ലണ്ടൻ : എലിസബത്ത് രാജ്ഞിയ്ക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സൗത്താംപ്റ്റൺ സ്വദേശിയായ 19 കാരനാണ് അറസ്റ്റിലായത്. ഇക്കാര്യം ലണ്ടൻ പോലീസ് സ്ഥിരീകരിച്ചു.
ഡിക്റ്ററ്റീവ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. യുവാവിന്റെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രാജ്ഞിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ പുറത്തുവിട്ട വീഡിയോ ഡിക്റ്ററ്റീവുകൾ പരിശോധിക്കുകയാണ്. അതേസമയം ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യവും പരിശോധിച്ചുവരികയാണ്.
വീഡിയോ സന്ദേശത്തിലൂടെയാണ് യുവാവ് എലിസബത്ത് രജ്ഞിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. തന്നോട് ക്ഷമിക്കണമെന്നും, എലിസബത്ത് രാജ്ഞിയെ വധിക്കുമെന്നുമായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. മുഖം മറച്ച് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ഇയാൾക്കായി ഡിക്റ്ററ്റീവുകളാണ് അന്വേഷണം നടത്തിയിരുന്നത്.
Comments