മൊഫിയ കേസ്: സുഹൈൽ ഒരു തരത്തിലും ജാമ്യത്തിന് അർഹനല്ല; മാതാപിതാക്കൾക്ക് ഉപാധികളോടെ ജാമ്യം:മൊഫിയ നേരിട്ടത് വലിയ ക്രൂരതയെന്ന് കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൊഫിയ കേസ്: സുഹൈൽ ഒരു തരത്തിലും ജാമ്യത്തിന് അർഹനല്ല; മാതാപിതാക്കൾക്ക് ഉപാധികളോടെ ജാമ്യം:മൊഫിയ നേരിട്ടത് വലിയ ക്രൂരതയെന്ന് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2022, 05:35 pm IST
FacebookTwitterWhatsAppTelegram

കൊച്ചി:ആലുവയിൽ ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ മൊഫിയ പർവീണിന്റെ ഭർത്താവ് സുഹൈലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.കർശന ഉപാധികളോടെ സുഹൈലിന്റെ മാതാപിതാക്കൾക്ക് ജാമ്യം അനുവദിച്ചു.മാതാപിതാക്കളുടെ പ്രായം ഉൾപ്പടെ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.കേസിലെ സാക്ഷികളെ സാധീനിക്കാൻ ശ്രമിക്കരുതെന്നും മറ്റ് ഇടപെടലുകൾക്ക് ശ്രമിക്കരുതെന്നും കോടതി ജാമ്യം അനുവദിച്ചു കൊണ്ട് ചൂണ്ടിക്കാട്ടി.

മൊഫിയ പർവീണിന്റെ ആത്മഹത്യ സംബന്ധിച്ച കേസ് ഡയറി പരിശോധിച്ചതിൽ നിന്നും ക്രൂരമായ പീഡനമാണ് പെൺകുട്ടി ഭർത്താവിന്റെ വീട്ടിൽ നേരിട്ടത് എന്ന് വ്യക്തമാകുന്നതായി കോടതി ചൂണ്ടിക്കാട്ടി.തുടർന്നാണ് സുഹൈലിന് ജാമ്യം നിഷേധിച്ചത്. സുഹൈൽ ഒരു തരത്തിലും ജാമ്യത്തിന് അർഹനല്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

നാൽപത് ദിവസമായി പോലീസ് കസ്റ്റഡിയിൽ ആണെന്നും കേസിൽ തെളിവെടുപ്പ് ഉൾപ്പെടെ മറ്റ് നടപടികൾ എല്ലാം തീർന്ന സാഹചര്യത്തിലും ജാമ്യം അനുവദിക്കണം എന്നുമായിരുന്നു സുഹൈലും മാതാപിതാക്കളും കോടതിയിൽ ആവശ്യപ്പെട്ടത്.

മരണം സംഭവിക്കുന്നതിന് എട്ട് മാസങ്ങൾക്ക് മുൻപാണ് മൊഫിയ പർവീണിന്റെ വിവാഹം കഴിഞ്ഞത്. പിന്നീട് മൊഫിയയും സുഹൈലും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്യുകയായിരുന്നു.നവംബർ 23നാണ് എടയപ്പുറം സ്വദേശി മൊഫിയ പർവീണിനെ (21) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർതൃവീട്ടുകാർക്കെതിരെ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. ആത്മഹത്യാ കുറിപ്പിൽ ആലുവ സിഐക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉണ്ടായിരുന്നു. പരാതി നൽകാൻ എത്തിയപ്പോൾ സിഐ അപമാനിച്ചതായും അസഭ്യം പറഞ്ഞെന്നുമായിരുന്നു ആത്മഹത്യ കുറിപ്പിൽ ചൂണ്ടിക്കാട്ടിയത്. മൊഫിയയുടെ പരാതിയിൽ നടപടി വൈകിപ്പിച്ച സിഐ സുധീർ ഇപ്പോൾ സസ്‌പെൻഷനിലാണ്.

 

Tags: mofiya Parveenmofiya case aluva
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies