കൊറോണ ഗുളികയ്ക്ക് എന്ത് വില വരും? ആർക്കൊക്കെ കഴിക്കാം? അറിയാം ഇന്ത്യ അടിയന്തര അനുമതി നൽകിയ ഗുളികയെപറ്റി
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണ ഗുളികയ്‌ക്ക് എന്ത് വില വരും? ആർക്കൊക്കെ കഴിക്കാം? അറിയാം ഇന്ത്യ അടിയന്തര അനുമതി നൽകിയ ഗുളികയെപറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2021, 07:51 pm IST
FacebookTwitterWhatsAppTelegram

കൊറോണയ്‌ക്കെതിരെ ഇന്ത്യ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയ ആദ്യ ഗുളികയാണ് മോൽനുപിരാവിർ.മെർക്ക് വികസിപ്പിച്ചെടുത്ത ആന്റി വൈറൽ ഗുളികയുടെ പരീക്ഷണ കാലഘട്ടം മുതൽ നൂറ് നൂറ് സംശയങ്ങളാണ് ആളുകൾക്ക് ഉണ്ടായിരുന്നത്.കൊറോണ പുതിയ വകഭേദം കൂടി ലോകത്ത് പിടിമുറുക്കിയതോടെ ഇന്ത്യ മോൽനുപിരാവിറിന് അനുമതി നൽകുകയായിരുന്നു. മോൽനുപിരാവിറിനെക്കുറിച്ച് കൂടുതലറിയാം.

മരുന്ന് നിർമ്മാതാക്കളായ മെർക്ക് നിർമ്മിച്ച കൊറോണയ്‌ക്കെതിരായ ആദ്യ ആന്റി വൈറൽ മരുന്നാണ് മോൽനുപിരാവിർ.ഇതുപയോഗിച്ചുള്ള കൊറോണ ചികിത്സയ്‌ക്ക് കേന്ദ്രസർക്കാർ അടുത്തിടെയാണ് അനുമതി നൽകിയത്. മോൽനുപിരാവിർ ഗുളികകൾക്ക് 2000 മുതൽ 3000 രൂപ വരെ ചെലവ് വന്നേക്കും. യു.എസ് കമ്പനികളായ മെർക്കും റിഡ്ജ്ബാക്ക് ബയോതെറാപ്റ്റിക്സും സംയുക്തമായി നിർമിച്ച ഈ ഗുളിക കൊറോണ മരണനിരക്ക് 50 ശതമാനം വരെ കുറക്കും. ഇന്ത്യയിൽ 13 മരുന്നുകമ്പനികളാണ് ഇത് വിപണിയിൽ എത്തിക്കുകയെന്നാണ് റിപ്പോർട്ട്.

മോൽനുപിരാവിർ 800 മില്ലിഗ്രാം ഗുളിക ദിവസം രണ്ടു വീതം അഞ്ച് ദിവസം കഴിക്കേണ്ടി വരുമെന്നാണ് നിർമാതാക്കൾ പറയുന്നത്. പക്ഷെ, ഇന്ത്യൻ കമ്പനികൾ 200 മില്ലിഗ്രാം അളവിലാണ് ഗുളികകൾ വിപണിയിൽ ഇറക്കുക. അതിനാൽ അഞ്ച് ദിവസത്തിനകം 40 ഗുളികകൾ കഴിക്കേണ്ടി വരും. നാറ്റ്കോ, ജെ.ബി കെമിക്കൽസ് ആന്റ് ഫാർമസ്യൂട്ടിക്കൽസ്, ഹെടെറോ ഡ്രഗ്സ്, മാൻകൈൻഡ് ഫാർമ, വിയാട്രിസ്, സൺ ഫാർമ എന്നിവരുടെ മോൽനുപിരാവിർ ഗുളികകൾ ഈ ആഴ്‌ച്ച തന്നെ വിപണിയിൽ എത്തും.

മോൽനുപിരാവിർ സുരക്ഷിതമാണോ എന്ന് ആയിരം പേരിൽ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. മൂന്നുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് ഗുളികക്ക് അനുമതി നൽകിയ ഡ്രഗ് കൺട്രോൾ ആന്റ ജനറലിന്റെ ഉത്തരവ് പറയുന്നത്. മരുന്ന് ഉപയോഗിക്കുന്നവർക്കുണ്ടാവുന്ന മാറ്റങ്ങൾ പരിശോധിച്ച് കാലാകാലങ്ങളിൽ റിപ്പോർട്ട് നൽകാനും നിർദേശമുണ്ട്.

പതിനെട്ട് വയസിന് താഴെയുള്ള കൊറോണ രോഗികൾക്ക് മോൽനുപിരാവിർ നൽകരുതെന്നാണ് യുഎസിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ പറയുന്നത്. ശരീരത്തിലെ എല്ലുകളുടെയും കാർട്ടിലേജുകളുടെയും വളർച്ചയെ ഗുളിക പ്രതികൂലമായി ബാധിക്കാമെന്നതാണ് കാരണം. കൊറോണ ശരീരത്തിൽ പ്രവേശിക്കുന്നതിന് മുമ്പും ആശുപത്രിയിൽ മറ്റു ചികിൽസ നൽകിയതിന് ശേഷവും ഗുളിക നൽകരുതെന്നും നിർദേശമുണ്ട്.

ശരീരത്തിലെത്തുന്ന ഗുളികയിലെ രാസവസ്തുക്കൾ കൊറോണ വൈറസിന്റെ ജനിതക കോഡിൽ മാറ്റം വരുത്തും. അതോടെ അവയുടെ പെരുകൽ ഇല്ലാതാവും. പക്ഷെ, ഗുളിക അഞ്ച് ദിവസത്തിൽ കൂടുതൽ കഴിക്കുന്നതിന് വിലക്കുണ്ട്.എന്തായാലും കൊറോണ വകഭേദം സുനാമിപോലെ ലോകത്തെ പിടിമുറുക്കിയ സാഹചര്യത്തിൽ മോൽനുപിരാവിർ മറ്റ് വാക്‌സിനോടൊപ്പം ഒരു സംരക്ഷണ കവചമായി പൊരുതുമെന്നാണ് ആരോഗ്യപ്രവർത്തകരുടെ പ്രതീക്ഷ.

Tags: anti-Covid pill molnupiravirprice of molnupiravir
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies