മിശ്രവിവാഹവും ലിവിങ് ടുഗെതറും പ്രചരിപ്പിച്ച് മതരഹിത തലമുറയെ സൃഷ്ടിക്കാൻ കമ്മ്യൂണിസ്റ്റ്-യുക്തിവാദികളുടെ ശ്രമം; ആസൂത്രിത നീക്കങ്ങൾ തിരിച്ചറിയാതെ പോകരുതെന്ന് സമസ്ത നേതാവ്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മിശ്രവിവാഹവും ലിവിങ് ടുഗെതറും പ്രചരിപ്പിച്ച് മതരഹിത തലമുറയെ സൃഷ്ടിക്കാൻ കമ്മ്യൂണിസ്റ്റ്-യുക്തിവാദികളുടെ ശ്രമം; ആസൂത്രിത നീക്കങ്ങൾ തിരിച്ചറിയാതെ പോകരുതെന്ന് സമസ്ത നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2022, 10:52 am IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: മിശ്രവിവാഹവും ലിവിങ് ടുഗെതറും സാർവത്രികമാക്കാനും അതുവഴി മതരഹിത തലമുറയെ സൃഷ്ടിച്ചെടുക്കാനും കമ്മ്യൂണിസവും യുക്തിവാദികളും ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് സമസ്ത നേതാവ് ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി. കേവലം ഭരണകർത്താക്കളായി കളം നിറയുക എന്നതിലപ്പുറം തങ്ങളുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനും, മത നിരാസം വളർത്തുന്നതിനുമുള്ള അവരുടെ ആസൂത്രിത നീക്കങ്ങളെ തിരിച്ചറിയാതെ പോകരുതെന്നും അദ്ദേഹം പറയുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സമസ്ത നേതാവിന്റെ ആരോപണങ്ങൾ.

ലോകത്ത് കമ്യൂണിസ്റ്റുകൾ അധികാരം കൈയടക്കിയ പ്രദേശങ്ങളിലെ ചരിത്രവും വർത്തമാനവും വിലയിരുത്തിയാൽ ഇക്കാര്യം ബോധ്യപ്പെടും. മുൻപേ അതിന്റെ ഭവിഷ്യത്തുകൾ സംബന്ധിച്ച് രണ്ട് നൂറ്റാണ്ട് മുൻപ് കേരളീയ മുസ്ലീങ്ങളുടെ മത-രാഷ്‌ട്രീയ ഇടങ്ങളെ ജീവസ്സുറ്റതാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഖുഥ്ബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല തങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും സമസ്ത നേതാവ് ആരോപിക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം,

മിശ്രവിവാഹവും ലിവിങ് ടുഗെതറും സാർവത്രികമാക്കാനും അതുവഴി മതരഹിത തലമുറയെ സൃഷ്ടിച്ചെടുക്കാനുമുള്ള കമ്യൂണിസത്തിന്റെയും യുക്തിവാദികളുടെയും ബോധപൂർവ ശ്രമങ്ങളെ നാം ഗൗരവതരമായി തന്നെ കാണേണ്ടതുണ്ട്.
കേവലം ഭരണകർത്താക്കളായി കളം നിറയുക എന്നതിലപ്പുറം തങ്ങൾ വിഭാവനം ചെയ്യുന്ന പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനും വളയമില്ലാതെ ചാടുന്നതിനും മത നിരാസം വളർത്തുന്നതിനുമുള്ള അവരുടെ ആസൂത്രിത നീക്കങ്ങളെ നാം തിരിച്ചറിയാതെ പോകരുത്. ലോകത്ത് കമ്യൂണിസ്റ്റുകൾ അധികാരം കൈയടക്കിയ പ്രദേശങ്ങളിലെ ചരിത്രവും വർത്തമാനവും വിലയിരുത്തിയാൽ ഇക്കാര്യം സുതരാം ബോധ്യപ്പെടുന്നതുമാണ്.
കേരളീയ മുസ്ലിംകളുടെ മത-രാഷ്‌ട്രീയ ഇടങ്ങളെ ജീവസ്സുറ്റതാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഖുഥ്ബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല തങ്ങൾ കമ്യൂണിസം പിറവിയെടുക്കുന്നതിനു മുൻപേ അതിന്റെ ഭവിഷ്യത്തുകൾ സംബന്ധിച്ച് രണ്ട് നൂറ്റാണ്ട് മുൻപ് സമൂഹത്തെ ഉണർത്തി. ഇക്കാര്യം തന്റെ ശിഷ്യൻ അവുക്കോയ മുസ്ലിയാരെ പ്രത്യേകം ബോധ്യപ്പെടുത്തുകയും വരും തലമുറക്ക് പാഠമാകാൻ പള്ളി മിഹ്റാബിൽ എഴുതി വെക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.
മമ്പുറം തങ്ങളുടെ ആത്മീയ തണലിൽ കഴിയുന്നവർ അദ്ദേഹത്തിന്റെ അർത്ഥ ഗംഭീരമായ പ്രവചനങ്ങളുടെ ഗൗരവം പുതിയ തലമുറയെ ഉണർത്തിക്കൊണ്ടിരിക്കുക എന്ന പണ്ഡിത ദൗത്യമാണിപ്പോൾ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. ഔലിയാഇന്റെ അഭിലാഷങ്ങൾക്ക് ഇവ്വിധം സാക്ഷാൽക്കാരമൊരുക്കുകയാണ് സർവശക്തൻ.
ഇസ്ലാം അഭിമുഖീകരിക്കുന്ന കാലാനുസൃത വെല്ലുവിളികൾ അതിജയിക്കാനുള്ള നീക്കങ്ങളാണ് എക്കാലത്തും പണ്ഡിതരിൽ നിന്നുണ്ടാകേണ്ടത്. എന്നാൽ, വിഷയം രാഷ്‌ട്രീയവത്കരിക്കാനും ഭരണവിരുദ്ധ നീക്കങ്ങളായി ദുർവ്യാഖ്യാനം ചെയ്യാനുമാണ് ചിലരുടെ ശ്രമങ്ങൾ. വ്യക്തികേന്ദ്രീകൃത വിമർശനങ്ങളിലേക്കു വരെ കാര്യങ്ങളെത്തിക്കാൻ തത്പര കക്ഷികൾ പണിയെടുക്കുകയും ഞാണിന്മേൽ കളി നടത്തുകയും ചെയ്യുന്നു. അൽപജ്ഞാനികളുടെയും സ്വാർത്ഥം ഭരികളുടെയും വിവരദോഷികളുടെയും മന്ത്രങ്ങൾക്കു ചെവി നൽകാതെ പണ്ഡിതർ ദൗത്യനിർവഹണത്തിൽ മാത്രം നിരതരായാൽ ഒരുപാട് പ്രശ്നങ്ങളെ ഇല്ലാതാക്കാം.

Tags: SAMASTHA LEADER
Share
Tweet
SendShare

More News from this section

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies