ന്യൂയോര്‍ക്ക്: ആത്മഹത്യ ചെയ്ത അമേരിക്കന്‍ കോടീശ്വരന് ജെഫ്രി എപ്സ്റ്റെയിന് പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിളെ കാഴ്ചവച്ചതും ലൈംഗികാവശ്യത്തിനായി പെണ്‍കുട്ടികളെ കടത്തിയതും ഉള്‍പ്പെടെ കേസുകളില്‍ അറുപതുകാരിയായ ബ്രിട്ടീഷ് വനിത ഗിസ്ലെയ്ന് മാക്സ്വെലിന്റെ ജീവിതം ഇനി ജയിലറയില്‍. ഇവര്‍ക്കെതിരായ ആറുകേസുകളില്‍ അഞ്ചെണ്ണത്തിലും ഇവരെ കുറ്റവാളിയായി കണ്ടെത്തി. നിലവില്‍ ജയില്‍വാസമനുഭവിക്കുന്ന ഇവര്‍ക്ക് 40 വര്‍ഷം ജയില്‍വാസം അനുഭവിക്കേണ്ട കുറ്റമാണ് തെളിയിക്കപ്പെട്ടത്. 12 ജൂറിമാര്‍ തുടര്‍ച്ചയായി അഞ്ചുദിവസത്തെ കൂടിയാലോചനയ്ക്ക് ശേഷമാണ് കുറ്റവാളിയായി പ്രഖ്യാപിച്ചത്.
12 പേരടങ്ങുന്ന ജൂറിയംഗങ്ങള്‍ അഞ്ചുദിവസം തുടര്‍ച്ചയായി നടത്തിയ കൂടിയാലോചനങ്ങള്‍ക്ക് ഒടുവിലാണ് പ്രമാദമായ വിധി. വിധിയെ തുടര്‍ന്ന് ഈ ബ്രിട്ടീഷ് വനിതയുടെ ഇനിയുള്ള ജീവിതം മുഴുവന്‍ അഴിക്കുളളില്‍ കഴിയേണ്ടിവരും. എന്നാല്‍ ശിക്ഷാവിധിയുടെ തിയതി നിശ്ചയിച്ചിട്ടില്ല.
1994 മുതല്‍ 2004 വരെ ഒരു പതിറ്റാണ്ടിനിടയില്‍ എപ്സ്റ്റെയിന് തങ്ങളെ ലൈംഗികമായി ഉപയോഗിച്ചുവെന്ന നാലുവനിതകളുടെ മൊഴിയെ ആധാരമാക്കി ഒരുമാസം നീണ്ടുനിന്ന വിചാരണയ്ക്ക് ഒടുവിലാണ് ജൂറിമാരുടെ പാനല്‍ അഞ്ചുദിവസത്തെ കൂടിയാലോചനയ്ക്ക് ശേഷം ഗിസ്ലെയിനെ കുറ്റവാളിയാക്കിയത്. കോടതി കുറ്റവാളിയായി കണ്ടെത്തിയിച്ചും മാക്സ്വെല്ലിന്റെ മുഖത്ത് യാതൊരു ഭാവഭേദവും കണ്ടില്ല. അവര്‍ നിരപരധിയാണെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്നാണ് വിധിപ്രസ്ഥാവത്തിനു ശേഷം മാക്സ്വെല്ലിന്റെ വക്കീല്‍ പ്രതികരിച്ചത്. മാക്സ് വെല്ലിന്റെ ക്രിമിനല്‍ സ്വഭാവം തിരിച്ചറിഞ്ഞ കോടതിയോട് നന്ദിയുണ്ടെന്നായിരുന്നു സാക്ഷിമൊഴി നല്കിയ ആനി ഫാര്‍മര്‍ എന്ന വനിതയുടെ മറുപടി. എല്ലാവര്ക്കും ആശ്വാസമേകുന്ന വിധി ആരും നിയമത്തിന് അതീതരല്ലെന്ന സന്ദേശം കൂടി നല്‍കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിധിക്ക് വിവിധ കോണുകളില്‍ നിന്ന് സ്വാഗതം ചെയ്തു. വിധിയെ സ്വാഗതം ചെയ്ത ന്യൂയോര്‍ക്ക് സതേണ്‍ ഡിസ്ട്രിക്ട് യുഎസ് അറ്റോര്‍ണി ഡാമിയന്‍ വില്യംസ് ഇരകളുടെ ധീരതയെ അഭിനന്ദിച്ചു.പണത്തിനായിരുന്നില്ല മറിച്ച് സുഖലോലുപതയ്ക്ക് വേണ്ടിയായിരുന്നു ഇവര്‍ കൗമാരക്കാരെ ലക്ഷ്യമിട്ടത്. അതിസമ്പന്നകരായിരുന്ന ഇരുവരും സാമ്പത്തിക സ്ഥാപനത്തെ ലക്ഷ്യപ്രാപ്തിക്കായി ദുരുപയോഗം ചെയ്തു. കൗമാരക്കാരെ ലൈംഗികതയ്ത്ത് ഉപയോഗിച്ച എപ്സ്റ്റെയിനുമായി ദീര്‍ഘകാലത്തെ ബന്ധമായിരുന്നു മാക്സ് വെല്ലിനുണ്ടായിരുന്നത്. കൗമാരക്കാരികളെ ലൈംഗികമായി ഉപയോഗിച്ചതിന് 2020 മുതല്‍ ഇവര്‍ ജയില്‍വാസമനുഭവിക്കുകയാണ്. മാക്സവെല്ലിന്റെ ഇരകളില്‍ പലരും പതിനാലുവയസ്സിനുതാഴെ പ്രായമുള്ളവരാണ്.
ലൈംഗിക കുറ്റത്തിന് വിചാരണ കാത്തിരിക്കുന്നതിനിടെ 2019ല്‍ ജെഫ്രി എപ്സ്റ്റെിന് ആത്മഹത്യ ചെയ്യുകയായിരുന്നു. എപ്സ്റ്റൈന്റെ കുറ്റകൃത്യത്തില്‍ മാക്സ് വെല്‍ ബലിയാടാവുകയായിരുന്നുവെന്നാണ് വിചാരണയ്ക്കിടെ വക്കീല്‍ വാദിച്ചത്. എന്നാല്‍ ചൂഷണത്തിന്റെ ഒരുപിരമിഡ് തന്നെ രൂപപ്പെട്ടതിന്റെ തെളിവുകള്‍ കോടതിക്ക് ബോധ്യപ്പെട്ടു.
ബ്രിട്ടനിലെ പത്രവ്യവസായിയുടെ ഇളയമകളായ മാക്സവെല്‍ വ്യവസായം തകര്‍ന്നതിനെ തുടര്‍ന്ന് അമേരിക്കയിലേക്ക് കുടിയേറുകയും പിന്നീട് ജെഫ്രിയെ കണ്ടുമുട്ടുകയുമായിരകുന്നു. ഈ ബന്ധം കൗമാരക്കാരെ ലൈംഗികമായി ഉപയോഗിക്കുന്നതിലേക്ക് വളര്‍ന്നു. ജെഫ്രിക്കായി മാക്സവെല്‍ ഇരകളെ കണ്ടെത്തി. ഒടുവില്‍ കുറ്റകൃത്യത്തിന്റെ വിധിയെത്തുമുന്പ് ജെഫ്രി ആത്മഹത്യയിലേക്ക് സ്വയംവിധിപ്രഖ്യാപിച്ചു. മാക്സ വെല്ലിന്റെ ജീവിതം ഇനി ജയിലറകളിലും തുടരും.















