വാഷിംഗ്ടൺ: സൈനിക ഭരണകൂടം കൊടുംക്രൂരത തുടരുന്ന മ്യാൻമറിനെതിരെ ആയുധ നിരോധനം ഏർപ്പെടുത്താനൊരുങ്ങി അമേരിക്ക. ജുന്റാ എന്ന് വിളിക്കുന്ന മ്യാൻമർ സൈന്യം കയാ കാരേൻ എന്നീ പ്രദേശത്തെ ഗ്രാമങ്ങളിലെ 35 പേരെ കൂട്ടക്കൊല ചെയ്തത്. സൈനിക ഭരണത്തിനെതിരെ പ്രവർത്തിക്കുന്നുവെന്ന കുറ്റം ചുമത്തിയാണ് ഗ്രാമീണരെ കൂട്ടക്കൊല ചെയ്തത്. അമേരിക്കൻ പ്രതിരോധ വകുപ്പ് വക്താവ് നെഡ് പ്രൈസാണ് ഐക്യാരാഷ്ട്രസഭയുടെ പ്രത്യേക സേനയെ ഇറക്കണമെന്നും മ്യാൻമറിനെതിരെ ആയുധ നിരോധന നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടത്.
മ്യാൻമർ മുൻ ഭരണാധികാരി ആംഗ് സാൻ സൂകിയെ ജയിലിട്ടതിന് പിന്നാലെയാണ് ഗ്രാമങ്ങളിൽ സൈന്യം നരനായാട്ട് നടത്തിയത്. കുട്ടികളെ അടക്കം കൊലചെയ്ത് കുഴിവെട്ടി മൂടിയെന്ന വാർത്തകളാണ് മനുഷ്യാവകാശ സംഘടനകൾ പുറത്തുവിട്ടത്.
അമേരിക്ക മാത്രമല്ല ലോകസമൂഹം മുഴുവൻ അപലപിക്കേണ്ട ക്രൂരതകളാണ് മ്യാൻമറിൽ നടക്കുന്നത്. മ്യാൻമറിലെ ക്രൂരത നിർത്തലാക്കാൻ നടപടി സ്വീകരിക്കണം. ആയുധം മ്യാൻമറിന് നൽകാതിരിക്കാനും സാങ്കേതിക വിദ്യകൾ സൈനിക ആവശ്യങ്ങൾക്കു പയോഗിക്കുന്നത് തടയുകയും വേണമെന്നും നെഡ്പ്രൈസ് ആവശ്യപ്പെട്ടു.
Comments