ഇന്ത്യയിൽ ആദ്യമായി സർക്കാർ ജോലി ലഭിച്ച സയാമീസ് ഇരട്ടകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ ആദ്യമായി സർക്കാർ ജോലി ലഭിച്ച സയാമീസ് ഇരട്ടകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2022, 07:41 pm IST
FacebookTwitterWhatsAppTelegram

ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങളിൽ പകച്ചു നിൽക്കുന്നവരെ നാം ധാരാളം കണ്ടിട്ടുണ്ട്. പ്രതിസന്ധികളെ തരണം ചെയ്യുന്നവരും ഉണ്ട്. എന്നാൽ ഇപ്പോൾ സയാമീസ് ഇരട്ടകളെന്നതിന്റെ എല്ലാ പരിമിതികളെയും ഇച്ഛാശ്ശക്തി കൊണ്ട് മറികടന്ന് ഉയരങ്ങളിലേക്ക് കുതിക്കുകയാണ് അമൃത്സറിലെ സോഹ്നയും മോഹ്നയും. സ്വന്തം കാലിൽ നിൽക്കാനുള്ള ഇവരുടെ മോഹം സാഫല്യമായിരിക്കുകയാണ്. ഏത് സർക്കാർ ഓഫീസിൽ ചെന്നാലും ഒരു ഫയൽ നീങ്ങാൻ വൈകിയാൽ, അതിന് പരാതിപെട്ടാൽ എനിക്ക് രണ്ടുകയ്യും കാലുമേയുള്ളു എന്ന് പറയുന്നവരെ നാം ധാരാളം കണ്ടിട്ടുണ്ട്. എന്നാൽ അമൃതസറിൽ ഊർജ്ജവകുപ്പിൽ ചെന്നാൽ നമ്മെ കാത്തിരിക്കുന്നത് ഒരേ മനസ്സും ശരീരവുമായി പ്രവർത്തിക്കുന്ന സോഹ്നയും മോഹ്നയുമാണ്. നോക്കാം സോഹ്നയുടേയും മോഹ്നയുടേയും അതിജീവന കഥ…..

പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പകറേഷന്റെ സപ്ലേ കൺട്രോൾ സംവിധാനത്തിലാണ് 19കാരായ സോഹ്നയും മോഹ്നയും പ്രവർത്തിക്കുന്നത്. ഐടിഐയിൽ നിന്ന് ഇലക്ട്രീഷ്യൻ ഡിപ്ലോമ നേടിയവരാണ് പിങ്കൽവാകര സ്വദേശികളായ ഇവർ. ഈ മാസം 20നാണ് ഇവർ ജോലിയിൽ പ്രവേശിക്കുന്നത്. ഓഫീസിലെ സപ്ലൈ കണ്ട്രോൾ റൂമിലാണ് ഇരുവരും സേവനം നടത്തുകയെന്ന് അധികൃതർ അറിയിച്ചു. ഇവിടത്തെ എല്ലാ ഇലട്രിക്ക് ഉപകരണങ്ങളും ഇവരാണ് ഇനി കൈകാര്യം ചെയ്യുക. തുടക്കത്തിൽ 20,000 രൂപയാണ് ഇരട്ടകൾക്ക് പ്രതിമാസ വേതനമായി ലഭിക്കുക.

അപൂർവ്വങ്ങളിൽ അപൂർവ്വമായ വൈകല്യം ബാധിച്ച രണ്ടുപേർ ഐടിഐയിൽ നിന്ന് ഡിപ്ലോമ നേടിയതായും ഇലക്ട്രീഷ്യന്മാരായി കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നതായും അധികൃതർ അറിഞ്ഞു. നേരിട്ട് കണ്ടപ്പോൾ ഇവർ മികച്ച സാങ്കേതിക ജ്ഞാനമുള്ളവരും നന്നായി പ്രവർത്തിക്കുന്നവരുമാണെന്ന് മനസ്സിലാക്കി. ഇതോടെ വൈകല്യമുള്ളവരുടെ ക്വാട്ടയിൽ ഉൾപ്പെടുത്തി ഇവർക്ക് ജോലി നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പകറേഷൻ ലിമിറ്റഡിന്റെ എംഡി പ്രസാദ് പറഞ്ഞു.

രണ്ടു തലയും വയറുമുതൽ താഴോട്ട് ഒരുദേഹവുമായ ഇവർ കൈകൾകൊണ്ട് അനായാസം എല്ലാ പ്രവൃത്തിയും ചെയ്യും. സാങ്കേതിക കാര്യത്തിൽ അതീവ മികവു ള്ളവരാണ് സോഹ്നയും മോഹ്നയും. അതിനാൽ തന്നെ ഇവരെ ഈ മേഖലയിലേക്ക് പരിഗണിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ലെന്നാണ് അധികൃതർ പറയുന്നത്. മറ്റ് ജീവനക്കാരേക്കാൾ ഇരട്ടി ഊർജ്ജമാണ് ഇരുവർക്കുമെന്ന് ഏറെ സന്തോഷത്തോടേയും ആവേശത്തോടെയുമാണ് സഹപ്രവർത്തകർ പ്രശംസിക്കുന്നത്.

ഒട്ടിച്ചേർന്ന ശരീരമാണെങ്കിലും രണ്ട് ഹൃദയം, രണ്ട് ജോഡി കൈകൾ, വൃക്കകൾ, സ്പൈനൽ കോഡ് എന്നിവയുമായാണ് സോഹ്നയും മോഹ്നയും പിറന്നത്. എന്നാൽ കരൾ, പിത്തസഞ്ചി, പ്ലീഹ എന്നിവ ഇരുവർക്കും പൊതുവായി ഒന്നു മാത്രമേയുള്ളൂ. കാലുകളും ഒരു ജോഡി മാത്രം. 2003 ജൂൺ 14ന് ന്യൂഡൽഹിയിലെ സുചേത കൃപലാനി ആശുപത്രിയിലാണ് ഇരുവരും ജനിച്ചത്. ജനിച്ച അന്ന് മുതൽ പ്രതിസന്ധികളും വേദനകളുമാണ് ഇരുവരും നേരിട്ടത്. സയാമീസ് ഇരട്ടകളാണെന്ന് അറിഞ്ഞ മാതാപിതാക്കൾ ഇവരെ ഉപേക്ഷിച്ചു. ഇരട്ടകളെ പിന്നീട് എയിംസ് ആശുപത്രിയിലേക്ക് മാറ്റി.

ഏതെങ്കിലുമൊരാളുടെ ജീവൻ നഷ്ടപ്പെടുമെന്നതിനാലും രക്ഷപ്പെടുന്നയാളുടെ നാഡീവ്യൂഹത്തിനും പുറംകാലുകൾക്ക് ക്ഷയം സംഭവിക്കാൻ സാധ്യതയുണ്ടെന്നതിനാലും ശസ്ത്രക്രിയയിലൂടെ ഇരുവരെയും വേർപെടുത്തേണ്ടെന്ന് ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. എയിംസ് അധികൃതർ പിന്നീട് ഇവരെ പഞ്ചാബിലെ തന്നെ ഒരു അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ആഗ്രഹിച്ച ജോലി കൂടി നേടിയപ്പോൾ ഡബിൾ ഹാപ്പിയാണ് സോഹ്നയും മോഹ്നയും.

Tags: sayahna varthakalSOHNAMOHNA
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies