ഷാർജ: അണ്ടർ-19 ഏഷ്യൻ ചാമ്പ്യന്മാരെ ഇന്ന് അറിയാം. ഇന്ത്യ ഇന്ന് കലാശപോരാട്ടത്തിൽ ശ്രീലങ്കയെ നേരിടും. ബംഗ്ലാദേശിനെ 103ന് തകർത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. പാകിസ്താനെ 22 റൺസിന് തോൽപ്പിച്ചാണ് ശ്രീലങ്ക കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. 2018ലാണ് ഇന്ത്യ അവസാനമായി ചാമ്പ്യന്മാരായത്.
സെമിയിൽ ഷെയ്ഖ് റഷീദിന്റെ 90 റൺസ് മികവിലാണ് ഇന്ത്യ 243 റൺസ് നേടിയത്. 140 റൺസിൽ ബംഗ്ലാദേശിന്റെ എല്ലാവരും പുറത്തായി. ബൗളിംഗിൽ രാജ്യവർദ്ധൻ ഹംഗർഗേക്കർ, രവികുമാർ, രാജ് ബാവ, ഒസ്ത്വാൾ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.
പാകിസ്താനെ ശ്രീലങ്ക 22 റൺസിനാണ് സെമിയിൽ വീഴ്‌ത്തിയത്. 147 റൺസിൽ പുറത്തായിട്ടും പാകിസ്താനെ 125 റൺസിൽ എറിഞ്ഞിട്ടാണ് സിംഹളക്കുട്ടികൾ വിജയം നേടിയത്.















