ബു; നഷ്ടമായത് സഹോദരനെ; യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തുന്നത് വരെ പോരാടും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രൺജീത് ശ്രീനിവാസന്റെ വീട് സന്ദർശിച്ച് ഖുശ്ബു; നഷ്ടമായത് സഹോദരനെ; യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തുന്നത് വരെ പോരാടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2021, 07:26 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ : പോപ്പുലർ ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയ ബിജെപി നേതാവ് രൺജീത് ശ്രീനിവാസന്റെ വീട് സന്ദർശിച്ച് ബിജെപി ദേശീയ നിർവ്വാഹ സമിതി അംഗം ഖുശ്ബു സുന്ദർ. കൊലപാതകത്തിൽ ഇതുവരെ പ്രതികരിക്കാത്ത മുഖ്യമന്ത്രിയെയും ഖുശ്ബു രൂക്ഷമായി വിമർശിച്ചു. കേസിലെ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തുന്നത് വരെ പോരാടുമെന്നും ബിജെപി നേതാവ് അറിയിച്ചു.

ബിജെപിക്ക് വേണ്ടി രാവും പകലും കഷ്ടപ്പെട്ടിരുന്ന നേതാവ് രഞ്ജീത്തിനെ ആസൂത്രണം ചെയ്താണ് കൊലപ്പെടുത്തിയത്. ഇതിന് പിന്നിൽ ആരാണ് പ്രവർത്തിക്കുന്നത് എന്ന് എല്ലാവർക്കുമറിയാം. എന്നാൽ കേരള സർക്കാർ ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. രഞ്ജീത്തിന്റെ പേരിൽ ഇതുവരെ ഒരു കേസോ പരാതിയോ ഇല്ല. നഷ്ടമായത് തന്റെ സഹോദരനെയാണെന്നും ഖുശ്ബു പറഞ്ഞു.

പോലീസ് സ്റ്റേഷൻ ഉൾപ്പെടെ രഞ്ജിത്തിന്റെ വീടിന് സമീപത്താണ് ഉള്ളത്. കൊലപാതകം നടന്നപ്പോൾ തന്നെ എല്ലാ എക്‌സിറ്റ് പോയിന്റുകളും അടച്ച് പോലീസിന് അന്വേഷണം നടത്താൻ അവസരം ലഭിച്ചിരുന്നു. എന്നാൽ എല്ലാ അതിർത്തികളും തുറന്നുകൊടുത്തുകൊണ്ട് പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുകയാണ് പോലീസ് ചെയ്തത് എന്ന് ഖുശ്ബു കുറ്റപ്പെടുത്തി.

കേരളത്തിലെ അഭിഭാഷകരുടേയും പോലീസ് ഉദ്യോഗസ്ഥരുടേയും അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരായ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഖുശ്ബു ചോദിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കൊലപാതകങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. രണ്ടാമത്തെ തവണയും പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലേറിയിരിക്കുകയാണ്. സംസ്ഥാനത്ത് ഇത്തരം അക്രമങ്ങൾ നടക്കുമ്പോൾ താങ്കൾ അവിടെ എന്താണ് ചെയ്യുന്നത് എന്ന് ഖുശ്ബു മുഖ്യമന്ത്രിയോട് ചോദിച്ചു. ഈ കൊലപാതകങ്ങൾക്കെല്ലാം പിന്നിൽ പ്രവർത്തിക്കുന്നത് ആരാണെന്ന് പിണറായി വിജയന് അറിയാം. എന്നിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

രാഷ്‌ട്രീയം ഉണ്ടാകാം എന്നാൽ അതിന് പിന്നിൽ ജാതിയും മതവുമുണ്ടാകാൻ പാടില്ല. രാഷ്‌ട്രീയ പാർട്ടികൾ തമ്മിൽ നടക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും ജനങ്ങൾക്കും പാർട്ടികൾക്കും നാടിനും നല്ലതല്ല. ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കാതിരിക്കുന്നത് മുഖ്യമന്ത്രിയുടെ സ്ഥാനത്തിന് ചേർന്നതല്ല. ഇത്തരം സംഭവങ്ങൾ കേരളത്തിൽ ഇനി നടക്കില്ലെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പുനൽകാൻ സാധിക്കുമോ എന്നും ഖുശ്ബു ചോദിച്ചു.

Tags: Ranjith Sreenivasan Murderkhushbu sundar
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies