പി ടി തോമസ് നിയമസഭയിൽ പൊളിച്ചടുക്കിയ യു കെ കുഞ്ഞിരാമനെ വെളളപൂശാൻ 'ക്യാപ്‌സ്യൂളു'മായി പിണറായി രംഗത്ത്; മതസൗഹാർദ്ദം സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച രക്തസാക്ഷിയെന്ന് മുഖ്യമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പി ടി തോമസ് നിയമസഭയിൽ പൊളിച്ചടുക്കിയ യു കെ കുഞ്ഞിരാമനെ വെളളപൂശാൻ ‘ക്യാപ്‌സ്യൂളു’മായി പിണറായി രംഗത്ത്; മതസൗഹാർദ്ദം സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച രക്തസാക്ഷിയെന്ന് മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2022, 05:13 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തലശ്ശേരി കലാപ കാലത്ത് കൂത്തുപറമ്പിൽ കളള്ഷാപ്പിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട യു കെ കുഞ്ഞിരാമനെ രക്തസാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മതസൗഹാർദ്ദം സംരക്ഷിക്കാനും വർഗീയശക്തികളെ ഒറ്റപ്പെടുത്താനും അനേകം കമ്മ്യൂണിസ്റ്റുകാരുടെ ജീവൻ ബലിയർപ്പിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള ഉജ്വല രക്തസാക്ഷിത്വങ്ങളിൽ തെളിഞ്ഞു നിൽക്കുന്ന പേരാണ് സഖാവ് യു കെ കുഞ്ഞിരാമന്റേതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

തലശ്ശേരി വർഗീയ കലാപകാലത്ത് ന്യൂനപക്ഷ സമുദായത്തിനെതിരെ സംഘപരിവാർ അഴിച്ചുവിട്ട ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള കമ്മ്യൂണിസ്റ്റുകാരുടെ സ്‌ക്വാഡുകളിലൊന്നിന് നേതൃത്വം നൽകിയത് യു കെ കുഞ്ഞിരാമനായിരുന്നു. കമ്മ്യുണിസ്റ്റുകാരന്റെ സിരകളിലോടുന്നത് എല്ലാ വൈജാത്യങ്ങൾക്കും അതീതമായ മാനവികതയുടെ രക്തമാണെന്നും വ്യക്തമാക്കുന്നു.

സിപിഎം വർഷങ്ങളായി പ്രചരിപ്പിക്കുന്ന കളളമാണ് തലശ്ശേരി കലാപ കാലത്ത് മുസ്ലിം പളളി സംരക്ഷിക്കുന്നതിനിടെ രക്തസാക്ഷിയായ ആളാണ് യു കെ കുഞ്ഞിരാമനെന്ന്. എന്നാൽ ഇക്കാര്യം അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസ് നിയമസഭയിൽ ഖണ്ഠിച്ചരുന്നു. തലശ്ശരിക്ക് 18 കിലോമീറ്റർ അകലെയുളള കൂത്തുപറമ്പിൽ ആണ് കുഞ്ഞിരാമൻ കൊല്ലപ്പെട്ടത് എന്നായിരുന്നു പി ടി തോമസ് വ്യക്തമാക്കിയത്.

കൂത്തുപറമ്പിലെ കളള്ഷാപ്പിൽ പണം കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കുഞ്ഞിരാമന്റെ കൊലപാതകത്തിൽ കലാശിച്ചത്. അതിന് ചരിത്രപരമായ വസ്തുതകളും അദ്ദേഹം നിരത്തിയിരുന്നു. അക്കാലത്ത് ഇറങ്ങിയ ഒരു പത്രവും കുഞ്ഞിരാമന്റെ കൊലപാതകം തലശ്ശേരി കലാപത്തിനിടെയാണെന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല. കലാപത്തെ കുറിച്ച് അന്വേഷിച്ച വിതയത്തിൽ കമ്മീഷൻ റിപ്പോർട്ടിലും കുഞ്ഞിരാമനെ പറ്റി പരാമർശിച്ചിട്ടില്ല.

തലശ്ശരി എംഎൽഎ ആയിരുന്ന പിണറായി വിജയൻ കലാപത്തെ പറ്റിയുളള നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ എവിടെയും കുഞ്ഞിരാമനെ കുറിച്ച് പറഞ്ഞിട്ടില്ല. മറ്റ് സിപിഎം നേതാക്കളും ഇങ്ങനെയൊരാളെ കുറിച്ച് പരാമർശിച്ചിട്ടില്ല. ഇക്കാര്യം നിയമസഭാ രേഖകളെ ഉദ്ധരിച്ചാണ് പി ടി പ്രസംഗിച്ചത്. ഈ പ്രസംഗം വലിയ രീതിയിൽ ചർച്ചയ്‌ക്ക് വഴിതെളിയിച്ചിരുന്നു. സമൂഹമാദ്ധ്യമങ്ങളും പി ടിയുടെ പ്രസംഗം ഏറ്റെടുത്തു. പി ടി തോമസ് മരിച്ചപ്പോൾ നിയമസഭാ പ്രസംഗം വീണ്ടും ജനശ്രദ്ധയാകർഷിച്ചു. ഈ സാഹചര്യത്തിലാണ് പിണറായി യു കെ കുഞ്ഞിരാമനെ സ്തുതിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Tags: Pinarayi Vijayanmartyr
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies