17,500 കോടി രൂപ; ശമ്പളത്തിൽ ഇലോൺ മസ്കിനെ കടത്തിവെട്ടും ഈ ഇന്ത്യക്കാരൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

17,500 കോടി രൂപ; ശമ്പളത്തിൽ ഇലോൺ മസ്കിനെ കടത്തിവെട്ടും ഈ ഇന്ത്യക്കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2022, 02:53 pm IST
FacebookTwitterWhatsAppTelegram

പ്രതിവർഷം 17,500 കോടി രൂപ ശമ്പളം, അതും ഒരു ഇന്ത്യക്കാരന്. ആരും അമ്പരക്കേണ്ട……ഇത് സത്യമാണ്.. ലോകത്തിന്റെ പല ഭാഗത്തും ഐടി കമ്പനികളുടെ തലപ്പത്തിരിക്കുന്ന ഇന്ത്യക്കാർ എന്നും നമ്മുടെ അഭിമാനമാണ്. ഈ പട്ടകയിലേക്ക് എഴുതിച്ചേർക്കപ്പെട്ട പുതിയ പേരാണ് പഞ്ചാബിൽ വേരുകളുള്ള ജഗ്ദീപ് സിംഗ്.

അമേരിക്കൻ ബാറ്ററി സ്റ്റാർട്ടപ്പ് കമ്പനിയായ ക്വാണ്ടംസ്‌കേപിന്റെ സഹസ്ഥാപകനും സിഇഒയുമാണ് ഇന്ത്യൻ വംശജനായ ജഗ്ദീപ് സിംഗ്. 2010 ലാണ് ക്വാണ്ടംസ്‌കേപ് എന്ന കമ്പനി ജഗ്ദീപും രണ്ട് സുഹൃത്തുക്കളും ചേർന്ന് സ്ഥാപിച്ചത്. ഭാവിയുടെ വാഹനമെന്ന് വിശേഷിപ്പിക്കുന്ന വൈദ്യുതി വാഹനങ്ങൾക്ക് വേണ്ടിയുള്ള സോളിഡ് സ്റ്റേറ്റ് ലിത്തിയം മെറ്റൽ ബാറ്ററികളിലാണ് ക്വാണ്ടംസ്‌കേപ്പ് ഗവേഷണം നടത്തുന്നത്. കാലിഫോർണിയയിലെ സാൻജോസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിയിൽ ഇപ്പോൾ 400 േലറെ ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്‌സിന്റെയും ഓട്ടോ ഭീമൻ ഫോക്‌സ്വാഗന്റെയും പിന്തുണയോടെയാണ് ക്വാണ്ടംസ്‌കേപ് പ്രവർത്തിക്കുന്നത്.

എന്നാൽ ജഗ്ദീപ് സിംഗ് എന്ന പേര് സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ കാരണം ഇതൊന്നുമല്ല. അത് അദ്ദേഹത്തിന്റെ ശമ്പള പാക്കേജ് തന്നെയാണ്. ഈ അടുത്താണ് ജഗ്ദീപ് സിംഗിന്റെ വലിയ പാക്കേജിന് ഷെയർഹോൾഡർമാരുടെ വാർഷിക യോഗത്തിൽ അംഗീകാരം ലഭിച്ചത്. ജഗ്ദീപ് സിംഗിന് അനുവദിക്കാൻ പോകുന്ന പ്രതിഫലം ഏതാണ്ട് 230 കോടി അമേരിക്കൻ ഡോളർ ( ഏകദേശം 17,486 കോടിരൂപ) വരും. അതായത് ടെസ്ലയുടേയും സ്‌പേസ് എക്‌സിന്റേയും അധിപനായ ഇലോൺ മസ്‌കിനോളമാണ് ജഗ്ദീപിന്റെയും ശമ്പളം.

സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് പഠിച്ചിറങ്ങിയ ജഗ്ദീപ് സിംഗ് കാലിഫോർണിയ സർവകലാശാലയിൽ നിന്നാണ് എംബിഎ നേടിയത്. ലൈറ്റെറ നെറ്റ്വർക്ക് , എയർസോഫ്റ്റ് തുടങ്ങി നിരവധി കമ്പനികളുടെ സ്ഥാപകനുമായിരുന്നു അദ്ദേഹം. 2001 മുതൽ 2009 വരെ ഇൻഫിനെറയുടെ സ്ഥാപകനും സിഇഒയുമായിരുന്നു. അതിനുശേഷം, 2010-ൽ ജഗ്ദീപ് സിംഗ്, ടിം ഹോം, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഫ്രിറ്റ്സ് പ്രിൻസ് എന്നിവർ ചേർന്നാണ് ക്വാണ്ടംസ്‌കേപ്പ് സ്ഥാപിച്ചത്.

ക്വാണ്ടംസ്‌കേപ്പ് ടീം നടപ്പിലാക്കിയ ഏറ്റവും വലിയ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളിലൊന്നാണ് ലിഥിയം-അയൺ ബാറ്ററികളിലെ ദ്രാവകത്തിന് പകരം ലോഹത്തിന്റെ ഒരു സ്ട്രിപ്പ് ഉപയോഗിച്ച് അവയെ സുരക്ഷിതമാക്കാം എന്നത്. നിലവിലുള്ള ലിഥിയം-അയൺ ബാറ്ററികൾ അപേക്ഷിച്ച് ചിലവ് ചുരുങ്ങിയതും കൂടുതൽ കാലം നിലനിൽക്കുന്നതുമായ ബാറ്ററികളാണ് കമ്പനി വികസിപ്പിച്ചെടുത്തിട്ടുള്ളത്.

കുറഞ്ഞ വിലയിൽ കൂടുതൽ മൈലേജുള്ള ബാറ്ററികൾ നിർമിക്കാനായാൽ മാത്രമേ നിരത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പെട്രോളിയം വാഹനങ്ങളെ മറികടക്കാൻ സാധിക്കൂ. ഇലക്ട്രിക് വാഹനങ്ങളുടെ വിലയുടെ വലിയ ശതമാനം ബാറ്ററിക്കാണ് നൽകേണ്ടി വരുന്നത്. അതുകൊണ്ടുതന്നെ ക്വാണ്ടംസ്‌കേപ് പോലുള്ള കമ്പനികളുടെ ഗവേഷണങ്ങളിൽ വലിയ പ്രതീക്ഷയാണ് ലോകത്തിനുള്ളത്. നാല് വർഷത്തിനകം നിലവിലെ ലിത്തിയം ബാറ്ററികളെ അപേക്ഷിച്ച് കൂടിയ ഇന്ധനക്ഷമതയുള്ള, വിലകുറവുള്ള എളുപ്പം ചാർജ് ചെയ്യാവുന്നതുമായ ബാറ്ററികൾ പുറത്തിറക്കി ജനങ്ങൾക്കിടയിലേക്ക് എത്തിക്കാനാകും എന്ന പ്രതീക്ഷയിലാണ് ക്വാണ്ടംസ്‌കേപ്.

ShareTweetSendShare

More News from this section

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

Latest News

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies