ന്യൂഡൽഹി: ഹത്രാസ് വിഷയത്തിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചതിന് യുപി പോലീസ് പിടികൂടിയ സിദ്ദീഖ് കാപ്പനെ വെള്ളപൂശാൻ ചില മാദ്ധ്യമങ്ങൾ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തുന്നത്. മൂന്നു മാദ്ധ്യമ പ്രവർത്തകരാണ് സിദ്ദീഖ് കാപ്പനെ കുടുക്കിയതെന്നാണ് പ്രചാരണം. ഓർഗനൈസർ അസോസിയേറ്റ് എഡിറ്റർ ശ്രീദത്തൻ, മലയാള മനോരമ പട്ന ലേഖകൻ വി.വി.ബിനു, 24 ന്യൂസ് ഡൽഹി ലേഖകൻ ബൽറാം നെടുങ്ങാടി എന്നിവർ സിദ്ദീഖ് കാപ്പനെ കുടുക്കിയെന്നാണ് ആരോപണം.
സിദ്ദീഖ് കാപ്പൻ അറസ്റ്റിലായത് ഗുരുതരമായ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാൽ ചിലമാദ്ധ്യമങ്ങൾ പടച്ചുവിടുന്നത് ഈ ലേഖകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ്. ഈ മാദ്ധ്യമപ്രവർത്തകരെ പ്രതിക്കൂട്ടിൽ നിർത്തി ഒറ്റപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമണ് നടക്കുന്നത്.
സിദ്ദീഖ് കാപ്പന്റെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ചും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതു സംബന്ധിച്ചും ചില രേഖകൾ ഇവരിൽ നിന്നു യുപി പോലീസ് ശേഖരിച്ചിരുന്നു. എന്നാൽ കാപ്പനെതിരെയുള്ള കുറ്റപത്രം ഈ രേഖകൾ അടിസ്ഥാനമാക്കിയുള്ളതല്ല. സിദ്ദിഖ് കാപ്പൻ കെയുഡബ്ല്യൂജെ സെക്രട്ടറി പോലീസിനു ലഭിച്ചത്. കേരള സർക്കാരിന്റെ പിആർഡി വകുപ്പിൽ നിന്നും വിജിലൻസിൽ നിന്നും ലഭിച്ച ചില വിവരാവകാശ രേഖകളാണ് ബിനു യുപി പൊലീസിന് കൈമാറിയത്.
കേരളത്തിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കെയുഡബ്ല്യൂജെ ഡൽഹി ഘടകം നൽകേണ്ട സംഭാവനയ്ക്കായി ബാങ്ക് അക്കൗണ്ടിലേക്കു സ്വീകരിച്ച തുക സർക്കാരിനു കൈമാറിയില്ലെന്നു കണ്ടതിനെ തുടർന്നു ഫെഡറൽ ബാങ്കിന്റെ ശാഖയ്ക്ക് ബൽറാം നൽകിയ പരാതിയാണ് മറ്റൊരു രേഖ. ഹത്രാസിൽ സിദ്ദിഖ് കാപ്പനും സംഘവും പിടിയിലാകുന്നതിന് ഏഴു മാസം മുൻപായിരുന്നു ബൽറാം ഈ പരാതി ബാങ്ക് മാനേജർക്കു നൽകിയത്.
സിഎഎ വിരുദ്ധ പ്രക്ഷോഭ കാലത്ത് ഓൺലൈനിൽ പ്രസിദ്ധീകരിച്ച ചില വാർത്തകളെ കുറിച്ചുള്ള രേഖകളാണ് ഇൻഡസ് സ്ക്രോൾ ഓൺലൈൻ എഡിറ്റർ ശ്രീദത്തൻ യുപി പോലീസിനു കൈമാറിയത്. ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർഥികൾ വെടിയേറ്റു മരിച്ചുവെന്നത് ഉൾപ്പെടെ ചില വ്യാജ വാർത്തകൾ സിദ്ദീഖ് കാപ്പൻ പ്രചരിപ്പിച്ചുവെന്നതാണ് 2020 മാർച്ചിൽ ഇൻഡസ് സ്ക്രോളിൽ വന്ന വാർത്ത. ആറു മാസത്തിനു ശേഷമാണ് സിദ്ദീഖ് കാപ്പനെ യുപി പോലീസ് അറസ്റ്റു ചെയ്തത്.
സിദ്ദീഖ് കാപ്പന്റെ ലാപ്ടോപിൽ നിന്നാണ് ഈ രേഖകളിൽ ഭൂരിഭാഗവും യുപി പോലീസിനു ലഭിച്ചത്. ഈ രേഖകളുടെ നിജസ്ഥിതി അറിയാൻ യുപി പോലീസ് മാധ്യമ പ്രവർത്തകരോട് അന്വേഷിക്കുകയും ചില അധിക രേഖകൾ ശേഖരിക്കുകയും ചെയ്തുവെന്നുമാത്രം. കേസ് ഡയറിയിൽ ഈ രേഖകൾ ഉൾക്കൊള്ളിച്ചെങ്കിലും കുറ്റപത്രത്തിലെ ആരോപണങ്ങൾക്ക് അടിസ്ഥാനമാക്കിയിട്ടില്ല. കാപ്പൻ കേസിലെ സാക്ഷിപ്പട്ടികയിലുള്ള 50 പേരിൽ ഈ മാദ്ധ്യ
മപ്രവർത്തകർ ആരുമില്ല. അതുകൊണ്ടുതന്നെ സിദ്ദീഖ് കാപ്പന് എതിരായ യുഎപിഎ കേസിൽ ഈ രേഖകളൊന്നും ആധാരമാക്കിയിട്ടില്ലെന്നു വ്യക്തം.
അതെ സമയം കൊടും ഭീകരൻ ഡാനിഷ് അബ്ദുല്ലയുടെ കൂട്ടാളിയെന്ന നിലയിലാണ് കുറ്റപത്രത്തിലെ പരാമർശം. ഒളിവിൽ കഴിഞ്ഞിരുന്ന സിമി ഭീകരൻ ഡാനിഷ് അബ്ദുല്ലയുമായി ഇദ്ദേഹം നിരന്തരം ബന്ധം പുലർത്തി. സിദ്ദീഖ് കാപ്പന്റെ ഫോൺരേഖയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിലെടുത്ത ശേഷമാണ് അത് കള്ളപ്പേരിൽ ഒളിച്ചു കഴിഞ്ഞിരുന്ന ഡാനിഷ് അബ്ദുല്ലയാണെന്ന് യുപി പൊലീസ് കണ്ടെത്തിയത്. സിമിയുടെ ബോംബ് സ്ഫോടന കേസുകളിൽ പ്രതിയായ ഡാനിഷ് അബ്ദുല്ല പിടികിട്ടാപുള്ളിയായി കഴിയുകയായിരുന്നു. ഡൽഹി കലാപത്തിൽ ആസൂത്രകനായിരുന്ന ഡാനിഷ് അബ്ദുല്ലയുടെ നിർദേശാനുസരണമാണ് കാപ്പൻ പ്രവർത്തിച്ചിരുന്നത്. ഹത്രാസ് കേസിൽ കാപ്പനൊപ്പം പ്രതിയായി ഡാനിഷ് അബ്ദുല്ലയും ജയിലിലായി. കൂടാതെ പോപ്പുലർ ഫ്രണ്ടിനായി വിദേശ ഫണ്ട് എത്തിച്ചിരുന്ന റൗഫ് ഷെറീഫുമായുള്ള ബന്ധമാണ് മറ്റൊന്ന്.
പോപ്പുലർ ഫ്രണ്ട് വിദേശത്തു നിന്നു ഫണ്ടു കടത്തുന്നതിനു ഉപയോഗിച്ചിരുന്നത് ക്യാംപസ് ഫ്രണ്ട് നേതാവ് റൗഫ് ഷെറീഫിന്റെ പേരിൽ ഗൾഫിലുളള ബിസിനസ് അക്കൗണ്ടുകളിലൂടെയാണെന്നു വെളിപ്പെട്ടത് കാപ്പനെ ചോദ്യം ചെയ്തപ്പോഴാണ്. ഹത്രാസിൽ കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സിദ്ദിഖ് കാപ്പനും സംഘത്തിനുമായി കാർ വാങ്ങാനും ചെലവിനുമുള്ള പണം ലഭ്യമാക്കിയത് റൗഫ് ഷെരീഫാണ്. സിദ്ദിഖ് കാപ്പൻ പിടിയിലായതിനു പിന്നാലെ വിദേശത്തേക്കു കടക്കാൻ ശ്രമിച്ച റൗഫിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇഡി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദേശത്തു കാര്യമായി ബിസിനസ് ഒന്നുമില്ലാത്ത റൗഫ് ഷെറീഫിന്റെ അക്കൗണ്ട് മുഖേന 100 കോടിയിലധികം രൂപയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തനങ്ങൾക്കായി കേരളത്തിലെത്തിച്ചത്. റൗഫ് ഷെറീഫും ഹത്രാസ് കേസിൽ പ്രതിയായി യുപി ജയിലിലുണ്ട്.
പോപ്പുലർ ഫ്രണ്ടിന്റെ പോഷക സംഘടനയായ എൻസിഎച്ച്ആർഒയുടെ ഡൽഹിയിലെ ഓഫിസിൽ സിദ്ദിഖ് കാപ്പനൊപ്പം താമസിച്ചിരുന്ന അൻഷാദ് ബദറുദ്ദീനും ഫിറോസ് ഖാനും പിടിയിലാകാൻ ഇടയാക്കിയതും സിദ്ദിഖ് കാപ്പനുമായുള്ള നിരന്തര ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. യുപി പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എൻഐഎ നിരീക്ഷണത്തിലായ ഇരുവരും യുപി ഭീകരവിരുദ്ധ സ്ക്വാഡിന്റെ പിടിയിലാകുന്നത് സ്ഫോടക വസ്തുക്കൾ സഹിതമാണ്. എൻഐഎയും തമിഴ്നാടിലെ ക്യൂ ബ്രാഞ്ചും ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കേരളത്തിൽ പത്തനാപുരത്തും റാന്നിയിലും പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച ഭീകര പരിശീലനത്തെ കുറിച്ചു വിവരം ലഭിച്ചത്.
ഓൺ ലൈൻ പത്രത്തിലെ തുച്ഛമായ വരുമാനത്തിലായിരുന്നു കാപ്പൻ ജീവിച്ചതെന്നതു കെട്ടുകഥയാണ്. ദക്ഷിണാഫ്രിക്കയിലും ജോർജിയയിലും ഗൾഫ് രാജ്യങ്ങളിലും കാപ്പൻ നടത്തിയ വിദേശയാത്രകൾ ആരുടെ ചെലവിലായിരുന്നുവെന്നതിനു തെളിവുകൾ യുപി പൊലീസിനു ലഭിച്ചിട്ടുണ്ട്. തീവ്രവാദത്തിനു സോഫ്റ്റ്വെയർ പ്രയോജനപ്പെടുത്തുന്നതിനുള്ള പരിശീലനം വിദേശത്തു നിന്നു കാപ്പനു ലഭിച്ചതായി യുപി പോലീസിനു തെളിവുകൾ കിട്ടിയിരുന്നു.
മാദ്ധ്യമ പ്രവർത്തനത്തിന്റെ മറവിൽ ഭീകര പ്രവർത്തനമാണ് സിദ്ദിഖ് കാപ്പൻ നടത്തിയതെന്നു കൃത്യമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യുഎപിഎ കുറ്റം ചുമത്തിയിട്ടുള്ളത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് മഥുര സെഷൻസ് കോടതിയിൽ നിന്നു ലക്നൗവിലെ എൻഐഎ പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റിയിട്ടുണ്ട്. കാപ്പനെയും കൂട്ടുപ്രതികളെയും മഥുര ജയിലിൽ നിന്നു ലക്നൗ ജയിലിലേക്കും മാറ്റി.
അതേ സമയം ഇടതു ജിഹാദി-ഇടതുമാധ്യമങ്ങൾ സിദ്ദീഖ് കാപ്പനെ വെളളപൂശാൻ മൂന്നു മാദ്ധ്യ
മപ്രവർത്തകരെ ബലിയാടാക്കുകയാണ്. ഇവരാണ് സിദ്ദീഖ് കാപ്പനെ കുടുക്കിയതെന്ന വ്യാജവാർത്തകളാണ് പടച്ചുവിടുന്നത്. മാദ്ധ്യമപ്രവർത്തകൻ എന്നപേരിലാണ് രാജ്യദ്രോഹം പ്രവർത്തനം നടത്തിയതെന്നിരിക്കെയാണ് കാപ്പന് പൂച്ചെണ്ടും മാദ്ധ്യമപ്രവർത്തകർക്ക് മുൾക്കിരീടവും കൽപ്പിച്ചുകൊടുക്കുന്നത്. ദേശാഭിമാനിയാണ് ഇതിൽ മുൻപന്തിയിൽ. കെയുഡബ്ല്യുജെ സർക്കാർ ഫണ്ട്, ബാങ്ക വായ്പ രേഖകളുടെ തിരിമറി എന്നിവയുടെ പേരിലാണ് കുറ്റവാളിയാക്കിയതെന്ന് പ്രചരിപ്പിച്ച് കാപ്പൻ ചെയ്ത രാജ്യദ്രോഹകുറ്റത്തെ ലഘൂകരിച്ച് കാണിക്കുകയാണ് ഇവർ ചെയ്യുന്നത്.
Comments