ആറാട്ട് മുണ്ടൻ എന്ന സിനിമയ്‌ക്ക് നടി ലക്ഷിപ്രിയ തിരക്കഥയൊരുക്കുന്നു. ചിത്രത്തിന്റെ പൂജ അമ്പലപ്പുഴ ക്ഷേത്രത്തിൽവെച്ച് നടന്നു. ലക്ഷ്മിപ്രിയയുടെ ഭർത്താവ് പി ജയ് ദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ എം മൂവീസിന്റെ ബാനറിൽ എം ഡി സിബിലാലാണ് നിർമാണം. നിരവധി രാഷ്‌ട്രീയ വിഷയങ്ങൾ ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
സ്വന്തം വീടിന് യാതൊരുവിധ പ്രയോജനവുമില്ലാതെ നാട്ടുകാരെ സേവിക്കാനിറങ്ങിയ മുരളിയുടെ കഥയാണ് ചിത്രം പറയുന്നത്. അമ്പലപ്പുഴയിൽ നടന്ന ചടങ്ങിൽ എ എം ആരിഫ് എംപിയും എച്ച് സലാം എംഎൽഎയും ദീപം തെളിയിച്ചതോടെയാണ് ചിത്രീകരണം തുടങ്ങിയത്.
‘ആറാട്ട് മുണ്ടൻ എന്ന പേര് ഒരുകാലത്ത് കേരള രാഷ്‌ട്രീയത്തിൽ വലിയ പ്രകമ്പനം സൃഷ്ടിച്ച വാക്കാണ്. ഈ ചിത്രത്തിന്റെ കഥാ സന്ദർഭത്തിന് ഏറ്റവും അനുയോജ്യമായ പേരാണ് ഇത്. ഇതുവരെ അഭിനേത്രി എന്ന നിലയിൽ യാതൊരു ടെൻഷനുമില്ലാതെ ഇരുന്ന ഞാൻ തിരക്കഥാകൃത്ത് എന്ന മേലങ്കി അണിയുമ്പോ അത് തരുന്ന സമ്മർദ്ദം വളരെ വലുതാണ്. എങ്കിലും എന്നെ വിശ്വസിച്ച് ഈ ദൗത്യം ഏൽപ്പിച്ച കഥാകൃത്ത് രാജേഷ് ഇല്ലത്ത്, നിർമ്മാതാവ് എം ഡി സിബിലാൽ, സംവിധായകനും എന്റെ പ്രിയപ്പെട്ട ഭർത്താവുമായ പി ജയ് ദേവ് തുടങ്ങി മുഴുവൻ പേരോടും നന്ദി’ അറിയിക്കുന്നതായി ലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചു.
ഛായാഗ്രഹണം- ബിജുകൃഷ്ണൻ, കഥ, സംഭാഷണം – രാജേഷ് ഇല്ലത്ത്, തിരക്കഥ സംയോജനം – സത്യദാസ്, എഡിറ്റർ- അനന്ദു വിജയൻ, സംഗീതം – പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, ഗാനരചന- എച്ച് സലാം (എംഎൽഎ), രാജശ്രീ പിള്ള, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ജിനി സുധാകരൻ, ക്യാമറ അസ്സോസിയേറ്റ്- ഷിനൂബ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- രാജേഷ് എം സുന്ദരം, കല- ലൈജു ശ്രീവത്സൻ, ചമയം – ജയൻ പൂങ്കുളം, വസ്ത്രാലങ്കാരം- നിസാർ റഹ്മത്ത്, ത്രിൽസ്- മാഫിയ ശശി, കോറിയോഗ്രാഫി- ജോബിൻ മാസ്റ്റർ, സഹസംവിധാനം- അരുൺ പ്രഭാകർ, സംവിധാന സഹായികൾ- സ്‌നിഗ്ദിൻ സൈമൺ ജോസഫ്, ബിബി കെ ജോൺ, ഫിനാൻസ് കൺട്രോളർ & ഓഫീസ് നിർവ്വഹണം- എം സജീർ, സ്റ്റുഡിയോ- ചിത്രാഞ്ജലി, സ്റ്റിൽസ് – അജി മസ്‌കറ്റ്, പിആർഓ -അജയ് തുണ്ടത്തിൽ.















