ജക്കാര്‍ത്ത: പതിനേഴു വയസ്സുമാത്രം പ്രായമായ കുഞ്ഞുഭാര്യയെ എഴുപത്തിയൊന്നുകാരനായ ഭര്‍ത്താവ് 22 ദിവസത്തിനകം മൊഴി ചൊല്ലി.ദുര്‍വിധിയെന്നു പറയാനാവില്ലെങ്കിലും നോനിനവിത എന്ന പതിനേഴുകാരി ഇന്ന് ദു:ഖിതയാണ്.ഇഷ്ടമോടെയല്ലെങ്കിലും വിവാഹിതയാകേണ്ടി വന്ന പതിനേഴുകാരി നോനിതയെ വേദനിപ്പിച്ചത് വാഹമോചനത്തിന് ഭര്‍ത്താവ് കണ്ടെത്തിയ ദുരാരോപണമാണ്
അബ്ബാസ് എന്ന എഴുപത്തി ഒന്നുകാരനാണ് ഭാര്യയായ പതിനേഴുകാരിയെ മൂന്നാഴ്ചയ്ക്കകം മൊഴിചൊല്ലിയത്.
സംഭവം അങ്ങ് ഇന്ത്യോനേഷ്യയിലാണ്.ചെറിയപ്രായത്തിലുളള പെണ്‍കുട്ടികളെ വയോധികന്മാര്ക്ക് വിവാഹം കഴിച്ചുകൊടുക്കുന്നത് ഇവിടെ പതിവാണ്.ആര്‍ഭാടപൂര്‍വമായിരുന്നു ഇവരുടെ വിവാഹം.പ്രായവ്യത്യാസം ഏറെ ഉള്ള ദമ്പതിമാര്‍ ആയതുകൊണ്ട് തന്നെ ഇവര്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ ആ വിവാഹത്തിന്റെ ആയുസ്സ് മൂന്നാഴ്ച കടന്നില്ല.
നോനിക്കൊരു വിവാഹപൂര്‍വ ഗര്‍ഭം ഉണ്ടായിരുന്നതാണ് ഈ വിവാഹമോചനത്തിന് കാരണം എന്നാണ് മൊഴിചൊല്ലാന്‍ കാരണമായി ഭര്‍ത്താവിന്റെ ആരോപണം. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം ഇത് നിഷേധിച്ചു.ഭാര്യാഭര്ത്താക്കന്മാരുടെ പ്രായവ്യത്യാസം ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നുവെങ്കിലും ദാമ്പത്യത്തിലെ കല്ലുകടിയാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.മൂന്നാഴ്ചയ്ക്കകം അവര്‍ വേര്‍പിരിഞ്ഞു.
വിവാഹമോചനമാവശ്യപ്പെട്ട് ഭാര്യാ സഹോദരിക്ക് വിവാഹമോചന കത്തയയ്ക്കാന്‍ ഭര്‍ത്താവ് തീരുമാനിച്ചതോടെ
71 കാരനും 21 കാരിയും അവരുടെ 22 ദിവസത്തെ ദാമ്പത്യം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എങ്കിലും അവര്‍ക്കിടയില്‍ മറ്റ് ഒരു കുഴപ്പങ്ങങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്
ഒരു കാലത്ത് കേരളത്തില്‍ ഉണ്ടായിരുന്ന അറബിക്കല്യാണത്തിന് സമാനമാണ് ഇന്തോനേഷ്യന്‍ വിവാഹം. അറബികള്‍ കേരളത്തില്‍ വന്ന് ദരിദ്രകുടുംബത്തിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കുക നേരത്തെ പതിവായിരുന്നു. വീട്ടിലെ ദാരിദ്ര്യാവസ്ഥയില്‍ മോചനം നേടാന്‍ ഇത്തരത്തില്‍ പെണ്‍കുട്ടികളെ കെട്ടിച്ചുവിടാന്‍ രക്ഷിതാക്കള്‍ തയ്യാറായിരുന്നു. പലകുടുംബങ്ങളും അതുവഴി രക്ഷപ്പെട്ടെങ്കിലും അറബിനാട്ടില്‍ അടിമ സമാനമായ ജീവിതം നയിക്കേണ്ടി വന്നതും ഏറെയാണ്. അടുത്തകാലം വരെ മൈസൂര്‍ കല്യാണമെന്ന പേരില്‍ പെണ്‍കുട്ടികളെ ഇങ്ങനെ കെട്ടിച്ചുവിട്ടിരുന്നു. പുറംലോകമറിയാതെ അതിര്‍ത്തി ഗ്രാമങ്ങളില്‍ അപൂര്‍വ്വമായെങ്കിലും മൈസൂര്‍ കല്യാണം നടക്കുന്നുണ്ട്.
Comments