പ്രണയത്തിന്റെ പുതിയ ചേരുവകൾക്കൊപ്പം പൊട്ടിച്ചിരിപ്പിക്കാൻ കൂടി തയാറെടുക്കുകയാണ് ഗിരീഷ് എ.ഡി. ചിത്രം ‘സൂപ്പർ ശരണ്യ’. കലാലയജീവിതവും പ്രണയവും നർമ്മത്തിന്റെ പശ്ചാത്തലത്തിൽ കൂട്ടിചേർത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശരണ്യയായി അനശ്വര രാജനാണ് എത്തുന്നത്.
അർജുൻ അശോകനൊപ്പം തിങ്കളാഴ്ച ഫെയിം സജിൻ ചെറുകയിലും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ‘തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഗിരീഷ് എ.ഡി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘സൂപ്പർ ശരണ്യ’. ജനുവരി 7 ന് ചിത്രം തീയേറ്ററുകളിൽ റിലീസിന് എത്തും.
ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെയും സ്റ്റക്ക് കൗസ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് എ.ഡി.യും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിനീത് വിശ്വം, നസ്ലൻ, മമിത ബൈജു, ബിന്ദു പണിക്കർ, മണികണ്ഠൻ പട്ടാമ്പി, വരുൺ ധാരാ, വിനീത് വാസുദേവൻ, ശ്രീകാന്ത് വെട്ടിയാർ, സ്നേഹ ബാബു, ദേവിക ഗോപാൽ നായർ, റോസ്ന ജോഷി, ജ്യോതി വിജയകുമാർ, പാർവതി അയ്യപ്പദാസ്,കീർത്തന ശ്രീകുമാർ, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവർ കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനേതാക്കളായുണ്ട്.
ജസ്റ്റിൻ വർഗ്ഗീസാണ് ‘സൂപ്പർ ശരണ്യ’യുടെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് ചിത്രസംയോജനവും നിർവ്വഹിക്കുന്നു.















